Connect with us

Narmam

അതാരായിരുന്നു…?

5 വര്‍ഷങ്ങള്‍ കഴിഞ്ഞു എന്‍റെ കാമ്പസ്സിലെക്കൊരു തിരിച്ചു പോക്ക് എന്ന് കേട്ടപോഴെ വല്ലാത്ത സന്തോഷം തോന്നി .. ഒരിക്കല്‍ വസന്തം തീര്‍ത്ത ആ വഴികളില്‍ തിരിച്ചെത്താനുള്ള കൊതി കൊണ്ട് മാത്രമല്ല അത് .. ഒരു കുറ്റ സമ്മതം നടത്താന്‍ കൂടി വേണ്ടിയുള്ള ഒരു യാത്ര ,, അതെ . എനിക്ക് ജാബിര്‍ സര്‍ -നോട് പറയണം .. “അത് ആരായിരുന്നു ” എന്ന് ..

 37 total views

Published

on

5 വര്‍ഷങ്ങള്‍ കഴിഞ്ഞു എന്‍റെ കാമ്പസ്സിലെക്കൊരു തിരിച്ചു പോക്ക് എന്ന് കേട്ടപോഴെ വല്ലാത്ത സന്തോഷം തോന്നി .. ഒരിക്കല്‍ വസന്തം തീര്‍ത്ത ആ വഴികളില്‍ തിരിച്ചെത്താനുള്ള കൊതി കൊണ്ട് മാത്രമല്ല അത് .. ഒരു കുറ്റ സമ്മതം നടത്താന്‍ കൂടി വേണ്ടിയുള്ള ഒരു യാത്ര ,, അതെ . എനിക്ക് ജാബിര്‍ സര്‍ -നോട് പറയണം .. “അത് ആരായിരുന്നു ” എന്ന് ..

6 വര്‍ഷങ്ങളപ്പുറതേക്ക്‌ ..

BSc രണ്ടാവര്‍ഷം ഹാഫ് ഇയര്‍ പരീക്ഷ സമയം .. എന്താന്നറിയില്ല .. മറ്റു പലരേം പോലെ എനിക്കും പരീക്ഷ എന്ന് പറയുമ്പോഴേ കുളിര് കോരും .. എല്ലാം പഠിച്ചത് കൊണ്ടാവും ..
രാവിലെ തന്നെ ഓടി കിതച്ചു പരീക്ഷ ഹാളിലേക്ക് … ചോദ്യ പേപ്പര്‍ കിട്ടുന്നതിനു മുമ്പ് ആകാംഷ സഹിക്കാനാവുന്നില്ല .. അത് കൊണ്ട് തന്നെ അടുത്തിരിക്കുന്ന അന്‍സാരി-യോട് പതിയെ ചോദിച്ചു …
“ഇന്നേതാ സബ്ജെക്റ്റ് ”
“ആആഹ് … ” അവന്റെ മറുപടി കേട്ടപോള്‍ തന്നെ അവനും എല്ലാം പഠിച്ചിട്ടുണ്ടാകും എന്നുറപ്പായി ..
ചോദ്യം മറ്റൊരു പെണ്‍കുട്ടിയോട് ..
“കെമിസ്ട്രി ..” ഉത്തരം കിട്ടി .. സമാധാനമായി .. കെമിസ്ട്രിയെ …ഇന്ന് ഞാന്‍ തകര്‍ക്കും .. അര മണിക്കൂര്‍ കൊണ്ട് പുറത്തു ചാടി കാന്റീനില്‍ പോയി തകര്‍ക്കും .. ഉറപ്പു ..

ചോദ്യ പേപ്പര്‍ കയ്യില്‍ കിട്ടിയപോഴേക്കും ആശ്വാസ നിശ്വാസങ്ങളും ,പരാതികളുമായി പല മുഖങ്ങള്‍ ..ഒരു ഭാവ ഭേദവുമില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി ഞങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ ,അതിനിടയില്‍ സജേഷ് ഉറക്കെ പറയുന്നത് കേട്ടു..

“ഞാനിന്നു ദൈവത്തിന്റെ കണ്ണില്‍ കുത്തും….”
“eന്ത് .. എന്താടാ കാര്യം?? “ഞാന്‍..
“ഞാന്‍ ആകെ ഒരു എസ്സേ പഠിച്ചതാ.. പക്ഷെ അത് വന്നില്ലെട…”
ഓ.. പാവം..

പെട്ടെന്ന് പുന്നെല്ലു കണ്ട എലിയെ പോലെ എന്‍റെ പ്രിയ സുഹൃത്ത് പ്രിജേഷിന്റെ മുഖം മാറുന്നത് കണ്ടു .. കാര്യം തിരക്കിയപോള്‍ അവന്‍ പറഞ്ഞു , അവന്‍ ആകെ പഠിച്ച 10 മാര്‍കിന്റെ ഒരു എസ്സേ വന്നിട്ടുണ്ടെന്ന് .. ഹാവൂ.. സമാധാനമായി .. നമ്മളങ്ങനാ.. ആരെങ്കിലും ഒരാളൊക്കെ പഠിച്ചാ മതി . മാര്‍ക്കെല്ലാവര്‍ക്കും കിട്ടും .. അത്രയ്ക്ക് ഒരുമയാ.. ..
“എത്രാമത്തെ ചോദ്യമാട ” ഞാന്‍
” പന്ത്രണ്ടാമത്തെ ” അവന്റെ മറുപടി..
ചോദ്യം നോക്കുന്നതിനു മുമ്പ് അതിനെത്ര മാര്‍ക്ക്‌ ഉണ്ട് എന്ന് നോക്കിയ ഞാന്‍ ഞെട്ടി പോയി .. വെറും 2 മാര്‍ക്ക്‌ …..കഷ്ടം..
“ഡാ .. പത്തു മാര്‍കിന്റെ എസ്സേ എന്ന് പറഞ്ഞിട്ട്. .. അതിനു 2 മാര്‍കല്ലേ ഉള്ളു ….”
“ആ .. 10 മാര്‍കിനു സാധാരണ വരുന്നതാ പോലും .. ബട്ട്‌ ഇപ്പോള്‍ രണ്ടേ കാണുന്നുള്ളൂ ..”
ഒഹ് .. വീണ്ടും സമാധാനം .. അല്ലേലും ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നവര്‍ ഇങ്ങനാ.. പിള്ളേരോട് ഒരു സ്നേഹവും കാണില്ല .. തെണ്ടികള്‍.. ഞാന്‍ മനസ്സില്‍ പറഞ്ഞു…

“ആഹ് .. രണ്ടു മാര്‍കെങ്കില്‍ രണ്ടു .. നീ എഴുതിയിട്ട് പേപ്പര്‍ താടെയ്…”

Advertisement

എക്സാം തുടങ്ങി .. ആരൊക്കെയോ എഴുതുന്നു .. മറ്റുള്ളവര്‍ അത് നോക്കി ഇരിക്കുന്നു .. എഴുതിയാല്‍ പിന്നെ സമയം തികയില്ല എന്നറിഞ്ഞത് കൊണ്ട് ഞാന്‍ ഒന്നും എഴുതാന്‍ പോയില്ല … ബോറടിച്ചപോള്‍ എന്‍റെ വലത്തോട്ടൊന്നു ചുമ്മാ നോക്കി .. സജേഷ് ചിരിക്കുന്നു .. ആഹ് .. കൊള്ളാം .. സുന്ദരന്‍ ..
ഇടത്തോട്ട് നോക്കിയപോള്‍ പ്രിജേഷ് വലിച്ചു വരി എഴുതുന്നു .. ഒഹ് മൈ ഗോഡ് . ഞാനിന്നു തകര്‍ക്കും .. 🙂

കുറച്ചു സമയം കഴിഞ്ഞപോള്‍ പ്രിജേഷ് ഒരു പേപ്പര്‍ എനിക്ക് നേരെ നീട്ടി .. ഒന്നും നോക്കാതെ അവനോടു ഞാന്‍ പേപ്പര്‍ വാങ്ങി . ഇപ്പോള്‍ നേരത്തെ കണ്ട അതെ ചിരി എന്‍റെ മുഖത്ത് .
എഴുതാന്‍ തുടങ്ങി .. ഞാനെന്തെഴുതുന്നു എന്ന് പോലും എനിക്കറിയില്ല .. അവനെന്തോ എഴുതി ,അത് ഞാനും എഴുതുന്നു.. ദാട്സ് ഓള്‍..
ശരിക്കും ഇത് കെമിസ്ട്രി തന്നെയാണോ ??? ആഹ് .. ആയിരിക്കും ..

പണ്ടാരം .. ഇത് തീര്‍ന്നല്ലോ .. ഇനി ഒന്നര മണിക്കൂര്‍ കൂടി .. ഇനിയെന്ത് ചെയ്യും ആവൊ ???

കുറെ നേരം വെറുതെ ഇരുന്നു.. എന്നിട്ടും സമയം പോകുന്നില്ല.. ബോറടി.. ഒരു നോവല്‍ വല്ലതും കിട്ടിയിരുന്നെങ്കില്‍.. ഒന്ന് ലൈബ്രറി വരെ പോയ്കോട്ടേ സര്‍.. എന്ന് ചോദിക്കാന്‍ തോന്നി.. പക്ഷെ ചോദിച്ചില്ല.. ചോദിച്ചാലും വിടില്ലന്നെ..

കുറച്ചു കഴിഞ്ഞു പിറകോട്ടു നോക്കി.. ഒന്നും നോക്കാതെ ഹസ്നിയ എഴുതുക തന്നെയാണ്.. പതുക്കെ വിളിച്ചു..
“പെങ്ങളേ… ”
അവളൊന്നു ഞെട്ടി.. ഞാന്‍ ഒന്ന് കൂടി നീട്ടി വിളിച്ചു..
“പെങ്ങളേ……………..”
എടി പോടീ എന്ന് മാത്രം വിളിക്കാറുള്ള ഇവനെന്താ ഭ്രാന്തായോ എന്നര്‍ത്ഥത്തില്‍ അവളൊന്നു കണ്ണ് മിഴിച്ചു നോക്കി.. ഞാന്‍ വിട്ടില്ല..
“പെങ്ങളേ,,, ഒരു പേപ്പര്‍ തരാവോ?? ” പെങ്ങള്‍ വിളിയില്‍ അവള്‍ വീണു.. അടുത്ത പേപ്പര്‍ എന്‍റെ കയ്യിലേക്ക്..

വിട്ടില്ല.. അതും എഴുതാന്‍ തുടങ്ങി.. ദൈവമേ.. ഞാന്‍ ക്ലാസ്സ്‌ ടോപര്‍ ആകുമോ??
ക്ലാസ്സ്‌ ടോപറയല്‍ പിന്നെ എല്ലാര്ക്കും എന്നോട് അസൂയയാകും.. അത് കൊണ്ട് അത് വേണ്ട.. കുറച്ചു മാത്രം എഴുതാം… അങ്ങനെ കുറച്ചു മാത്രം എഴുതി..

പരീക്ഷ തീരാന്‍ ഇനിയും ഒരു മണിക്കൂര്‍ കൂടി.. പക്ഷെ എനിക്ക് പുറത്തിറങ്ങാന്‍ തിരക്കായി.. അടുത്ത പരീക്ഷക്ക്‌ പഠിക്കേണ്ടതല്ലേ.. അതാ..
പെട്ടെന്ന് പ്രിജേഷിന്റെ വിളി.. “ഡാ.. ”
തിരിഞ്ഞു നോക്കി.. “എന്താടാ”
“ഇതാ.. ” എന്ന് പറഞ്ഞു അവന്‍ ഒരു പേപ്പര്‍ കൂടി തരുന്നു..
ദൈവമേ ഇവന് വട്ടായോ.. അല്ലേല്‍ വീണ്ടും എന്തിനാ എനിക്ക് പേപ്പര്‍ തരുന്നേ..
“ഇതേതു പേപ്പര്‍ ??” ഞാന്‍ ചോദിച്ചു..
“ആ എസ്സയുടെ ബാക്കി.. “അവന്റെ മറുപടി..
“ഓഹോ. അപ്പോള്‍ അത് തീര്‍ന്നില്ലേ?? ”
“ഇല്ലെട.. വേഗം എഴുതാന്‍ നോക്ക്..ഇത് മെയിന്‍ പൊയന്ട..”
ഉം.. എന്തായാലും നനഞ്ഞു.. ഇനി റാങ്ക് മേടിചെക്കം.. അവന്റെ കയ്യില്‍ നിന്നും അടുത്ത പേപ്പര്‍ വാങ്ങി..

Advertisement

എന്ത് ചെയ്യണം ??? ഒന്നാം പേജില്‍ എഴുതിയത് മുഴുവന്‍ വെട്ടി വീണ്ടും എഴുതുക എന്നൊക്കെ പറഞ്ഞാല്‍ വലിയ മെനക്കേടാ.. ഒന്നും ആലോചിക്കാതെ ഒന്നാം പേജ്-ഇല്‍ ഇങ്ങനെ എഴുതി..
“ശേഷം നാലാം പേജ് കാണുക..”
ഇനി നാലാം പേജ്-ലേക്ക്
“ഒന്നാം പേജില്‍ നിന്നും തുടര്‍ച്ച”” (വാട്ട്‌ ആന്‍ ഐഡിയ സര്‍ജീ )

എഴുതി കഴിഞ്ഞു.. അവന്റെ പേപ്പര്‍ അവനു തിരികെ കൊടുത്തു.. പേപ്പര്‍ വലിച്ചു കെട്ടി..
പേപ്പര്‍ കൊടുക്കാന്‍ വേണ്ടി എഴുന്നേറ്റു .. അപ്പോള്‍ പിറകില്‍ നിന്നും വിളി..
“ടാ”.. നോക്കുമ്പോള്‍ ഹസ്നിയ ..
“എന്താടി.. അല്ല.. പെങ്ങളേ..”..(നാളേം പരീക്ഷ ഉണ്ടല്ലോ..)
“ഒഹ്. ഞാന്‍ നിന്നോട് നന്ദി പറഞില്ല..അല്ലെ.. സോറി .. നന്ദി പെങ്ങളേ നന്ദി.. നാളേം സഹായിക്കണേ..”
“അതല്ലട ”
അവള്‍ കണ്ണ് കൊണ്ട് എന്തോ കാണിച്ചു.. എനിക്കൊന്നും മനസിലായില്ല..
ഞാന്‍ എഴുന്നേറ്റു.. പേപ്പര്‍ സര്‍-നെ ഏല്‍പ്പിച്ചു പുറത്തേക്കു..
പുറത്തു നിന്നും
“നിങ്ങളൊക്കെ എന്തിനാട കെട്ടി ഒരുങ്ങി കോളേജില്‍ വരുന്നു ”
എന്ന പുച്ച ഭാവത്തില്‍ അകത്തോട്ടു നോക്കി.. അപ്പോള്‍ ഹസ്നിയ ഒരു പേപ്പര്‍ ഉയര്‍ത്തി കട്ടി.. ഇവള്ക്കിതെന്തു പറ്റി..??

മൈ ഗോഡ്, അവളുടെ പേപ്പര്‍ ഞാന്‍ കൊടുത്തില്ല. അത് എന്‍റെ പേപ്പര്‍-ന്റെ കൂടെ സര്‍-ന്റെ കയ്യില്‍ കൊടുക്കേം ചെയ്തു .. പണിയായി…ഇനിയെന്ത് ചെയ്യും??
ആലോചിച്ചു നിന്നിട്ട് കാര്യമില്ല.. വീണ്ടും അകത്തോട്ടു..
“ഉം.. എന്താ?? ” എന്ന് സര്‍..
“സര്‍, ഞാന്‍ രേജിസ്റെര്‍ നമ്പര്‍ എഴുതാന്‍ മറന്നു പോയി” വായില്‍ തോന്നിയത് കോതക്ക് പാട്ട് തന്നെ.. ചുമ്മാ പറഞ്ഞു..
അയാള്‍ എന്‍റെ പേപ്പര്‍ എടുത്തു നോക്കി.. ദൈവമേ.. തീര്‍ന്നു.. ഇനിയെന്ത് പറയും എന്നാലോചിച്ചു നിക്കുമ്പോള്‍ എന്‍റെ നേരെ ഉത്തര പേപ്പര്‍ നീട്ടുന്നു.. ഹേ.. ഇതെന്തു കഥാ..
ഉത്തര പേപ്പര്‍ വാങ്ങി നോക്കിയ ഞാന്‍ ഞെട്ടി പോയി.. ദൈവമേ.. ഞാന്‍ ശരിക്കും രേജിസ്റെര്‍ നമ്പര്‍ എഴുതിയിട്ടില്ല.. കൊള്ളാം..
സീറ്റില്‍ പോയിരുന്നു.. സര്‍ കാണുന്നില്ല എന്നുറപ്പ് വരുത്തി കെട്ടഴിച്ചു.. അവളുടെ പേപ്പര്‍ അവള്‍ക്കു കൊടുത്തു രേജിസ്റെര്‍ നമ്പറും എഴുതി വീണ്ടും സര്‍-നു കൊടുത്തു.. ഇത്തവണ സര്‍ ഒന്ന് നോക്കി.. രേജിസ്റെര്‍ നമ്പറിന്റെ സ്ഥാനത് പേരാണോ എഴുതിയത് എന്ന് പറയാന്‍ പറ്റില്ലല്ലോ.. 🙂

