അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു…

321

Untitled-1

ഗിന്നസ് പക്രു എന്നറിയപ്പെടൂന്ന അജയ് കുമാര്‍ മലയാള ചലച്ചിത്രത്തിലെ ഒരു ഹാസ്യ നടനാണ്. ഉണ്ടപക്രു എന്നും അദ്ദേഹം അറിയപ്പെടുന്നു. ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ (64.008 cm height) എന്ന ഗിന്നസ് റെക്കോര്‍ഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ ചെറിയ പുരുഷന്മാരും വലിയ സ്ത്രീകളും ഉള്ളതില്‍ ഒരു കുള്ളനായിട്ടാണ് അഭിനയിച്ചത്.

1984ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാര്‍ച്ചില്‍ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. (152.4 cm height)

അദ്ദേഹത്തിന്റെ ജീവിതത്തിലെ അഭിനയമുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ..ഇല്ലെങ്കില്‍ ഒന്ന് കണ്ടുനോക്കൂ..

Advertisements