Share The Article

Don-2-Movie-Review-2012-new

190 രാജ്യങ്ങള്‍ അംഗങ്ങളായുളള ഇന്റര്‍പോള്‍ ലോകത്തെ ഏറ്റവും വലിയ പൊലീസ് സംഘടനയാണ്.  ഈ ലോക പോലീസിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് നമ്മുടെ കിംഗ്‌ ഖാന്‍ ഷാരൂഖ്‌..!!!

ഇന്റര്‍നാഷണല്‍ പൊലീസ് എന്നാ ഇന്റര്‍പോളിന്റെ അംബാസഡറാകാനാണ് ഷാരൂഖ്‌ ഒരുങ്ങുന്നത്. ഇന്റര്‍പോളിന്റെ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെയുളള സാമൂഹിക ബോധവത്ക്കരണ ക്യാമ്പിനായ  ‘റ്റേണ്‍ ബാക്ക് ക്രൈമിന്റെ”   അംബാസഡറാകാനാണ് കിംഗ്‌ ഖാന്‍ പോകുന്നത്. ഇന്റര്‍പോളിന്റെ അംബാസിഡര്‍ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരന്‍ കൂടിയാണ് ഇദ്ദേഹം.

നടന്‍ ജാക്കി ചാന്‍, ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, ഫോര്‍മുല വണ്‍ താരങ്ങളായ ഫെര്‍ണാണ്ടോ അലോണ്‍സോ, കിമി റൈക്കോനെന്‍ എന്നിവര്‍ക്കൊപ്പം ഷാരുഖും ഇനി ഇന്റര്‍പോള്‍ അംബാസഡറാണ്. ഈ ക്യാമ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തനിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരമായി കാണുന്നുവെന്നു ഷാരൂഖ്‌ പറഞ്ഞു. 

 

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !