അഞ്ചു കോടിയോളം വരുന്ന മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോളും മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെന്നു റിപ്പോര്‍ട്ട് .

  0
  118

  Untitled-1

  ഇന്ത്യയില്‍ 4.59 കോടിയോളം വരുന്ന മൊബൈല്‍ വരിക്കാര്‍ക്ക് ഇപ്പോളും മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ല എന്ന് കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, പാര്‍ലമെന്ററില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ 2008 മുതല്‍ മൊബൈല്‍ സിം ഉപയോഗിക്കുന്നവരുടെ തിരിച്ചറിയല്‍, രേഖകള്‍ മുഖാന്തരം ഉറപ്പു വരുത്തണമെന്ന നിയമത്തിനു ഇപ്പോളും പൂര്‍ണ്ണത കൈവരിക്കാനായില്ലന്നാണ് സി എ ജി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

  മൊബൈല്‍ ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിട്ടും അത് നഷ്ടപ്പെടുകയോ, മൊബൈല്‍ കമ്പനികള്‍ ഈ രേഖകള്‍ കൃത്യമായി സൂക്ഷിക്കത്തതോ ആവാം ഈ അവസ്ഥയ്ക്ക് പിന്നില്‍. തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാന്‍ മൊബൈല്‍ കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന ഏജന്‍സികളുടെ അലംഭാവവും ഈ സ്ഥിതിക്ക് കാരണമാണ്.

  തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പു വരുത്താത്തതിന്റെ പേരില്‍ രാജ്യത്തെ ഏഴു മൊബൈല്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ 4200 കോടി രൂപ പിഴയിട്ടതായും സി എ ജി അറിയിച്ചു . എന്നാല്‍ 400 കോടി രൂപ പിഴ അടച്ചതല്ലാതെ തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പു വരുത്താനോ ബാക്കി പിഴ അടക്കാനോ കമ്പനികള്‍ തയ്യാറായിട്ടില്ല .

  ഈ അടുത്ത കാലത്തായി ഉടമസ്ഥാവകാശം ഉറപ്പു വരുത്താത്ത മൊബൈല്‍ ഉപഭോക്താക്കള്‍ കൂടുതലാണ് . ഇത്തരത്തിലുള്ള വ്യാജ ഉടമകള്‍ രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് സി എ ജി അറിയിച്ചു.2006 മുതല്‍ തന്നെ മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ സിം ആക്ടിവേറ്റ് ചെയ്യുന്നതിന് നിരോധനം നിലവില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോളും കമ്പനികള്‍ രേഖകളില്ലാത്ത സേവനം നല്‍കുന്നത്