fbpx
Connect with us

‘അടവ്’.. മരിക്കാത്ത ഓര്‍മ്മകളിലൂടെ ജീവിക്കുന്നു..

ഡിസംബറിലെ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പ്രഭാതം …രാത്രി വൈകി കിടന്നതിനാല്‍ ഉറക്കം തെളിഞ്ഞു പോയെങ്കിലും കിടക്ക വിട്ടു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. പുതപ്പെടുത്തു തല വഴി മൂടിപ്പുതച്ചു ചുരുണ്ട് കൂടി കിടന്നു…

 172 total views

Published

on

ഡിസംബറിലെ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പ്രഭാതം …രാത്രി വൈകി കിടന്നതിനാല്‍ ഉറക്കം തെളിഞ്ഞു പോയെങ്കിലും കിടക്ക വിട്ടു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. പുതപ്പെടുത്തു തല വഴി മൂടിപ്പുതച്ചു ചുരുണ്ട് കൂടി കിടന്നു…

ഒന്ന് രണ്ടു വട്ടം മോബൈലിലിലെ റിംഗ് ടോണ്‍ കേട്ടു. വല്ല കസ്റ്റമറം ആയിരിക്കുമെന്ന് കരുതി നമ്പര്‍ നോക്കാതെ തന്നെ കൈയ്യെത്തി പിടിച്ചു അതിന്റെ തൊള്ളയിലെ സിബ്ബു വലിച്ചടച്ചു.ചിലപ്പോള്‍ തോന്നും കസ്റ്റമാര്‍ കിംഗ് അല്ല യമ കിങ്കരന്മാരാനെന്നു. ഈ വെളുപ്പാന്‍ കാലത്ത് തന്നെ മനുഷ്യനെ വിളിച്ചു ശല്യപ്പെടുത്താന്‍ …ഇവന്മാര്‍ക്കൊന്നും ഒരു കോമന്‍സെന്‍സ് ഇല്ലേ…ഇതും ചിന്തിച്ചു തിരിഞ്ഞു കിടന്നതേയുള്ളൂ ..ചെവിയില്‍ ഒരു അലോസരമായി ഒരു ശബ്ദം വന്നലച്ചു …പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്നത് പോലെ …ഉറവിടം മനസ്സിലായി. കട്ടിലിനടുത്തുള്ള മേശയില്‍ നിന്നാണ്..തുള്ളല്‍ പനി പിടിച്ചത് പോലെ മൊബൈല്‍ കിടന്നു വിറയ്ക്കുന്നു. അവന്റെയാ വിറയല്‍ താങ്ങാന്‍ ആവാതെ മേശ കൂടി നിലം പതിക്കുമെന്ന അവസ്ഥ കണ്ടു പതുക്കെ ഞാനവനെയെടുത്തു. സുഹൃത്തിന്റെ നമ്പര്‍ ആണ് ..എന്താണാവോ ഈ പുലര്‍കാലത്ത് ഇവനിത്രയ്ക്ക് അത്യാവശ്യം?.

‘ എടാ നീ പെട്ടെന്ന് ഇങ്ങു വന്നെ നമുക്ക് ഒരു സ്ഥലം വരെ പോയി വരാം..’

എവിടെയ്ക്കാ? എന്താ കാര്യം?…നിദ്രയ്ക്കു ഭംഗം വന്നതിന്റെ നീരസത്തില്‍ ഞാനവനോട് ചോദിച്ചു.

Advertisement

‘എടാ നമ്മുടെ ‘അടവ്’ ഇന്നലെ രാത്രി മരിച്ചു പോയി…പോലീസ് സ്‌റെഷനില്‍ വെച്ചായിരുന്നു.’ഇതും പറഞ്ഞവന്‍ കാള്‍ കട്ട് ചെയ്തു…

വിശ്വസിക്കാന്‍ തോന്നിയില്ല. ഇന്നലെ വൈകുന്നേരം കൂടി ഞാന്‍ അടവിനെ കണ്ടതാണല്ലോ..പതിവ് പോലെ അന്നത്തേക്കുള്ള എനര്‍ജി ഡ്രിങ്കിന്റെ കുപ്പിയും അരയില്‍ തിരുകി വരുന്നത് .കുപ്പി ഞാന്‍ കണ്ടുവെന്നു മനസ്സിലായപ്പോള്‍ അത് മുണ്ടിനടിയിലേക്ക് തിരുകി എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ ഒരു വിഫല ശ്രമം നടത്തിയിരുന്നു. പരാജയമായപ്പോള്‍ വായിലെ മുറിക്കി ചുവപ്പിച്ചത് തുപ്പിയിട്ട് എന്നോട് കുശലം പറയാന്‍ തുടങ്ങിയിരുന്നു.

