അഞ്ചാം നിലയില്‍ നിന്നു വീണ രണ്ടര വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി [വീഡിയോ]

235

Untitled-1ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ജനാലയില്‍ തൂങ്ങി കിടന്ന രണ്ടര വയസ്സുള്ള പെണ്‍കുട്ടി നിലത്തു വീണപ്പോള്‍ താഴെ കൂടി നിന്നവര്‍ അവളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ചൈനയിലെ സെജിയാങ്ങ് പ്രവിശ്യയിലാണു സംഭവം നടന്നത്.

ക്വിക്കി എന്ന രണ്ടര വയസ്സുകാരി ഉറങ്ങുന്നതു കണ്ടപ്പോള്‍ അവളെ തനിച്ചാക്കി പുറത്തു പോയതായിരുന്നു അവളുടെ മാതാപിതാക്കള്‍ . കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ക്വിക്കി ജനല്‍പ്പടിയിലേക്ക് വലിഞ്ഞു കയറി. കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍പക്കത്തെ ഒരു ഡെലിവറി കമ്പനിയിലെ ജോലിക്കാര്‍ ഒച്ച വെച്ച് കൊണ്ട് കുട്ടിയുടെ ജനലില്‍ മേലുള്ള പിടുത്തം വിടുവിക്കുകയും തുടര്‍ന്ന് താഴോട്ട് വീണ കുട്ടിയെ പിടിക്കുകയുമായിരുന്നു.