mobile_gaming_0_0_0_1_0_0_0_0_0_0_0_0_0_0_0

അടിക്കടി വര്‍ദ്ധിക്കുന്ന മൂബൈല്‍ നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ കുറയും. 40 ശതമാനം ഇടിവ് മൂബൈല്‍ നിരക്കുകള്‍ക്ക് ഉണ്ടാകുമെന്ന് യുടി സ്റ്റാര്‍കോം പറഞ്ഞു. റിലയന്‍സ് ജിയോയുടെ സേവനം വിപണിയിലേക്കെത്തുന്നതോടെ മുഴുവന്‍ കമ്പനികളും നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് യുടിസ് പറയുന്നു.

മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, ഡേറ്റാ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് യു.ടി.എസ്. ഉയര്‍ന്ന വിലയ്ക്ക്പരിമിത സ്‌പെക്ട്രം എന്നതാണ് പ്രധാന വെല്ലുവിളി. കേബിളുകളിലൂടെ കുറഞ്ഞ തുകയ്ക്ക് മികച്ച സേവനം എത്തുന്നതോടെ ഇതര കമ്പനികള്‍ നിരക്ക് കുറയ്ക്കേണ്ടി വരും. വരുന്ന 12 – 18 മാസങ്ങള്ക്കുള്ളില്‍ ഈ വിലക്കുറവ് യാഥാര്‍ഥ്യമാകും.യുടിഎസ് മാനേജര്‍ ഷാലിന്‍ ഷാ പറയുന്നു.

ഗവണ്മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി കൂടിയാകുമ്പോള്‍ നിരക്ക് ഇനിയും കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നുണ്ട്. മുകേഷ് അംബാന്‍ ഗ്രൂപിന്റേതാണ് റിലയന്‍സ് ജിയോ. കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ടവര്‍ സ്ഥാപിക്കാനുള്ള അനുമതി ജിയോ നേടിയെടുത്ത് കഴിഞ്ഞു

You May Also Like

കല്‍പ്പന ചൗള: അതിരുകളില്ലാതെ പറന്ന പൊന്‍താരകം

അഭിമാനത്തോടെയല്ലാതെ ഭാരതീയര്‍ക്ക് കല്‍പ്പന ചൗള എന്ന പേര് ഓര്‍മിക്കാനാവില്ല. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന…

മാറുന്ന കാലഘട്ടത്തിന് ഒരു കാതം മുന്‍പേ; ബി.ആര്‍.പി. ഭാസ്കറുമായി അഭിമുഖം

‘ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം നല്‍കുന്നപോലെ’.. ഈ പുസ്തക ദിനത്തില്‍ ‘മലയാളം ഭാരതത്തിനു നല്‍കിയ ‘ബി.ആര്‍.പി.ഭാസ്‌കര്‍ ‘ എന്ന മാധ്യമ മാമരവുമായി’ ഞങ്ങളുടെ പ്രതിനിധി നടത്തിയ അഭിമുഖം ബൂലോകം വായനക്കാരുമായി പങ്കു വെക്കുന്നു.

മൂര്‍ഖന്‍ കൊതിച്ച അവാര്‍ഡ് ഞാഞ്ഞൂലിന് കിട്ടിയപ്പോള്‍

പത്രപ്രവര്‍ത്തനത്തില്‍ ‘പാര’കള്‍ കാലിനടിയില്‍ പതുങ്ങികിടക്കുന്ന പാമ്പുകളാണെന്ന് ഇതിന് മുമ്പ് ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോ തൊട്ടുമുകളിലുള്ള സീനിയറോ ഓര്‍ക്കാപ്പുറത്ത് പത്തിവിടര്‍ത്തിയാടും.

മാന്യമായ ബിസിനസ് ചെയ്തു പണമുണ്ടാക്കിയ സാബു ജേക്കബിനോടു പുച്ഛം, അവിഹിതരീതിയിൽ പണക്കാരായ രാഷ്ട്രീയക്കാർക്ക്

സോഷ്യൽ മീഡിയയിൽ സാബു ജേക്കബ് എന്ന ഈ മനുഷ്യനെ കുറിച്ചും അദ്ദേഹത്തിൻ്റെ കമ്പനിയായ കിറ്റെക്സ് ഗ്രൂപ്പ് തുടക്കമിട്ട രാഷ്ട്രീയ കൂട്ടായ്മയായ ട്വൻറി ട്വൻ്റിയെ കുറിച്ചും വ്യാപകമായ ചർച്ചകൾ കാണുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പ്