ഒരാളെ നമുക്ക് മനസിലാക്കാന്‍ അഞ്ചു മിനിറ്റ് തന്നെ ധാരാളം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? FIRST IMPRESSION IS THE BEST IMPRESSION എന്ന് ഒരു ഇംഗ്ലീഷ് ചൊല്ല് ഉണ്ട്. അതിന്റെ ചുവടില്‍ പിടിച്ചു അഞ്ചു മിനിറ്റ് കൊണ്ട് നമുക്ക് ഒരാളെ മനസിലാക്കി എടുക്കാം. ഒരാളെ കുറിച്ച് നാം ആദ്യം അറിയാന്‍ ശ്രമിക്കേണ്ട, അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് അയാളോട് ചോദിച്ചോ അല്ലെങ്കില്‍ അയാളെ നിരീക്ഷിച്ചോ നമ്മള് മനസിലാക്കിയാല്‍ ഒരു പരിധി വരെ അയാളുടെ സ്വഭാവവും വ്യക്തിത്വവും നമുക്ക് മനസിലാക്കാന്‍ സാധിക്കും.
ഹസ്തദാനത്തില്‍ നിന്നും തുടങ്ങാം. ഒരാള്‍ നിങ്ങള്‍ക്ക് ഹസ്തദാനം തരുമ്പോള്‍ അത് വളരെ അയഞ്ഞ രീതിയില്‍ ഉള്ള ഒന്നാണെങ്കില് അയാള്‍ക്ക് ആത്മവിശ്വാസം കുറവാണ്. നിങ്ങള്‍ക്ക് ആ ഹസ്തദാനം തരണോ വേണ്ടയോ എന്ന് ആ നിമിഷവും അയാള്‍ ചിന്തിക്കുന്നുണ്ട് എന്ന് വ്യക്തം. വളരെ അയഞ്ഞതുമല്ല എന്നാല്‍ വളരെ ബലം പിടിച്ചതുമല്ലാത്ത ഹസ്തദാനമാണ് ഏത് അവസരത്തിലും ഉത്തമം.
ആഹ്, ഹം, ഹും, ഉം..സംസാരിക്കുമ്പോള്‍ ഇങ്ങനത്തെ ശബ്ദങ്ങള്‍ ഇടയ്ക്ക് ഇടയ്ക്ക് പുറപ്പെടുവിക്കുന്നത് അത്ര നല്ല ലക്ഷണം അല്ല. നിങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ ഒരു ഉറപ്പ്, വിശ്വാസം എന്നിവ ഇല്ല എന്നാണ് ഇതിന്റെ അര്‍ഥം. വെറുതെ എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി പറയുന്നു എന്ന് മാത്രം…
ചിലര്‍ കാണുമ്പോള്‍ തന്നെ അവരുടെ സ്വപ്നങ്ങളെ പറ്റിയും പാഷനെ പറ്റിയും ഒക്കെ വാ തോരാതെ സംസാരിക്കും. പക്ഷെ അതെ കുറിച്ച് ഒന്ന് ചികഞ്ഞു ചോദിച്ചാല്‍ ഈ പാഷനുകളെ എത്തി പിടിക്കാന്‍ ഒരു പടി പോലും അവര്‍ അധ്വാനിച്ചിട്ടില്ല എന്ന് മനസിലാകും.
നിങ്ങള്‍ സ്വപ്നം കണ്ട ജീവിതം ആണോ നിങ്ങള്‍ ഇപ്പോള്‍ നയിക്കുന്നത് എന്നാ ചോദ്യത്തിന് ഉത്തരം പറയാന്‍ ആര്‍ക്കും കാല താമസം ഉണ്ടാവില്ല. അതിനു വേണ്ടിയുള്ള കാര്യകാരണങ്ങള്‍ വരെ എല്ലാവര്ക്കും നിരത്താന്‍ സാധിക്കും.
ഇപ്പോള്‍ നിങ്ങളുടെ ചിന്ത എന്താണ്? എന്ത് വിഷയമാണ് നിങ്ങളെ അലട്ടുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ അയാളുടെ കാഴ്ചപാടുകളെ കുറിച്ച് നമുക്ക് വ്യക്തമായ ഒരു രൂപം തരും.
നിങ്ങള്‍ നിങ്ങളെ കുറിച്ച് ഏറ്റവും ഇഷ്ടപ്പെടുന്നത് എന്താണ്? ഏറ്റവും വെറുക്കുന്നത് എന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സിമ്പിള്‍ ആയിരിക്കും. ഓഹോ, അങ്ങനെയൊക്കെ ഉണ്ടോ എന്ന് നിങ്ങള്‍ മറുപടി കൊടുക്കുന്ന രീതിയില്‍ ആയിരക്കും അവര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാക്കുക.
നിങ്ങളെ കുറിച്ച് മറ്റാരും മനസിലാക്കാത്ത ഒരു കാര്യം എന്താണ്? ജോലിക്ക് പുറമേ നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങളും നിങ്ങള്‍ക്ക് ഒരാളുടെ സ്വഭാവത്തിലേക്ക് വെളിച്ചം ചൊരിയാന്‍ കഴിയുന്ന ഉത്തരങ്ങള്‍ പ്രധാനം ചെയ്യും.