വാസുവേട്ടന്‍ അങ്ങനെയാണ് എന്നെ എവിടെ വെച്ച് കണ്ടാലും ഒന്ന് ലോഹ്യം കാണിച്ചേ മുന്നോട്ടു പോവാറുള്ളൂ …എന്റെ വീട് വാസുവേട്ടന്റെ കസ്റ്റമെയ്‌സ് ലിസ്റ്റില്‍ ഉള്ളതല്ല.അതിനു കാരണം ഉണ്ട് ബാപ്പയ്ക്ക് വാസുവേട്ടനെ തെങ്ങ് കയറ്റത്തിന് ഏല്പിക്കാന്‍ ഭയമാണ് . വാസുവേട്ടന് എന്ത് കാര്യം ചെയ്യാനും ഉള്ളിലേക്ക് അല്പം പെട്രോള്‍ ചെല്ലണം അതില്ലെങ്കില്‍ ശരീര മാസകലം ഒരു വിറയല്‍ വരും .വാസുവേടന്റെ ഈ വൈബ്രേറ്റര്‍ മോഡിനെ കുറിച്ച് അറിയാവുന്നത് കൊണ്ടാണ് ബാപ്പ മൂപ്പിലാനെ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഒരു ട്രേഡ് യൂണിയനിലും മെമ്പര്‍ഷിപ് ഇല്ലാത്തത് കൊണ്ടായിരിക്കണം വാസുവേട്ടന്‍ ഇത് വരെ ആ തീരുമാനത്തിന് എതിരെ പ്രതിഷേധിക്കാന്‍ കൊടി പിടിച്ചു ഇറങ്ങിയിട്ടില്ല.

എന്തൊക്കെയായാലും വാസുവേട്ടന്‍ എന്റെ നാട്ടിന്പുരത്ത് ഒരു ഹീറോ തന്നെയാണ്. നാട്ടുകാര്‍ക്ക് പല കാര്യത്തിനും ഈ ‘അടവ്’ നെ വേണം …വാസുവേട്ടന് ഈ അടവ് എന്നാ വിളിപ്പേര് എങ്ങനെ ലഭിച്ചു എന്നെനിക്കറിയില്ല. ചിലപ്പോള്‍ കുപ്പിയും പിടിച്ചു മലയിറങ്ങി വരുമ്പോള്‍ പോലീസുകാരുടെയോ എക്‌സൈസ് എമാന്മാരുടെയോ കണ്ണില്‍ പെട്ടാല്‍ വാസുവേട്ടന്‍ ചില അടവ് നയങ്ങള്‍ ഒക്കെ എടുത്തു പയറ്റും എന്നൊക്കെ കേട്ടിട്ടുണ്ട് .അങ്ങനെ വന്നതാവാം ഒരു പക്ഷെ..എന്തെങ്കിലും ആവട്ടെ ഞാന്‍ അതെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തിയിട്ടില്ല. അതിനു തുനിഞ്ഞിറങ്ങിയാല്‍ ഒരു പാട് നടത്തേണ്ടി വരും .’ആനവാല്’,’പച്ചടി’,’കുറുക്കന്‍’,’ചിക്കന്‍’എന്ന് തുടങ്ങി നാട്ടിലെ ഒട്ടുമിക്ക മഹാന്മാരും ഇത്തരം ഇരട്ട പേരുകളിലാണ് അറിയപ്പെടുന്നത്.പലര്‍ക്കും സ്വന്തം പേരിനേക്കാള്‍ പഥ്യം ഈ വിളിപ്പെരിനാണ്.’എം.എല്‍.എ’,’സി.ബി.ഐ’,’എസ്.ഐ’എന്നൊക്കെയുള്ള സ്ഥാനപ്പെരുകളില്‍ അഭിമാനം കൊള്ളുന്നവരും എന്റെ നാട്ടിലുണ്ട്.ഒരു പരീക്ഷയും ഫിട്‌നസ് ടെസ്റ്റും പാസ്സാവാതെ ഈ സ്ഥാനങ്ങളില്‍ ഒക്കെ ഇവര്‍ എത്തി ചേര്‍ന്നതില്‍ നാട്ടുകാരന്‍ എന്നാ നിലയില്‍ ഞാനും ഇവരോടൊപ്പം അഭിമാനം കൊള്ളുന്നു.

Advertisement

പലര്‍ക്കും ‘അടവ്'(തല്‍ക്കാലം സൗകര്യത്തിനു വേണ്ടി വാസുവേട്ടനെ ഞാനും അങ്ങനെ തന്നെ വിളിക്കുന്നു.) ഒരു പരീക്ഷണ വസ്തുവാണ്. ബാര്‍ബര്‍ സുനിക്കും വാറ്റുകാരന്‍ നാണുവിനും ‘അടവ്’ഇല്ലാത്ത ജീവിതം ഉപ്പു ചേര്‍ക്കാത്ത കഞ്ഞി പോലെയാണ്.ഹെയര്‍ ഡ്രെസ്സിങ്ങിലും താടി സെറ്റ് ചെയ്യുന്നതിലും സുനി പുതിയ പുതിയ മോഡലുകള്‍ പരീക്ഷണ വിധേയമാക്കുന്നത് ഈ ‘അടവ്’ന്റെ സുന്ദര വദനത്തിലും തലയിലുമാണ്.സുനിയുടെ അപാരമായ കരവിരുത് അടവിന്റെ തലയിലും താടിയിലും പതിഞ്ഞത് കണ്ടാല്‍ താജ്മഹലിന്റെ ശില്പി പോലും സുനിയെന്ന മഹാ പ്രതിഭയുടെ കലാവാസനയ്ക്ക് മുന്നില്‍ നമിച്ചു പോകും.അത് കൊണ്ട് തന്നെ അടവിനെ ഓരോ ആഴ്ചയിലും പുതിയ പുതിയ രൂപത്തില്‍ ആയിരിക്കും നമുക്ക് കാണേണ്ടി വരിക. അത് പോലെ തന്നെ നാണുവേട്ടന്റെ വരുമാനവും അടവില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.വാറ്റില്‍ പുതിയ പരീക്ഷണങ്ങള്‍ വരുത്തി അടവില്‍ വിജയിപ്പിച്ചാല്‍ പിന്നെ ആ ആഴ്ച നാണുവിന് തിരിഞ്ഞു നോക്കേണ്ടതില്ല.

നാട്ടുകാര്‍ക്ക് അടവ് ഒരു പരിഹാസ കഥാപാത്രമാണ്.അതില്‍ അടവിന് പരിഭവമോന്നും ഇല്ല. അടവ് കഥാപാത്രമായി വരുന്ന പല സംഭവ കഥകള്‍ക്കും നാട്ടില്‍ എപ്പോളും നല്ല പ്രചാരമാണ്.

ഒരിക്കല്‍ മേനോന്‍ സാറിന്റെ വീട്ടിലെ തെങ്ങില്‍ കയറാന്‍ അടവ് പോയി .ഓരോ തെങ്ങില്‍ കയറുംപോളും പെട്രോള്‍ കുപ്പി എടുത്തു ഒരു കവിള്‍ മോന്തും എന്നിട്ട് അത് ഒക്കത്ത് തിരുകി തെങ്ങില്‍ കയറി തെങ്ങിന്റെ മണ്ടയില്‍ കയറി ഇരുന്നു ഒന്ന് രണ്ടു കവിള്‍ കൂടി അകത്തായ്ക്കും ഇതാണ് അടവിന്റെ പതിവ് രീതി.അങ്ങനെ മേനോന്‍ സാറിന്റെ ഒന്ന് രണ്ടു തെങ്ങിന്മേലുള്ള പ്രവര്‍ത്തി അടവ് വിജയകരമായി പൂര്‍ത്തീകരിച്ചു.ആ ആവേശത്തില്‍ അടുത്ത തെങ്ങിന്മേല്‍ കയരുംപോലാണ് അടവിന് അബദ്ധം പറ്റിയത് ഒക്കത്ത് തിരുകി വെച്ചിരുന്ന കുപ്പി എങ്ങനെയോ തേങ്ങാ കുലയോടൊപ്പം മൂക്കും കുത്തി കീഴ്‌പോട്ടു പതിച്ചു.

