അഞ്ചുവര്‍ഷത്തിനുശേഷം ഇടത് സര്‍ക്കാര്‍ : നാളെ സത്യപ്രതിജ്ഞ

358

 

pinarayi vijayan

ഴിമതിയും ദുര്‍ഭരണവും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച യുഡിഎഫ് സര്‍ക്കാരിനുശേഷം ജനങ്ങള്‍ക്ക് പ്രതീക്ഷകളേകി പുതിയ സര്‍ക്കാര്‍ ഭരണത്തിലെത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരായാണ് എല്‍ഡിഎഫ് അധികാരമേല്‍ക്കുന്നതെന്നും പിണറായി പറഞ്ഞു. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കേണ്ട എന്ന തീരുമാനത്തോടെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാകും പുതിയ സര്‍ക്കാര്‍ ഗോദയിലേയ്ക്കിറങ്ങുക. സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ് ഈ ജനവിധിയെന്നും, വിലക്കയറ്റത്തിനെതിരെ നിന്നുകൊണ്ടുള്ള ഒരു പരിപൂര്‍ണ്ണ ജനപക്ഷ സര്‍ക്കാരിനെ പ്രതീക്ഷിക്കാമെന്നും ഇടതുപക്ഷം.

25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, അഴിമതിക്കും, അക്രമങ്ങള്‍ക്കും, ക്രിമനലുകള്‍ക്കുമെതിരെ മുഖം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്നും പിണറായി സൂചിപ്പിച്ചു. പതിവനുസരിച്ച് നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും പുന്നപ്ര വയലാര്‍ രക്തസാക്ഷിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചനയും അഭിവാദ്യങ്ങളും അര്‍പ്പിച്ചു. പുതിയ സര്‍ക്കാരിനെ ആഹ്ലാദപൂര്‍വ്വമാണ് പുന്നപ്രയിലെ ജനങ്ങള്‍ വരവേറ്റത്. മാത്യു ടി തോമസ് ജനതാദള്‍ മന്ത്രിയായും, എ.കെ.ശശീന്ദ്രന്‍ എംസിപിയുടെ മന്ത്രിയായും ഭരണത്തില്‍ പങ്കാളികളാവും. ജനങ്ങള്‍ പരാജയം ഭക്ഷിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന വി.എസിന്റെ സ്റ്റാറ്റസും ഇതിനിടയില്‍ ചര്‍ച്ചാവിഷയമായി. എല്‍ഡി‌എഫിനെ വീണ്ടും വിശ്വസിച്ച ജനങ്ങളെ വെള്ളം കുടിപ്പിക്കാതെ, ജനങ്ങള്‍ക്കുവേണ്ടി നീതിപൂര്‍വ്വം നല്ലൊരു ഭരണം കാഴ്ച വയ്ക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്ന് ബൂലോകം ആശംസിക്കുന്നു.

എല്‍ഡിഎഫിന്റെ പ്രവേശന ഒരുക്കങ്ങള്‍ക്കിടയില്‍ യുഡിഎഫ് ചൂടുപിടിച്ച ചര്‍ച്ചകളിലാണ്. തിരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്താന്‍ യുഡിഎഫ് നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. നേമത്തെ സ്ഥാനാര്‍ത്ഥി മോശമായിരുന്നുവെ‌ന്ന എം.എം.ഹസ്സന്റെ വിമര്‍ശനത്തിന്, വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് കെട്ടിവച്ചതല്ലേയെന്ന് ജെ.ഡി.യു മറുപടി നല്‍കി. യുഡിഎഫിനകത്ത് തിരഞ്ഞെ‌ടുപ്പിനുശേഷവും ഭിന്നിപ്പ് തുടരുന്നു. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടിയും പിന്താങ്ങിയതോടെ അസ്വാരസ്യങ്ങളും മുറുമുറുപ്പുകളും പാര്‍ട്ടിയില്‍ ആരംഭിച്ചുകഴിഞ്ഞു. യുഡി‌എഫിലേയ്ക്ക് വരേണ്ടിയിരുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി കെ.എ.അസീസ് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് മുന്‍പും, തിരഞ്ഞെടുപ്പിനുശേഷവും ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭിപ്രായഭിന്നതകളും, പക്ഷംചേരലും കുറ്റപ്പെടുത്തലുകളുമൊക്കെ യുഡിഎഫിന്റെ ഭാവി അരക്ഷിതാവസ്ഥയിലാക്കുമെന്ന് ഇതോടെ ഉറപ്പായി.

Advertisements