അച്ഛനും മകളും – ഹാഷി മുഹമ്മദ്

719

a

എനിക്ക് പത്തു വയസ്സാകുമ്പോള്‍ എന്ത് സമ്മാനമാണ് അച്ഛന്‍ വാങ്ങിച്ച് തരാ ….!

തന്റെ കയ്യില്‍ തൂങ്ങി പിടിച്ചു കൊഞ്ഞനം കുത്തികൊണ്ടുള്ള അഞ്ചു വയസ്സായ തന്റെ മോളുടെ ചോദ്യം കേട്ട അയാള്‍ എന്റെ മോളുന്നു പത്തു വയസ്സാകുമ്പോള്‍ അല്ലെ അതിനു ഇനിയും ഒരു പാട് കാലം ഉണ്ടല്ലോ എന്ന് മറുപടി പറഞ്ഞു..

കാലം കടന്നു പോയി അവള്‍ക്കു വയസ്സ് എട്ട് തികഞ്ഞു ആയിടക്കാണ് അവളുടെ കണ്ണുകള്‍ക്ക് കാഴ്ച ശേഷി ക്രമേണയായി കുറയാന്‍ തുടങ്ങിയത് അയാള്‍ തനിക്കു ഉള്ളതെല്ലാം വിറ്റ് പെറുക്കി മകളെ ചികിത്സിച്ചു ഒരു ഫലവും കണ്ടില്ല .

അവള്‍ ഇരുട്ടിന്റെ ലോകത്തേക് വലിച്ച് എറിയപെട്ടു..!

ഡോക്ടര്‍ വിധി എഴുതി കണ്ണ് മാറ്റി വെച്ചാലല്ലാതെ കാഴ്ച ശക്തി തിരിച്ച് കിട്ടില്ല എന്ന് അങ്ങനെ ശസ്ത്രക്രിയ നടന്നു ഒരു മാസത്തെ ട്രീറ്റ് മെന്റ്‌ന് ശേഷം കണ്ണിലെ കെട്ടുകള്‍ അഴിക്കുന്ന ദിവസം ആ ദിവസം തന്നെ ആയിരുന്നു അവളുടെ പിറന്നാളും .

തന്റെ അച്ഛന്റെ മടിയില്‍ ഇരുന്നുകൊണ്ട് അവളുടെ മുഖത്തെ കെട്ടുകള്‍ മെല്ലെ ഡോക്ടര്‍ അഴിച്ചെടുത്തു .

മോളുനു എന്നെ കാണാമോ അച്ഛന്‍ ചോദിച്ചു അവള്‍ തന്റെ കൊച്ചു കണ്‍പീലികള്‍ പതിയെ തുറന്നു..

അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു അച്ഛാ … അച്ഛാ എനിക്കു എല്ലാം കാണാം അവള്‍ക്ക് സന്തോഷം അടക്കാനായില്ല…!!!!!

അച്ഛാ ഇന്ന് എന്റെ പിറന്നാളും കൂടെയാ അച്ഛന്‍ എന്ത് സമ്മാനാ എനിക്ക് വേണ്ടി വാങ്ങി വെച്ചിടുള്ളത് !?

മോളുടെ ചോദ്യം കേട്ട അച്ഛന്‍ സന്തോഷത്തോടെ
തന്റെ മകളെ ചുംബിച്ചു കൊണ്ട് പറഞ്ഞു…!!!!!

അച്ഛന്റെ രണ്ടു കണ്ണുകളാണ് എന്റെ മോള്‍ക്ക് ഞാന്‍ കരുതി വെച്ച സമ്മാനം..

Advertisements