അഞ്ചാം വര്‍ഷത്തില്‍ ബൂലോകം അനന്തപുരിയിലും മിഴി തുറന്നു…

325

 

_DSC0691
ബൂലോകം തിരുവനന്തപുരം ബ്യൂറോ ഓഫീസ്, ശ്രീ. കെ ജി സൂരജ് ഉത്ഘാടനം ചെയ്യുന്നു.

അരപ്പതിറ്റാണ്ടായി മലയാളികളുടെ സൈബര്‍ വാര്‍ത്താലോകത്ത് നിറസാനിധ്യമായ ബൂലോകം അനന്തപുരിയിലും പ്രവര്‍ത്തനമാരംഭിച്ചു. ബൂലോകത്തിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്ത് ബൂലോകം ബ്യുറോ ആരംഭിച്ചത്. ഇതോടെ ആധുനിക സാങ്കേതിക സംവിധാനങ്ങളൊടെ വാര്‍ത്തകളെ വളരെവേഗം വായനക്കാരിലേക്കെത്തിക്കുവാന്‍ ഒരു ചുവട് കൂടി ബൂലോകം മുന്നാക്കം പോയിരിക്കുകയാണ്.

ലൈവ് ന്യൂസ് പബ്ലിഷിംഗ്, ശ്രീ. കെ ജി സൂരജും, വിനോദ് വെള്ളയാണിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

തിരുവനന്തപുരത്തെ ബൂലോകം മീഡിയാ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രമുഖ  കവിയും  നിരൂപകനുമായ കെ.ജി സൂരജ് ബ്യുറോ ഉദ്ഘാടനം നിര്‍വഹിച്ചു. വളര്‍ന്നു വരുന്ന ഓണ്‍ലൈന്‍ മാധ്യമരംഗത്ത് തനത് ശൈലി കൊണ്ട് വേറിട്ട് നില്ക്കുവാന്‍ ബൂലോകത്തിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഡിറ്റര്‍ ഇന്‍ ചീഫ് ബിജു മാത്യൂവിന്റെ അദ്ധ്യക്ഷത ചേര്‍ന്ന ജന്മദിനാഘോഷത്തില്‍ യുവകവി വിനോദ് വെള്ളയാണി മുഖ്യാതിഥി ആയിരുന്നു.

ടീം ബൂലോകം , തിരുവനന്തപുരം – ശ്രീ കെ ജി സൂരജിനും, ശ്രീ വിനോദ് വെള്ളയാണിക്കുമൊപ്പം.

ആദ്യത്തെ മലയാള ബ്ലോഗ്  പത്രമായി ആരംഭിച്ച ബൂലോകത്തിനെ ഇന്നത്തെ നിലയിലെത്തിച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി അറിയുക്കുന്നതായി ജന്മദിന സന്ദേശത്തില്‍ മാനേജിംഗ് പാര്‍ട്ട്ണര്‍ ജയിംസ് ബ്രില്യന്റ് പറഞ്ഞു.