Featured
അടിച്ചാല്‍ ആമയും ആകാം
ചൈനയിലെ ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ അന്തര്‍ ദേശീയ വിമാന താവളത്തില്‍ ഇറങ്ങി മൂന്നു മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം പോകണം യൂയാങ്ങ് എന്ന ചെറു നഗരത്തില്‍ എത്താന്‍ . പ്രസിദ്ധമായ യൂയാങ്ങ് ടവറിന്റെ നാട്ടില്‍ നിന്നും ചെറിയ യാത്ര മാത്രം മതി രാഷ്ട്ര പിതാവ്, ചെയര്മാന് മാവോ സെ തൂങ്ങിന്റെ ജന്മ നാടായ ഷാവോഷാന്‍ ഗ്രാമത്തിലേക്ക്. ഊഷ്മ മാപിനിയില്‍ പൂജ്യത്തിനും ഏറെ താഴെ രേഖപ്പെടുത്തിയ ഒരു ശിശിര കാലത്താണ് ഞാന്‍ യൂയാങ്ങിലേക്ക് സ്ഥലം മാറി വന്നത്. അമ്പതു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തണുത്ത പുതു വല്സരത്തില് യൂയാങ്ങ് നഗരം മഞ്ഞിന്റെ പുതപ്പിനടിയില്‍ വിറച്ചു കിടന്നു. ദേശീയ പാതയില്‍ ജെ സി ബികള്‍ നിരന്തരം മഞ്ഞ് വകഞ്ഞു മാറ്റി ഗതാഗത തടസ്സം നീക്കി കൊണ്ടിരുന്നു.
85 total views

തണുപ്പിനെ നേരിടാന്‍ യൂയാങ്ങ് നിവാസികള്‍ എരിവുള്ള ഭക്ഷണവും വീര്യമുള്ള മദ്യവും ശീലമാക്കി. നാട്ടിലെ പൊള്ളുന്ന ചൂടില്‍ എനിക്കും എന്റെ നാട്ടുകാര്‍ക്കും ഇത് തന്നെ പഥ്യം. മുളം കുഴലില്‍ വേവിച്ച ഡോങ്ങ് ടിങ്ങ് തടാകത്തിലെ വരാലും ബീജിങ്ങിലെ സവിശേഷമായ താറാവു വരട്ടിയതിനെ വെല്ലുന്ന ഇഞ്ചി ഇട്ടു മൊരിയിച്ച കാട്ടു താറാവിറച്ചിയും യൂയാങ്ങിന്റെ പോഷക സമൃദ്ധമായ ഊര്‍ജ ശ്രോതസ്സുകള്‍ ആയിരുന്നു.
മുറിയില്‍ വന്നു കയറിയപ്പോള്‍ തന്നെ മാനേജ്മെന്റിന്റെ വെല്‍കം ലെറ്ററും സമ്മാന പൊതിയും കണ്ടു. കാര്യമാത്ര പ്രസക്തമായ വെല്‍കം ലെറ്റര്‍ മുന്‍ കാലങ്ങളില്‍ കിട്ടിയിട്ടുള്ള ഒന്നിന്റെ പകര്‍പ്പ് തന്നെയാണ്. ചിത്ര കടലാസ്സില്‍ ഭംഗിയായി പൊതിഞ്ഞ് പിങ്ക് നിറത്തില്‍ ഉള്ള റിബണ്‍ കെട്ടിയ സമ്മാന പൊതി ഏറെ ആകര്‍ഷകം. നീണ്ട യാത്രയുടെ ക്ഷീണത്തിലും സമ്മാനം എന്തെന്ന് അറിയാനുള്ള ജിജ്ഞാസയില്‍ ഞാന്‍ അത് അപ്പോള്‍ തന്നെ തുറന്നു. ഭംഗിയുള്ള പെട്ടിക്കുള്ളില്‍ സുന്ദരമായ പരന്ന കുപ്പിയില്‍ സ്വര്‍ണ്ണ നിറമുള്ള ദ്രാവകം മദ്യമാണ്. ഈ കൊടും തണുപ്പില്‍ ഒരു മലയാളിക്ക് ആര്മാദിക്കാന് മറ്റെന്താണ് വേണ്ടത്
