അച്ഛന്റെ താടി പോയി, പിഞ്ചു കുഞ്ഞു പൊട്ടിക്കരഞ്ഞു

167

01

നല്ല താടി ഒക്കെ വളര്‍ത്തിയ ഒരു അച്ഛന്‍ തന്റെ മകളെ കൊഞ്ചിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു. തന്റെ താടിയില്‍ തടവി കളിക്കുന്ന മകളെ ഒന്ന് ഞെട്ടിക്കാന്‍ അച്ഛനു തോന്നി കാണും. മകളെ താഴെ വച്ച് ഒരു ക്യാമറ എടുത്തു ഭാര്യയുടെ കയ്യില്‍ കൊടുത്തു അയാള്‍ നേരെ ബാത്ത് റൂമിലേക്ക് ഓടി !!! അച്ഛനെ തേടി മകള്‍ ബാത്ത് റൂം വരെ മുട്ടില്‍ ഇഴഞ്ഞു പോയി.

കുറച്ചു നേരം വാതിലില്‍ മുട്ടിയപ്പോള്‍ താടിയും മീശയും ഒന്നും ഇല്ലാത്ത ഒരാള്‍ വാതില്‍ തുറന്നു, അവളെ കൈയില്‍ എടുത്തു, ആദ്യം ഒരു അമ്പരപ്പ്, എന്താ സംഭവിക്കുന്നതെന്ന് അവള്‍ക്ക് പെട്ടന്ന് മനസിലായില്ല, പിന്നെ അവള്‍ പൊട്ടി കരഞ്ഞു, സ്വന്തം അച്ഛന്റെ താടി പോയി എന്ന കാര്യം ആ പിഞ്ചു കുഞ്ഞിനു സഹിക്കാന്‍ കഴിഞ്ഞില്ല, അവള്‍ക്ക് അറിയില്ല്‌ലല്ലോ എത്ര തവണ എടുത്തു കളഞ്ഞാലും രോമം വീണ്ടും വീണ്ടും കിളിര്‍ത്തു വരുമെന്നു.