ഇനി അടുത്ത തെങ്ങിലോട്ടു കയറണമെങ്കില്‍ എനര്‍ജി ഡ്രിംഗ് കൂടിയേ തീരൂ ..അടുത്ത് തന്നെയുള്ള ബ്ലാക്കിന് വില്‍ക്കുന്ന രാജന്റെ കൈയ്യില്‍ നിന്നും ഒപ്പിച്ചെടുക്കാന്‍ വേണ്ടി അടവ് പൈസക്കായി മേനോന്‍ സാറിനെ സമീപിച്ചു.പൈസ കൊടുത്താല്‍ അടവ് മുങ്ങുമെന്ന് ഭയന്ന് മേനോന്‍ സാര്‍ അടവിനെ മടക്കി അയച്ചു .അതിനുള്ള പ്രതികാരമായി അടവ് മേനോന്‍ സാറിനു പണി കൊടുത്തത് നല്ല ഒന്നാന്തരം എട്ടിന്റെത് തന്നെ ആയിരുന്നു.വീടിനു പുറകില്‍ കളിച്ചു കൊണ്ടിരുന്ന മേനോന്‍ സാറിന്റെ പേരമകനെയും എടുത്തു ഒക്കത്തിരുത്തി അടുത്തുള്ള ഒരു ചെറിയ തെങ്ങിന്റെ മണ്ടയില്‍ കയറി അടവ് ഇരിപ്പുറപ്പിച്ചു. മേനോന്‍ സാറും നാട്ടുകാരും എന്തൊക്കെ പറഞ്ഞു അനുനയിപ്പിച്ചിട്ടും അടവ് കുട്ടിയേയും കൂട്ടി താഴേക്കു ഇറങ്ങാന്‍ തയ്യാറായില്ല.അവസാനം കുപ്പിക്ക് വേണ്ടി ചോദിച്ച നൂറു രൂപ കല്ലില്‍ കെട്ടി തെങ്ങിന്‍ മുകളിലേക്ക് എറിഞ്ഞു കൊടുത്തു കൊണ്ട് മേനോന്‍ സാര്‍ അടവിന് മുന്നില്‍ പരാജയം സമ്മതിച്ചു.അതോടെ അടവും പേരക്കുട്ടിയും വീണ്ടും ഭൂമിയിലേക്ക്.ബോധം കേട്ട് വീണ മേനോന്‍ സാറിന്റെ മകളുടെ ആശുപത്രി ചെലവ് സാറ് ആരുടെ കണക്കില്‍ വരവ് വെച്ച് എന്ന് ഞാന്‍ ഇത് വരെ തിരക്കിയിട്ടില്ല.

Advertisement

ഒരു നാള്‍ അടവ് നമ്മുടെ ഫയര്‌ഫോയ്‌സിനും പണി കൊടുത്തിട്ടുണ്ട്. വെട്ടിയിട്ട തേങ്ങാ കുലകളില്‍ ഒന്ന് പറമ്പിലെ പൊട്ട കിണറില്‍ വീണത് അടവിന്റെ ശ്രദ്ദയില്‍ പെട്ടു. ഉള്ളില്‍ എരിയുന്ന പെട്രോളിന്റെ ആവേശതാലെ അടവ് മറ്റൊന്നും ചിന്തിക്കാതെ നേരെ കിണറ്റിലേക്ക് ഇറങ്ങി .കിണരിനടിയില്‍ എതിയപ്പോലെക്കും അടവിന്റെ കപ്പാസിറ്റി തീരാന്‍ തുടങ്ങിയിരുന്നു. കുപ്പിക്കായി അറയില്‍ തപ്പിയ അടവ് ശരിക്കും ഞെട്ടി …കുപ്പി എടുത്തിട്ടില്ല…മുകളില്‍ വെച്ച് മറന്നു..തെങ്ങാകുലയും കൈയ്യില്‍ പിടിച്ചു മുകളില്‍ കയറാന്‍ അടവ് ഒരു ശ്രമം നടത്തി . ഉദ്യമം പാളിയതോടെ പിന്നെ സഹായത്തിനായി നിലവിളിയായി. അത് കേട്ടിട്ട് ആരോ നേരെ ഫയര്‍ ഫോയ്‌സിനെ വിളിച്ചു. അങ്ങനെ തേങ്ങാ കുലയോടൊപ്പം അടവ് വീണ്ടും ഭൂമിക്കു മുകളില്‍!!!മുകളില്‍ വെച്ച് മറന്നു പോയ കുപ്പി എടുത്തു കിണറ്റിലേക്ക് ഇട്ടു കൊടുക്കാതെ ഫയര്‍ ഫോയ്‌സിനെ വിളിക്കാന്‍ പോയ നാട്ടുകാര്‍ക്കിട്ട് നല്ല തെറി അഭിഷേകം നടത്താന്‍ അടവ് മറക്കാതിരുന്നില്ല.

‘വാഗാ’ അതിര്‍ത്തിയിലും അടവിന് പരീക്ഷണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.എന്റെ നാട്ടിലെ വാഗാ അതിര്‍ത്തിയാണ്. ഹാജിയാരുടെയും നബീസു താത്തയുടെയും പറമ്പുകളിലെ അതിര്‍ത്തിയാണ് ഇത്.ആ അതിര്‍ത്തിയില്‍ നില്‍ക്കുന്ന ഒരു തെങ്ങുണ്ട് അതാണ് പലപ്പോയും എന്റെ നാട്ടില്‍ ഇന്ത്യ പാക് യുദ്ധത്തേക്കാള്‍ വലിയ യുദ്ധം ഉണ്ടാക്കാര്.

ഹാജിയാരും നബീസുതാത്തയും ബന്ധുക്കള്‍ ആണെങ്കിലും ഈ തെങ്ങിന്റെ കാര്യത്തില്‍ അവര്‍ കീരിയും പാമ്പും പോലെയാണ്.അതില്‍ നിന്നും തേങ്ങ ഇടാന്‍ പരസ്പരം സമ്മതിക്കില്ല. ഒരു നാള്‍ താത്ത സ്ഥലത്തില്ലെന്ന് മനസ്സിലാക്കിയ ഹാജിയാര്‍ അടവിനെ മെല്ലെ അടവുനയത്ത്തില്‍ സമീപിച്ചു വശത്താക്കി തെങ്ങില്‍ കയറ്റി. അടവ് തെങ്ങിന്റെ പാതി ദൂരം പിന്നിട്ടാതെ ഉള്ളൂ ..കാര്യം എങ്ങനെയോ താത്ത മണത്തറിഞ്ഞു വേണാട് എക്‌സ്പ്രസ് പോലെ സ്ഥലത്ത് കുതിച്ചെത്തി.പോരെ പൂരം.

ഇനി അവിടെ നടന്ന വെടി വെപ്പിന്റെ സംക്ഷിപ്ത രൂപം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നത്………

Advertisement

താത്ത:’എടാ അടവേ നിന്നോട് ഇറങ്ങാനാ പറഞ്ഞത്.’

ഹാജിയാര്‍:’ എടാ അടവേ നിന്നെ കൊണ്ട് വന്നത് ഞാനാ കേറാനാ പറഞ്ഞത്’

അടവ്:’ എന്ത് കുന്തമായാലും രണ്ടു പേരും പെട്ടെന്ന് തീരുമാനിക്കണം.കുറെ നേരമൊന്നും ഇതിന്റെ നടുവില്‍ പിടിച്ചു ഇരിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല. എന്റെ കെട്ട് ഇറങ്ങിയാല്‍ ഞാനങ്ങു താഴേക്കു വരും പറഞ്ഞേക്കാം…’

