unfriendalert_boolokam
എന്തിനും ഏതിനും ആപ്പുകള്‍ ഉള്ള കാലമാണിത്. (രണ്ട് അര്‍ത്ഥത്തിലും!) സൗജന്യമായി കിട്ടുന്നു എന്നതുകൊണ്ട് യഥേഷ്ടം ഇവ ഉപയോഗിക്കുമ്പോള്‍, അവയുടെ പ്രശ്‌നങ്ങളെക്കുറിച്ച് നാം അധികമൊന്നും ചിന്തിക്കാന്‍ നില്‍ക്കാറില്ല എന്നതാണ് സത്യം. ഫെയ്‌സ്ബുക്ക് ആപ്പുകളും നാം ഏറെ ഉപയോഗിക്കുന്നുണ്ട്. ആരൊക്കെ എന്റെ പ്രൊഫൈല്‍ കാണുന്നുണ്ട്, ആരൊക്കെ എന്നെ അണ്‍ഫ്രണ്ട് ചെയ്തു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയുവാനുള്ള ത്വര ആളുകളെ അത്തരം ആപ്പുകളുടെ പിന്നാലെ കൊണ്ടുപോകുന്നു.

ഇപ്പോള്‍, ഏറെ പ്രചാരത്തില്‍ ഇരിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് ആപ്പ് ആണ് അണ്‍ഫ്രണ്ട്അലേര്‍ട്ട് (UnFriendAlert). നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള ആരെങ്കിലും നമ്മളെ അണ്‍ഫ്രണ്ട് ചെയ്താല്‍ അതിനെക്കുറിച്ച് നമ്മുക്ക് ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും എന്നാണ് ഈ ആപ്പ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍പോലും ഇപ്പോള്‍ ഫെയ്‌സ്ബുക്ക് പാസ്സ്‌വേര്‍ഡ് നല്‍കേണ്ട ആവശ്യം ഇല്ല. എന്നാല്‍, ഈ ആപ്പ് നിങ്ങളുടെ ഫെയ്‌സ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ നല്‍കുവാന്‍ ആവശ്യപ്പെടും. ഈ വിവരങ്ങള്‍ yougotunfriended.com എന്ന വെബ്‌സൈറ്റിലേക്കാണ് എത്തുക. ഇതിനോടകം തന്നെ പല ടെക് വെബ് സൈറ്റുകളും ഈ പ്രശ്‌നത്തെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

നിങ്ങള്‍ അബദ്ധത്തില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? ഒട്ടും താമസിക്കാതെ അത് റിമൂവ് ചെയ്‌തേക്കൂ. കൂട്ടത്തില്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ് മാറ്റാനും മറക്കേണ്ട.

You May Also Like

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍ സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.

ഒരു സോഷ്യല്‍ മീഡിയ ‘ജീവി’യുടെ യഥാര്‍ഥ ജീവിതം ഒന്ന് കണ്ട് നോക്കൂ

ഒരു സോഷ്യല്‍ മീഡിയ ‘ജീവി’യുടെ യഥാര്‍ഥ ജീവിതം ഒന്ന് കണ്ട് നോക്കൂ…

ഗ്രാന്റ് കാന്യന്റെ മനോഹര ദൃശ്യങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ ആസ്വദിക്കാം

2007ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ മാപ്‌സിന്റെഭാഗമായഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. ഇതു വരെ കാണാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ഓണ്‍ലൈനായി സന്ദര്‍ശിക്കാനും 360 ഡിഗ്രിയില്‍ കറങ്ങി കാണാനുമുള്ള അവസരമാണ് സ്ട്രീറ്റ് വ്യൂ പദ്ധതിയിലൂടെ ഗൂഗിള്‍ ഒരുക്കിയത്. നഗരങ്ങളും ലോകാത്ഭുതങ്ങളും മാത്രമല്ലആമസോണ്‍ വനാന്തരങ്ങളും ആഴക്കടലിന്നടിയിലെ ദൃശ്യങ്ങളും വരെസ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തി ലോകമെങ്ങുമുള്ള സഞ്ചാരപ്രേമികളെ വിസ്മയിപ്പിച്ച ഗൂഗിള്‍ ഇതാ മറ്റൊരു അത്ഭുതം കൂടി സൃഷ്ടിച്ചു. ലോകത്തിലെ ആ!ഴം കൂടിയ താഴ്വരകളില്‍ ഒന്നായ, അമേരിക്കയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് കാന്യനെ കൂടി സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ട്രാവല്‍ ബൂലോകം – വിമാനയാത്രകള്‍ ആസ്വാദ്യകരമാക്കാന്‍….

ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയം വിമാന യാത്രാ നിരക്കാണ്. സമ്പാദ്യത്തിന്റെ നല്ലൊരുപങ്കും വിമാനയാത്രകള്‍ക്കായി മാറ്റിവക്കേണ്ട സ്ഥിതിവിശേഷം ഇന്നത്തെ മലയാളികള്‍ക്കിടയിലുണ്ട്. വിമാനയാത്രയിലെ ചിലവുകള്‍ കുറക്കാനുള്ള ചില ചെറിയ എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം