Narmam
അങ്ങിനെ മറ്റൊരു ‘ശശി’ യും കൂടി
പ്രിയമുള്ലോരാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ
എന്നും വെറുതെ മോഹിക്കുമല്ലോ.
എം ജി രാധാകൃഷ്ണന് സാറിന്ന്റെ ഈ മനോഹരമായ ഗാനം ആലപിച്ചതിന് ശേഷം, സ്റ്റേജ്-ന്റെ പുറകു വശത്തെ വഴിയിലൂടെ ഞാന്‍ പുറത്തേക് വന്നു.അപ്പോഴാണ് ,ഒരു ചെറു പുഞ്ചിരിയോട് കൂടി അവളെന്റെ മുന്നിലേക്ക് കടന്നു വന്നത് .ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി.
അവളെന്നോട് പറഞ്ഞു,
“പാട്ട് നന്നായിരുന്നു.”
79 total views

പ്രിയമുള്ലോരാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ
എന്നും വെറുതെ മോഹിക്കുമല്ലോ.
എം ജി രാധാകൃഷ്ണന് സാറിന്ന്റെ ഈ മനോഹരമായ ഗാനം ആലപിച്ചതിന് ശേഷം, സ്റ്റേജ്-ന്റെ പുറകു വശത്തെ വഴിയിലൂടെ ഞാന്‍ പുറത്തേക് വന്നു.അപ്പോഴാണ് ,ഒരു ചെറു പുഞ്ചിരിയോട് കൂടി അവളെന്റെ മുന്നിലേക്ക് കടന്നു വന്നത് .ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി.
അവളെന്നോട് പറഞ്ഞു,
“പാട്ട് നന്നായിരുന്നു.”
താങ്ക്സ്
“നല്ല ഫീലോട് കൂടെ പാടി…കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു.”
ഞാന്‍ തല കുലുക്കി.
ഇത്രെയും പറഞ്ഞ് അവള് കൂട്ടുകാരിയോടൊപ്പം നടന്നകന്നു.
ഞാനും മുന്നോട്ട് നീങ്ങി.എനിക്കൊന്ന് തിരിഞ്ഞ് നോക്കനമെന്നുണ്ടായിരുന്നു
പക്ഷെ…
രണ്ടും കല്പിച് ഞാന്‍ തിരിഞ്ഞ നോക്കി
.
അവളൊന്നു തിരിഞ്ഞ് നോക്കിയിരുന്നെങ്കില്‍…
പക്ഷെ …നോക്കിയില്ല.
അവള്…………………………………?
ഹാ…എന്നേലും ആവട്ടെ
ഞാന്‍ മുന്നോട്ട് നീങ്ങി.
പിന്നീട് തുടര്‍ച്ചയായ മൂന്ന് നാലു ദിവസങ്ങളില്‍ അവളെ വീണ്ടും വീണ്ടും കാണാനിടയായി.അപ്പ്ഴെല്ലാം അവള് സുന്ദരമായ ഒരു പുഞ്ചിരി നല്കി..ഞാന്‍ തിരിച്ചും.
കുറചു ദിവസങ്ങള്‍ക്ക് ശേഷം അവളെന്റെ മുന്നില്‍ വന്നു പറഞ്ഞു,
“എനിക്കൊരു കാര്യം പറയാനുണ്ട്.”
ഉം ..പറയു.
അവള് തെല്ലു നാണത്തോടെ, താഴോട്ട് നോക്കിക്കൊണ്ട് പറഞ്ഞു.
“എനിക്ക് സൂരജിനെ …..വളരെയധികം ഇഷ്ടാണ്…സൂരജിന്റെ പാട്ടിഷ്ടാണ്….സൂരജിന്റെ ചിരി ഇഷ്ടാണ്.”
എനിക്ക് വാക്കുകള്‍ പുറത്തേക്ക് വന്നില്ല.എന്ത് പറയണം എന്നറിയില്ലായിരുന്നു.ഏതൊക്കെയോ രസങ്ങള്‍ മുഖത്ത് കൂടി കടന്നു പോയി.ശരീരത്തിലാകെ ഒരു നേര്‍ത്ത തണുപ്പ് അനുഭവപ്പെടുന്നു.കുറച്നേരം എനിക്കൊന്നും ഓര്‍മയില്ലായിരുന്നു.