താത്ത: ‘ ഏതു *****####@@# മോന്‍ പറഞ്ഞാലും വേണ്ട നിന്നോട് ഇറങ്ങാനാ പറഞ്ഞത് ‘

Advertisement

ഹാജിയാര്‍ : ‘ അടവേ നീ കയറി തെങ്ങയിട്ടില്ലേല്‍ നിന്റെ മയ്യിത്ത് ഇന്ന് ഞാന്‍ എടുപ്പിക്കും..കേറാനാ പറഞ്ഞത്…ഒരു &&&$$$***##3 മോളും ഇവിടെ ഒരു പുണ്ണാക്കും ഉണ്ടാക്കില്ല’

താത്ത:’ഇനി നീ മോളീ കേറിയാല്‍ നിന്നെ ഞാന്‍ എറിഞ്ഞു വീഴ്ത്തും ‘

കൈയ്യില്‍ കല്ലും പിടിച്ചുള്ള താത്തയുടെ നില്പ് കണ്ടു അടവിന് വീട്ടിലെ ചുമരില്‍ തൂങ്ങുന്ന കാളീ ചിത്രത്തെ ഓര്‍മ വന്നോ എന്നറിയില്ല.

ദേവീ പ്രണാമം എന്നും പറഞ്ഞു അടവ് എസ്. എല്‍. വി . റോക്കറ്റ് പോലെ ഭൂമിയിലേക്ക് പതിച്ചു.

Advertisement

…………………………………………….

ബാത്രൂമില്‍ കയറി കുളിക്കുമ്പോള്‍ അടവിന്റെ പല വിധ സംഭവ വികാസങ്ങളും ഇത് പോലെ മനസ്സിലേക്ക് ഓടിയെത്തി. എന്തിനായിരിക്കും അടവിനെ പോലീസ് പിടിചിട്ടുണ്ടാവുക?.ചാരായ കേസ് തന്നെ ആയിരിക്കും. എപ്പോളും കേസെടുക്കാതെ പാവം തോന്നി പോലീസുകാര്‍ വെറുതെ വിടാരാണ് പതിവ്. ഇപ്പോള്‍ പുതിയ എസ്. ഐ ആണല്ലോ..ആള്‍ ചില്ലറക്കാരനല്ല. അപ്പോള്‍ അത് തന്നെ കാര്യം ലോക്കപ്പില്‍ എനര്‍ജി കിട്ടാതെ വിറയല്‍ ബാധിച്ചതാണ് അടവിന്റെ മരണ കാരണം..

സംസ്‌കാര വേളയില്‍ ഞാന്‍ പലരുടെയും മുഖം ശ്രദ്ദിച്ചു.. ജീവിച്ചിരുന്നപ്പോള്‍ എല്ലാവര്ക്കും ഒരു ഹാസ്യ കഥാ പാത്രമായിരുന്നെങ്കിലും അടവിന്റെ വിയോഗം പലരിലും ഒരു ശൂന്യത ഉണ്ടാക്കിയിരിക്കുന്നു… ഞാനും ആ സത്യം മനസ്സിലാക്കി അടവ് ഇനി എന്റെ നാടിനു ഓര്‍മ്മ മാത്രം ….

ഇനി എന്നും എന്റെ നാട്ടില്‍ ആ ശൂന്യത അനുഭവപ്പെടും….

Advertisement

തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീണ കണ്ണ് നീരിനെ ആരും കാണാതെ ഞാന്‍ വിരല്‍ കൊണ്ട് തുടച്ചി മാറ്റി…

( ഈ കഥയിലെ ‘അടവ്’ എന്നാ കഥാപാത്രത്തിന്റെ ഒഴികെ മറ്റു പേരുകള്‍ എല്ലാം യാതാര്‍ത്യമല്ല. അത് കൊണ്ട് തന്നെ ജീവിച്ചിരിക്കുന്ന ആരുമായും ഇതിനു ഒരു ബന്ധവും ഇല്ല.)

 173 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
history17 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment18 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment18 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment18 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment18 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment18 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment19 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment19 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business19 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment20 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment20 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment22 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment18 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured1 day ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 day ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »