അടി കൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും : ഇന്ത്യന്‍ ക്രിക്കറ്റിലെ ചില സിക്സറുകള്‍

235

gavaskar___shastri_1478226e

അടി കൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന് പറഞ്ഞത് പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചില വേതന സമ്പ്രദായങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെക്കാള്‍ തുക ബിസിസിഐ സുനില്‍ ഗവാസ്‌കറിനും, രവിശാസ്ത്രിക്കും നല്‍കുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ ദിന  പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് 8 കോടി രൂപയാണ് ബിസിസിഐയില്‍ നിന്നും വാങ്ങുന്നതെന്ന് പത്രം പറയുന്നത്.

ഐപിഎല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നയാള്‍ എന്ന നിലയിലാണ് ഗവാസ്‌ക്കര്‍ 2 കോടി അധികമായി കൈപ്പറ്റുന്നത്. രവിശാസ്ത്രി ടീം ഡയറക്ടര്‍ എന്ന നിലയിലും ബിസിസിഐ എന്‍ഡോര്‍സ്ഡ് കമന്റേറ്റര്‍ എന്ന നിലയില്‍ നിലവില്‍ തന്നെ ഇരുവരും 2 കോടി വീതം കൈപ്പറ്റുന്നുണ്ട്.

ക്യാപ്റ്റന്‍ ധോണിക്ക് പോലും ബിസിസിഐ കളിക്കുന്നതിന് പ്രതിഫലമായി കഴിഞ്ഞ വര്‍ഷം 35 മത്സരത്തില്‍ നിന്നും 2.59 കോടിയാണ് കൊടുത്തത്. വിരാട് കോഹ്ലിക്ക് ഇത് 39 മത്സരങ്ങളില്‍ നിന്നും വാങ്ങിയത് 2.75 കോടിയാണ്. എന്നിട്ടാണ് കളിക്ക് ‘ഡയലോഗ്’ അടിക്കുന്നവര്‍ക്ക് ഇത്രയും കാശ് കൊടുക്കുന്നത്.

Advertisements