Untitled-1

ത്വക്ക് രോഗ വിദഗ്ദ്ധന്‍ ഡോക്ടര്‍ ബ്രെറ്റ് .എ. കിംഗ് കഷണ്ടിക്ക് മരുന്ന് കണ്ടുപ്പിടിച്ചു. തന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇരുപ്പതിയഞ്ചുക്കാരന് ആണ് ബ്രെറ്റിന്റെ ചികിത്സ കൊണ്ട് മുടി വളര്‍ന്നത്. എട്ടു മാസം കൊണ്ടാണ് ബ്രെറ്റ് ഈ ചികിത്സ നടത്തിയത്.

ആമവാതത്തിനു വേണ്ടി ഒരു മരുന്ന് കണ്ടുപ്പിടിക്കാന്‍ ഉള്ള ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്ന ബ്രെറ്റ് വളരെ അവിചാരിതമായിയാണ് കഷണ്ടിക്ക് വേണ്ടിയുള്ള മരുന്ന് കണ്ടുപ്പിടിക്കുന്നത്. ആമവാതത്തിനു കൊടുത്ത മരുന്ന് കഴിച്ച രോഗിയുടെ കഷണ്ടി തലയില്‍ മുടി കിളിര്‍ത്തു തുടങ്ങിയത് ബ്രെറ്റ് കണ്ടു,പിന്നെ എട്ടു മാസം നീണ്ട ‘ചികിത്സ’, സംഭവം നടന്നു, കഷണ്ടിയായിരുന്ന 25 ക്കാരന്‍ ഇപ്പോള്‍ തല നിറച്ചു മുടിയുള്ള ഒരു സുന്ദര കുട്ടപ്പനായി.

സംഗതി വിജയിച്ചെങ്കിലും, ഇതുവരെ ഉറപ്പിക്കാറായിട്ടില്ല എന്നാണ് ബ്രെറ്റ് പറയുന്നത്. ഇപ്പോള്‍ സംഭവിച്ചത് അബദ്ധത്തില്‍ ഉള്ള ഒരു കണ്ടുപ്പിടുത്തം ആണെന്നും ഇതില്‍ കുടുതല്‍ പഠനങ്ങളും പരീക്ഷണങ്ങളും വേണമെന്നും ബ്രെറ്റ് കൂട്ടി ചേര്‍ത്തു.

പക്ഷെ ഇനി പഴയ ‘അസൂയക്കും കഷണ്ടിക്കും മരുന്നില്ല’ എന്ന പഴചോല്ല് പറയും മുന്‍പ് രണ്ടു തവണ ആലോചിക്കേ ണ്ടിവരും, കഷണ്ടിക്ക് നമ്മുടെ ബ്രെറ്റ് ഡോക്ടര്‍ ഒരു മരുന്ന് കണ്ടുപ്പിടിച്ചില്ലേ ???

 

 

You May Also Like

ഇതാണ് മോനെ “ഒര്‍ജിനല്‍ സിംഗ്”..!!!

ഈ ചിത്രത്തിലെ നായകന്‍ തലപ്പാവ് ഒക്കെ ധരിച്ചു പഞ്ചാബില്‍ കൂടി ഒരു ബുള്ളറ്റില്‍ ചീറി പാഞ്ഞു നടക്കുന്ന രംഗം ഓര്‍മ്മയുണ്ടോ ???

കമ്മാരന്‍ എന്ന വില്ലന്‍, സിനിമ കണ്ടവര്‍ മാത്രം വായിക്കുക

പൊതുവെ one dimensional ആയ കഥാപാത്രങ്ങൾ അവതിരിപ്പിക്കാറുള്ള ദിലീപ്, ചെയ്തതിൽ വച്ചു ഏറ്റവും convoluted ആയ കഥാപാത്രം ആണ് കമ്മാരൻ നമ്പ്യാർ. കുശാഗ്ര ബുദ്ധിയുള്ള

നാറുന്ന ചില കാര്യങ്ങള്‍

പുതിയ കുട പുതിയ ബാഗിനുള്ളില്‍ മടക്കിവച്ച് തോരാതെ പെയ്യുന്ന പുതുമഴ നനഞ്ഞു കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങിയിരുന്ന ബാല്യം ജൂണ്‍ മാസക്കാഴ്ചകളായി ഓര്‍മയില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമായി ചില അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ പറയട്ടെ. പുതു മണ്ണിന്റെ ഗന്ധം നിറച്ചു വഴിയരുകിലൂടെ മഴച്ചാലുകള്‍ കാലുകളെ തഴുകിപ്പായുമ്പോള്‍ തടയണ കെട്ടാനും കൂട്ടുകാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു ഓടിപ്പോകാനും കഴിഞ്ഞിരുന്ന ആ ബാല്യം ഇന്ന് സാധ്യമാണോ? ഇന്ന് മഴക്കാലത്ത് വഴി നിറഞ്ഞൊഴുകുന്ന(റോഡരികിലൂടല്ല) കറുകറുത്ത കൊഴുത്ത ദ്രാവകത്തെ സ്പര്‍ശിക്കാന്‍ ഏതു ബാലകുതൂഹലത്തിനാകും? ഒരു ചെറു മഴ പോലും പുഴയാക്കുന്ന നമ്മുടെ തെരുവുകള്‍ക്ക് ആരാണ് ഉത്തരവാദികള്‍?

ഫിലിപ്പിന്‍ യുവതിയുടെ കൊലപാതകം – വിധികാത്ത് 3 മലയാളികള്‍ കുവൈത്ത് ജയിലില്‍…

പിന്നീട് പോലീസ് വിശദ്ധ്മായി കത്തിയ ഫ്ലാറ്റ് പരിശോധിച്ചപ്പോള്‍ സംഭവസ്ഥലത്തുനിന്ന് അജിത് അഗസ്റ്റിന്റെ സിവില്‍ ഐ.ഡി കിട്ടുകയും അതിനെത്തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.