അങ്ങനെ തിരുവനന്തപുരത്തും വന്നു മള്‍ട്ടിപ്ലെക്സ്, പക്ഷെ….

  269

  newrr

  അങ്ങനെ അവസാനം നമ്മുടെ തിരുവനന്തപുരത്തും വന്നു മള്‍ട്ടിപ്ലെക്സ്..!

  തിരുവനന്തപുരത്തുകാര്‍ക്ക് മുന്നിലേക്ക് 4 തീയറ്റരുകളുമായി കടന്നു വന്ന ഓവര്‍ ബ്രിഡ്ജിനടുത്തുള്ള എസ്എല്‍ തീയേറ്റര്‍ കോംപ്ലക്‌സ്ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും നൂതനവും ആയ മള്‍ട്ടിപ്ലക്‌സ് ആയി മാറിയിരിക്കുന്നു…

  കഴിഞ്ഞ ദിവസം തീയേറ്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ആദ്യ ഷോ ഷോ നടത്തി…തീയറ്റര്‍ ഒക്കെ കൊള്ളാം, പക്ഷെ…

  ഒരു സ്‌ക്രീന്‍ മാത്രമേ ഇപ്പോള്‍ ‘പ്രദര്‍ശന സജ്ജം’ ആയിട്ടുള്ളൂ. നാം കണ്ട് ശീലിച്ച് മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകളേക്കാള്‍ അതി ഗംഭീരവും വലുതും ആണിത്. 200, 500( എക്സിക്യൂട്ടീവ്, പ്ലാറ്റിനം) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. എന്നാല്‍ അതിന് മാത്രമൊക്കെ ഉണ്ടോ എന്ന് ചോദിയ്ക്കുന്നവരെയാണ് ആദ്യദിനത്തിലെ ആദ്യ ഷോയില്‍ തന്നെ കണ്ടത്.

  653 സീറ്റുകളുണ്ട് 200 രൂപ വിഭാഗത്തില്‍. എന്നാല്‍ സീറ്റുകള്‍ അത്ര പോരെന്നാണ് തോന്നുന്നത്. കാഴ്ചയ്ക്ക് സുഖം പകരുന്ന രീതിയില്‍ അല്ല സീറ്റുകളുടെ നിര്‍മാണവും വിന്യാസവും. പ്ലാറ്റിനം ക്ലാസ്സില്‍ സീറ്റുകള്‍ക്ക് കുറച്ചുകൂടി ആഡംബരമുണ്ട്.

  സൗണ്ട് സിസ്റ്റത്തെ കിടിലോല്‍ക്കിടിലന്‍ എന്ന് വിശേപ്പിക്കാവുന്നതാണ്. ഡോള്‍ബി ഡിജിറ്റല്‍, 64 ചാനല്‍ അറ്റ്മോസ്. ശബ്ദക്രമീകരണം ആരേയും പിടിച്ചിരുത്തും. ത്രീഡി കണ്ണട വച്ചാല്‍ ഏത് ത്രീഡി സിനിമയും ഏത് തീയേറ്ററിലും ഇരുന്ന് കാണാമെന്നൊക്കെയാണ് വപ്പ്. എന്നാലും ഏരീസിന്‍റെ ഈ മള്‍ട്ടിപ്ലക്‌സില്‍ അത് തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാണ്.

  വരും നാളുകളില്‍ ബാക്കിയുള്ള അഞ്ചു സ്ക്രീനുകളില്‍ കൂടി ഷോകള്‍ ആരംഭിക്കുമ്പോള്‍ തിരുവനന്തപുരത്തെ ആദ്യ മള്‍ട്ടിപ്ലെക്സ് തീയറ്റര്‍ സൂപ്പര്‍ മെഗാ ഹിറ്റ്‌ ആകും എന്ന് തന്നെയാണ് നടത്തിപ്പുകാരുടെ പ്രതീക്ഷ.

  Advertisements