ഗ്ലാസ്സും വെള്ളവും ഉള്‍പ്പെടെ കുടി വട്ടങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഒരുങ്ങി. നാട്ടില്‍ നിന്നും വന്ന എരിവുള്ള മിക്സ്ചര്‍ പാക്കറ്റിന്റെ അരികു തുറന്നു കൂട്ടിരുത്തി. കോഫി മേശമേല്‍ കുപ്പി നിവര്‍ത്തി അരുമയോടെ ഒന്ന് തലോടി. മുന്തിയ ഇനം ആണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ആഢ്യത്വം വിളിച്ചോതുന്ന പെട്ടിയുടെ ഒരു വശത്ത് ചൈനീസില്‍ ആണ് എഴുത്ത്, മറു പുറത്ത് ഇംഗ്ലീഷിലും. ചൈനയില്‍ വന്നിട്ട് അഞ്ചുപത്ത് പിറന്നാളുകള്‍ കഴിഞ്ഞെങ്കിലും ആ ഭാഷ വായിക്കാന്‍ അന്നും ഇന്നും എനിക്കറിയില്ല. ഇംഗ്ലീഷില്‍ എഴുതിയ വശം തിരിച്ചു പിടിച്ചു ജീവിതത്തില്‍ ഇതുവരെ കാണാത്ത മദ്യത്തിന്റെ പേര് ഞാന്‍ വായിച്ചത് ഇങ്ങനെ: ടര്‍ട്ടില്‍ സ്നേക്ക് ലിക്വര്‍.
പേരിന്റെ അര്‍ത്ഥം തലയില്‍ കയറിയപ്പോള്‍ പുറം കവറില്‍ അച്ചടിച്ച രേഖാ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു. പത്തി വിരിച്ചു നില്ക്കുന്ന ഒരു പാമ്പിന് താഴെ തല ഉയര്‍ത്തി നില്ക്കുന്ന ആമ. അടിച്ചാല്‍ ഇഷ്ടാനുസരണം ആമയോ പാമ്പോ ആകാം എന്നാണ് ഇതിന് അര്‍ഥം എന്ന് സൌകര്യ പൂര്‍വ്വം ഞാന്‍ വ്യാഖ്യാനിച്ചു. ഒന്നിന് ഫലം രണ്ട്, ഈ ചൈനാ കാരുടെ ഒരു കാര്യം! രണ്ടെണ്ണം വിട്ടാല്‍ പാമ്പ് അല്ലാതെ ആമ ആകാം എന്നാ മോഹം നമ്മുടെ നാട്ടില്‍ നടപ്പില്ല.
കഴിക്കേണ്ട വിധവും അളവും മനസ്സിലാക്കാന്‍ പെട്ടിക്കുള്ളില്‍ കണ്ട ലഖുലേഖയില്‍ അച്ചടിച്ച ചിത്രത്തിന് താഴെ കുറിച്ച വിവരണത്തിലേക്ക് ഞാന്‍ കടന്നു: ഡോങ്ങ് ടിങ്ങ് തടാകത്തില്‍ കാണുന്ന സവിശേഷതയുള്ള സുവര്‍ണ്ണ ആമയെയും മൂന്നടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയും പ്രത്യക ഔഷധ കൂട്ടില്‍ ചില്ല് ഭരണിയില്‍ അടച്ചു വച്ചു ഏറെ നാളുകള്‍ക്ക് ശേഷം ശുദ്ധീ കരിച്ച് എടുക്കുന്നതാണ് ടര്‍ട്ടില്‍ സ്നേക്ക് ലിക്വര്‍.
യൂയാങ്ങിന്റെ പ്രത്യക ഉല്പന്നമായ മദ്യം കഴിച്ചു ഇഴയാന്‍ തുടങ്ങിയാല്‍ നാട്ടില്‍ എത്തി മാത്രമേ സ്വരൂപം പ്രാപിക്കൂ എന്നെനിക്ക് മനസ്സിലായി. ജീവിതത്തില്‍ ആദ്യമായി ഊരിയ വാള് നിരുപാധികം ഉറയിലിട്ട് ഞാന്‍ സ്വാദേറിയ ഒരു കട്ടന്‍ ചായ ഉണ്ടാക്കി.
86 total views, 1 views today