Cardiology
അച്ഛനും മകനും
സ്വന്തം പിതാവിന് ഹൃദ്രോഗമുണ്ടെങ്കില്‍ അത് മകനും ഉണ്ടാവാം. ഇത് പരക്കെ അറിയപ്പെടുന്ന ഒരു ശാസ്ത്ര തത്വം ആണല്ലോ. ജീനുകളുടെ ഘടനയുടെ അടിസ്ഥാനത്തില്‍ പുതിയ പഠനങ്ങള്‍ ഈ തത്വത്തെ സ്ഥിരീകരിക്കുന്നു. അതായത് ഒരു പിതാവിന് ഹൃദ്രോഗം ഉണ്ടെങ്കില്‍ അത് ആണ് മക്കളിലേക്കും പകര്‍ന്നു നല്കപ്പെടാം. പുരുഷന്മാരുടെ ഡി.എന്‍.എ യില്‍ രണ്ടുതരം ക്രോമസോമുകള്‍ ഉണ്ട്. ഒന്ന് എക്സ് ക്രോമാസോമും മറ്റൊന്ന് വൈ ക്രോമാസോമും. സ്ത്രീകള്‍ക്ക് രണ്ടു എക്സ് ക്രോമസോമുകള്‍ ആണ് ഉള്ളത് . അവരില്‍ വൈ ക്രോമസോമുകള്‍ കാണപ്പെടുന്നില്ല.
വൈ ക്രോമസോമുകളില്‍ ഉള്ള ചില വ്യതിയാനങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്കു വഴിവെയ്ക്കുന്നു എന്ന പുതിയ കണ്ടുപിടിത്തം ഈ ക്രോമാസോമിനെപ്പറ്റിയുള്ള ഒരു പുതിയ അറിവാണ് . ഈ വ്യതിയാനങ്ങള്‍ രക്ത ധമനികളില്‍ കൊഴുപ്പ് കട്ട പിടിപ്പിക്കുവാന്‍ പര്യാപ്തമാണ്.
അമിത ഭാരം , ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം , ഉയര്‍ന്ന കൊളസ്റ്റെരോള് ,പുകവലി തുടങ്ങിയവയാണ് ഹൃദ്രോഗത്തിന്റെ മറ്റു കാരണങ്ങള്‍.
By: JB
255 total views, 6 views today