അത് പറഞ്ഞ്,ഒരു ചെറു പുഞ്ചിരിയും നല്കി അവള് കടന്നു പോയി.
ആ പറയാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്ന് മോചിതനാവാന്‍ ഞാന്‍ പിന്നെയും രണ്ടു മൂന്നു മിനിട്ടെടുത്തു .
ആദ്യമായിട്ടാണ് ഒരു പെണ്ണ് എന്റെയടുത് വന്ന് എന്നെ ഇഷ്ടമാണെന്ന് പറയുന്നത്.അത് വല്ലാത്ത ഒരു അവസ്ഥ തന്നെയായിരുന്നു.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഒരു നല്ല കൊച്ച് കയ്യില്‍ നിന്ന് പോയത്.അന്ന് മുതല്‍ പെണ്ണെന്ന വര്‍ഗത്തെ ഞാന്‍ വിശ്വസിക്കാറില്ല..എന്റെ അമ്മയും,ചേച്ചിയും ഒഴികെ.
ഇനിയൊരിക്കലും ഒരു പെണ്ണിനേയും പ്രേമിക്കില്ല എന്ന് ശപഥം ചെയ്തതാണ്.കാമ്പസിലെ പ്രണയ ജോഡികളെ കാണുമ്പോള്‍ എനിക്ക് പരമ പുച്ഛമായിരുന്നു.
എന്ത് ചെയ്യും..?
ഒന്നും ചെയ്യാനില്ല..ഞാന്‍ വീണു…അവള് കുഴിച്ച അര മീറ്റര്‍ വ്യാസമുള്ള കുഴിയില്‍ ഞാന്‍ രണ്ടു കാലും കുത്തി വീണു.
അപ്പൊ ശപഥം..?
ഓ പിന്നെ ..
ദുര്‍വാസാവിന്റെ തപസു വരെ ഒരു പെണ്ണ് കാരണം ഇളകിയിട്ടുണ്ട്.
പിന്നെയാണോ, ദിനം പ്രതി വെള്ളമടി നിര്‍ത്തുന്ന എന്റെ ഒരു ചെറിയ ശപഥം.
എന്തായാലും ഇങ്ങോട്ട് വന്ന സ്ഥിതിക്ക് ….ഇത്…!
അങ്ങിനെ ഒരു പുതിയ പ്രണയ ജോഡിയും കൂടി കാമ്പസിലെ മരതനലുകളില് ഇടം പിടിച്ചു.
അവള്‍ക്ക് വേണ്ടി പുതിയതും പഴയതുമായ എത്രെയോ ഗാനങ്ങള്‍ ഞാന്‍ കാണാപാഠം പഠിച്ചു.സംഗതികളും, ശട്ജവുമൊന്നും ചോര്‍ന്ന് പോകാതെ നട്ടപാതിരകളില് അവള്‍ക്ക് ഞാന്‍ പാട്ടുകള്‍ പാടി കേള്‍പിച്ചു.
ഞാന്‍ വാങ്ങിച്ച vodafone reacharge കാര്‍ഡുകള്‍ എന്റെ മുറിയിലെ ഒരു ചെറിയ കടലാസ് പെട്ടിയില്‍ ഞാന്‍ സൂക്ഷിച്ചു വച്ചു.അത് ബുര്‍ജ് ഖലീഫ പോലെ ഉയര്‍ന്നുയര്‍ന്നു വന്നു.
കോളേജ് കാന്ടീനിലെ 35 രൂപ വിലയുള്ള ഫ്രൂട്ട് സാലഡിനോടയിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയം.എല്ലാ ദിവസവും ഇന്റെര്വല് നേരത്ത് അവിടെ പോയി ഫ്രൂട്ട് സാലഡ് കഴിച്ചു. അവള്‍ക്കൊരു ഫ്രൂട്ട് സാലഡ്,എനിക്കൊരു ലൈം,അതായിരുന്നു ലൈന്‍.. സാമ്പത്തിക പരാതീനതകള്‍ മുന്നില്‍ കണ്ട്, എനിക്കും പ്രിയപ്പെട്ട ഫ്രൂട്ട് സാലഡിനെ എനിക്കിഷ്ട്ടമില്ലാത്ത ഭക്ഷണങ്ങളുട കൂട്ടത്തില്‍ പെടുത്തി.എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമോന്നും അവള്‍ക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.
അങ്ങിനെ വൃത്തിയായി ഞങ്ങളുടെ പ്രേമം തുടര്‍ന്നു.അവള് ഫ്രൂട്ട് സാലഡും ഞാന്‍ ലൈമും കുടിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്ഷമാകരായി.അടുത്ത കോളേജ് ഡേയ്ക്കുള്ള സമയം അടുത്തുവരുന്നു.ഞാന്‍ ഏത് പാട്ട് പാടനമെന്നുള്ള confusionil ആയിരുന്നു . ഓരോ ഓരോ പാട്ടുകളെക്കുറിച്ചും ഞാനവളോട് അഭിപ്രായം ആരാഞ്ഞു.അങ്ങിനെ കോളേജ് ഡേക്കായി ഞാന്‍ ഇളയരാജ സാരിന്ടെ മനോഹരമായ ഒരു ഗാനം സെലക്ട് ചെയ്തു.
താരാപഥം ചേതോഹരം
പ്രേമവൃതം പെയ്യുന്നിതാ
നവ മേഘമേ കുളിര് കൊണ്ട് വാ
ഒരു ചെന്കുരിഞ്ഞി പൂവില്‍
മൃദു ചുംബനങ്ങള്‍ നല്കാന്
താരാപഥം…..
കോളേജ് ഡേയ്ക്ക് വെറും ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്.അവള്‍ക്കെന്തോ എന്നോടൊരു അടുപ്പക്കുറവു പോലെ..ചിലപ്പോ എന്റെ തോന്നലായിരിക്കും.
അല്ല..എന്തോ ഉണ്ട്….
ഒന്ന് ചോദിച്ചാലോ..?
വേണ്ട…ചോദിച്ചിട്ട് കൊളമായാലോ…?അല്ലെങ്കില്‍ ചോദിച്ചിട്ട് തന്നെ കാര്യം.. .ഞാന്‍ രണ്ടും കല്പിച് അവളോട കാര്യം ചോദ്യിച്ചു.
അവളെന്തൊക്കെയോ പറഞ്ഞു..ഞാനും എന്തൊക്കെയോ പറഞ്ഞു…ഞാന്‍ എന്തോകെയാണ് പറഞ്ഞതെന്ന് എനിക്ക് തന്നെ നിശ്ചയല്ല്യ..അങ്ങനെ പറഞ്ഞ് പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ തെറ്റി…ഗുഡ് ബൈ പറഞ്ഞു അവള് പോയി..അവളെന്തെങ്കിലും ഒരു കാര്യം കിട്ടാന്‍ കാതിരുന്നത് പോലെ എനിക്ക് തോന്നി.
ഞാനെന്റെ സങ്കടവും നിരാശയും ദാഷ്യവുമെല്ലാം കടിച്ചമര്‍ത്തി ഞാന്‍ റൂമിലെത്തി…ബെഗടുത്ത് കിടക്കയിലേക്ക് വലിച്ചെറിഞ്ഞു..മൊബൈലെടുത്ത് ഏതോ ഒരു മൂലയിലേക്ക് ഒരേറു വച്ച് കൊടുത്തു.
നിരാശനായി,വിഷണ്ണനായി ഞാന്‍ കട്ടിലിലിരുന്നു.
അപ്പൊ…ദെ ……ബുര്‍ജ് ഖലീഫ ഒരു കള്ള ചിരിയോടെ മുന്നില്‍ നില്ക്കുന്നു….
ഞാന്‍ ബുര്‍ജ് ഖലീഫ തട്ടിത്തെറിപ്പിച്ചു..അതിന്റെ ഓരോ നിലകളും എന്റെ മുറിയില്‍ വീണു ചിതറി.
ഇന്നാണ് കോളേജ് ഡേ..
എന്റെ പാട്ട് കേട്ട് അവള് തിരിച്ചു വരുന്നത് ഞാന്‍ സ്വപ്നം കണ്ടു…ആ നിമിഷത്തിനായി ഞാന്‍ കാത്തിരുന്നു.അവളിരിക്കുന്ന നിരയുടെ ഇങ്ങേ അറ്റത് ഞാന്‍ ഇരുന്നു..
സ്റ്റേജില്‍ ഓരോരുത്തരായി പാടുന്നു.അതൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല..അവളെത്തന്നെ നോക്കിക്കൊണ്ടിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.
അവളെയൊന്നു വിളിക്കാന്‍ എന്റെ മനസ്സ് വെമ്പി…
അടുത്തതായി ചെസ്റ്റ് നമ്പര്‍ 14 …xavior thomas
മൈകിലൂടെ വിളിച്ചു പറഞ്ഞു..
ഞാന്‍ എന്റെ നമ്പര്‍ നോക്കി 15
ദൈവമെ അടുത്തത് എന്റെതാണല്ലോ…ഞാന്‍ നെടുവീര്‍പ്പിട്ടു …
xavior പാടാന്‍ തുടങ്ങി.
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലെ
പാതിയില്‍ പാടാതൊരു തെനൂറിടും ഇശലായി ഞാന്‍
കുറച്ചു നേരത്തേക്ക് ഞാന്‍ ആ പാട്ടില്‍ ലയിച്ചു പോയി.
അത്ര മനോഹരമായിട്ടാണ് Xavior പാടുന്നത്.
പെട്ടന്ന് ഓര്‍മ്മ വന്നപ്പോ ഞാന്‍ അവളെ നോക്കി
പണ്ട് ഞാന്‍ പാട്ട് പാടി കഴിഞ്ഞു വരുബോള്‍ എന്നോട് ചിരിച്ച അതേ ചിരി..ഞാന്‍ അവളെയും xavior നെയും മാറി മാറി നോക്കി.
അതേ …ഇത് ..ലത് തന്നെ…
അവള് കയ്യീന്ന് പോയി…ഞാന്‍ മനസ്സിലുറപ്പിച്ചു.
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടി ചെഞ്ചുണ്ടില്‍……….
xavior തകര്‍ക്കയാണ്
എനിക്കെന്തിന്നില്ലാത്ത ദേഷ്യം വന്നു.
അവന്റെ ഒരു ചെഞ്ചുണ്ട്…അതെന്റെ ഹൂറിയാനെട …ഞാന്‍ മനസ്സില്‍ പറഞ്ഞു.
സ്റ്റേജില്‍ കയറി തല്ല്യാലോ..വേണ്ട…അവനെന്റെ ഡബിള്‍ സൈസുണ്ട്..കല്ലെടുതെരിഞ്ഞാലോ…?പോയി കറന്റ് ഓഫ് ചെയ്താലോ ..?അങ്ങിനെ ഓരോ രോ കുബുദ്ധികള്‍ തലയിലൂടെ മിന്നി മറഞ്ഞ് പോയി..
അവസാനം ഒന്നും നടക്കാതെ, symonds ന്റെ വിക്കറ്റിനു വേണ്ടി പിച്ചില്‍ രണ്ടു വട്ടം കുത്തി മറിഞ്ഞ് അപ്പീല്‍ ചെയ്തിട്ടും നിരസിച്ച ബില്ലി bowdena നോക്കി കൊഞ്ഞനം കുത്തി അടുത്ത ബോള്‍ എറിയാന്‍ പോകുന്ന ശ്രിശാന്തിനെ പോലെ ഞാന്‍ തിരിഞ്ഞു നടന്നു(കടപ്പാട് :TM ).
അപ്പോഴാണ് ആ announcement വന്നത്.
“അടുത്തതായി ചെസ്റ്റ് നമ്പര്‍ 15 …സൂരജ് കൃഷ്ണ ”
പുല്ല്……
മനുഷ്യനിവിടെ ശശിയായിരിക്കുംബോഴാ അവന്റെ ഒരു മറ്റെടതെ ഒരു നമ്പര്‍…. .
ദിവസങ്ങള്‍ കടന്നു പോയി.ആ ഷോക്കില്‍ നിന്നും ഞാന്‍ ഏകദേശം മോചിതനായി.കോളേജില്‍ പോകാന്‍ തുടങ്ങി.
പിന്നീട് ഞാന്‍ അവളെ കണ്ടത് xavior ന്റെ കൂടെ ഫ്രൂട്ട് സാലഡ് കഴിക്കുന്നതാണ്.
ഞാനോ…? ശശി…പോട്ടിപ്പാളീസായ വെറും ശശി..
80 total views, 1 views today