അജ്മാന്‍ കൂടുതല്‍ സുരക്ഷിതമാകുന്നു : അജ്മാന്‍ മൊത്തത്തില്‍ നിരീക്ഷിക്കാന്‍ ഇവര്‍ വരുന്നു.!

0
213

camera123

അജ്മാന്‍ നിരീക്ഷിക്കാന്‍ ഇവര്‍ വരുന്നു ? ആര് വരുന്നു എന്നല്ലേ ? അജ്മാനെ നിരീക്ഷിക്കാന്‍ ഇനി മൂന്നൂറു ക്യാമറകള്‍ കൂടി.  എമിറേറ്റിന്റെ സുരക്ഷവര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു  എമിറേറ്റിലെ റോഡുകളില്‍ കൂടുതല്‍  ക്യാമറകളും മറ്റു സുരക്ഷ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍  അജ്മാന്‍ പൊലീസ് ഒരുങ്ങുന്നത്.

അടുത്ത വര്‍ഷം ആദ്യപകുതിയില്‍ തന്നെ അജ്മാന്‍ കേന്ദ്രികരിച്ചുള്ള സുരക്ഷ ക്യാമറകള്‍ സജ്ജമാകും. വാഹനങ്ങളുടെ ചലനവും ചിത്രവും പകര്‍ത്തി സൂക്ഷിക്കാന്‍ കഴിയുന്ന അതിനൂതന ക്യാമറകളാണ് അജ്മാന്‍ റോഡുകളില്‍ സ്ഥാപിക്കുക എന്നും പോലീസ് വ്യക്തമാക്കി.

പുതിയ ക്യാമറകള്‍ റോഡുകളെ കൂടാതെ എമിറേറ്റിലെ പ്രധാന മേഖലകളെയും നിരീക്ഷിക്കും.