ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന് കോഹ്ലിക്ക് എതിരെ ബിസിസിഐയുടെ അച്ചടക്ക നടപടികള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
പല തവണയും കോഹ്ലിക്ക് വേണ്ടി കണ്ണ് അടച്ചിട്ടുള്ള ബിസിസിഐ ഇത്തവണ ക്ഷമിക്കില്ല എന്നാണ് സൂചന.
ഐ പി എല്ലില്‍ ഡല്‍ഹിക്കെതിരായ കളിക്കിടെ നിയമം തെറ്റിച്ചത് ബിസിസിഐക്ക് അത്ര പിടിച്ചിട്ടില്ല.
ഡല്‍ഹിക്കെതിരായ കളിക്കിടെ മഴ പെയ്തതും കളിക്കാര്‍ തിരിച്ചുകയറി. പവലിയനിലേക്ക് തിരിച്ചുകയറിയ അനുഷ്ക ശര്‍മയോട് സംസാരിച്ചതാണ് ബി സി സി ഐയുടെ ചട്ടത്തിന് എതിരായത്.
മഴ മാറാന്‍ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെയാണ് അനുഷ്കയോട് കോലി സംസാരിച്ചത്. ഡല്‍ഹിയുടെ യുവരാജ് സിംഗും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കളിക്കാരുടെ ഡ്രസിംഗ് റൂമിന് തൊട്ടടുത്ത സ്റ്റാന്‍ഡില്‍ ഇരിക്കുകയായിരുന്നു അനുഷ്ക ശര്‍മ.
ഡ്രസിംഗ് റൂമിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന കോലിയുടെയും യുവരാജിന്റെയും അടുത്തെത്തിയാണ് അനുഷ്ക കുശലം പറഞ്ഞത്. കോഹ്ലിയും അനുഷ്കയും ഒരുമിച്ച് നില്ക്കുന്ന രംഗം ബിഗ് സ്ക്രീനില്‍ പല തവണ മിന്നിമായുകയും ചെയ്തിരുന്നു.
ബി സി സി ഐയുടെ ചട്ടമനുസരിച്ച് താരങ്ങള്‍ കളിക്കിടെ കല്ക്കരല്ലാത്ത ആരോടും സംസാരിക്കാന്‍ പാടില്ല.
യുവരാജിനും കോഹ്ലിക്കും എതിരെ നടപടി എടുക്കുമോ അതോ വീണ്ടും ഒരു ശാസന മാത്രമായി ഒതുങ്ങുമോ എന്ന് കണ്ടു അറിയാം….