osho4105

ഫേസ്‌ബുക്ക്‌ ആക്ടിവിസ്റ്റ് ഷഫീക് മുസ്തഫ തന്റെ പ്രൊഫൈലില്‍ ഷെയര്‍ ചെയ്ത വാക്കുകള്‍

ഓഷോ രജനീഷ് പറഞ്ഞത് പതാകയ്ക്ക് വെറും കീറത്തുണിയുടെ പ്രാധാന്യം മാത്രമേയുള്ളൂ എന്നാണ്. ‘രാഷ്ട്രം എന്നത് ഭ്രമകല്പന മാത്രമാണ്. ഭൂമി ഒരിടത്തും രാഷ്ട്രങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടില്ല. ഭൂമിയുടെ വിഭജനം ഭൂപടത്തില്‍ മാത്രമാണ് . അത് രാഷ്ട്രീയക്കാരുടെ കുതന്ത്രമാണ്.വ്യക്തികളെ അകപ്പെടുത്തുന്ന രൂപത്തിലാണ് അവര്‍ അത് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ഭൂപടത്തിലെ വരകള്‍ക്കു വേണ്ടി ജീവന്‍ വെടിയുന്നത് മണ്ടത്തരമാണ്’.

‘ജനറല്‍ മാരുടെ നെഞ്ചത്തെ പലതരത്തിലുള്ള മെഡലുകള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ? കൂടുതല്‍ ആളുകളെ കൊല്ലുന്നതനുസരിച്ച് ഈ മെഡലുകളുടെ എണ്ണവും കൂടും.സ്വന്തം നാട്ടിലേയും അന്യനാട്ടിലേയും നിരവധിപേരെ കൊന്നു എന്നതാണ് അവര്‍ ചെയ്ത ധീരകൃത്യം. ഈ കാപാലികരെയാണ് നമ്മള്‍ മുദ്രകള്‍ നല്‍കി ആദരിക്കുന്നത്. എന്നാല്‍ സ്‌നേഹിക്കുന്നവരെ ആദരിക്കുന്ന ഏതെങ്കിലും സമൂഹത്തെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?’

മേല്‍ പറഞ്ഞതൊക്കെ ഓഷോയുടെ വാക്കുകളാണ്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയോ തെറ്റോ എന്നതല്ല, അദ്ദേഹത്തിന് തെറ്റും ശരിയും ഒക്കെ പറയാനുള്ള സ്വാതന്ത്ര്യം കുറഞ്ഞ തോതിലെങ്കിലും ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇന്നായിരുന്നെങ്കില്‍ ഓഷോയ്‌ക്കെതിരേ ‘ദേശദ്രോഹക്കുറ്റത്തിനു’ കേസെടുടത്ത് കോടതിയില്‍ ഹാജരാക്കുമ്പോള്‍ അദ്ദേഹത്തിന്റെ താടിക്ക് കുത്തിപ്പിടിച്ച് നിലത്തിത്തേക്ക് വലിച്ചിട്ട് അഭിഭാഷകരെല്ലാം കൂടി ചവുട്ടിക്കൂട്ടുമായിരുന്നു.

ഒരു സിസ്റ്റത്തിനുള്ളില്‍ നിന്നു കൊണ്ട് അതിനെതിരേ കലഹിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടാത്തിടത്തോളം ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഒരിക്കലും പുരോഗമിക്കുകയില്ല. ഗതിപിടിക്കില്ല. മികച്ച ചിന്തകരേയും നവോത്ഥാന നായകരേയും നമുക്ക് ലഭിക്കണമെങ്കില്‍ കുടുസ്സു ദേശീയത വലിച്ചെറിഞ്ഞ് സ്വതന്ത്രചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയാലേ പറ്റൂ. ഗാന്ധി ഘാതകന്‍ വീരപുരുഷന്‍ ആയി മാറുന്ന ഇന്ത്യയില്‍ അഫ്‌സല്‍ ഗുരുവിനെക്കുറിച്ച് ചര്‍ച്ച പോലും പാടില്ലെന്നുവരുന്നത് അപഹാസ്യമാണ്.

Advertisements