സമയം നീങ്ങി തുടങ്ങി.. ഞാനും പ്രിജെഷും സഫീറും കാന്റീനില്‍ ഒത്തു ചേര്‍ന്ന്.. എന്‍റെ വകയായുള്ള ഉണ്ടം പൊരി തിന്നുന്നതിനിടയില്‍ ഞാന്‍ എക്സാം ഹാള്ളില്‍ കാട്ടിയ വീര ചരിതങ്ങള്‍ ഓരോന്നായി പറഞ്ഞു.. ഒന്നാം പേജില്‍ നിന്നും നാലാം പേജ്-ന്റെ കഥാ പറഞ്ഞപോ സഫീര്‍ സ്നേഹപൂര്‍വ്വം എന്നോട് ചോദിച്ചു..
“നീ ഇതിനു മുമ്പ് മനോരമയിലോ മംഗളത്തിലോ കഥാ എഴുതിയിട്ടുണ്ടോ???
“പോടാ”…

ദിവസങ്ങള്‍ കടന്നു പോയി.. വേറൊരു ദിവസം..
കാന്റീനില്‍ ഇരുന്നു ബോറടിച്ചപോള്‍ സഫീര്‍ ബോറടി മാറ്റാന്‍ ഒരുപായം പറഞ്ഞു..
“നമുക്കിന്നെങ്കിലും ക്ലാസ്സില്‍ കയറിയാലോ???”
“ഉം.. കൊള്ളാം.. നല്ല ഐഡിയ.. ”
അങ്ങനെ നമ്മള്‍ 3 പേരും ക്ലാസ്സിലേക്ക്..

സുവോളജി ലാബില്‍ തവളയുടെ ദേഹത്ത് താജ് മഹല്‍ പണിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കലി കൊണ്ട് വരുന്നു ഞങ്ങളുടെ ട്യുടര്‍ ജാബിര്‍ സര്‍.. സത്യം പറയണമല്ലോ.. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ മനുഷ്യനെ പേടിയ.. തോന്യാസം കാണിച്ചാല്‍ ഒരു രക്ഷയുമില്ല.. ഒന്നുകില്‍ ടീസീ അല്ലെങ്കില്‍ രക്ഷകര്‍ത്താവു ക്ലാസ്സില്‍ വരണം.. വേറൊന്നും നടക്കില്ല.. കലിയുടെ കാര്യമറിഞ്ഞപോഴാ ഞാന്‍ ശരിക്കും തകര്‍ന്നു പോയത്..
കെമിസ്ട്രി പരീക്ഷക്ക്‌ ഏതോ വിരുതന്‍ മനോരമ ആഴ്ച പതിപ്പിലെഴുതുന്ന പോലെ എഴുതി എന്ന് പറഞ്ഞു സര്‍-നെ കേമിസ്ട്ര്യിലെ ആരോ കളിയാക്കിയത്രേ.. ദൈവമേ തീര്‍ന്നു.. ആ വിരുതന്‍ ഞാനാണല്ലോ.. ഇനിയെന്ത് ചെയ്യും..???
ഭാഗ്യത്തിന് ആ വിരുതനരാണെന്ന് മാത്രം സര്‍-നു അറിയില്ല..
അത് കൊണ്ട് തന്നെ ക്ലാസ്സിലെ എല്ലാ വിരുതന്മാരുടെം മുഖത്ത് ഭയം.. അതെന്തിനെന്നു ഞാന്‍ ആലോചിച്ചു.. കാരണം അത് ഞാനല്ലേ.. അല്ലേല്‍ ഇവരെല്ലാം അങ്ങനെ എഴുതിയോ???..
(പിന്നീടാ ഞാന്‍ ആ സത്യം മനസിലാക്കിയത്.. ഉറക്കപിച്ചില്‍ അറിയാതെ എഴുതിയോ എന്ന സംശയം കൊണ്ടാണത്രേ എല്ലാരും പേടിച്ചത്.. കഷ്ടം..)
എല്ലാരും ഭയന്നിരികുമ്പോഴും പ്രിജേഷിന്റെ മുഖത്ത് മാത്രം പുഞ്ചിരി. കാരണം അവനു സത്യം പറയാമല്ലോ..
പ്രിജേഷിന്റെ മുഖത്തെ ചിരി കണ്ടു സര്‍ ചോദിച്ചു..
“പ്രിജേഷ് ആണോ അങ്ങനെ എഴുതിയത്??”
“അതെ” എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഉത്തരം പറഞ്ഞത് ഞാനായിരുന്നു..
പ്രിജേഷ് ഒന്ന് ഞെട്ടി.. കൂടെ സഫീറും..
“ഉണ്ട ഉണ്ടം പൊരിക്ക് നന്ദി കാണിക്കെട…”സഫീറിനോട് ഞാന്‍ മെല്ലെ പറഞ്ഞു..
“എന്താടാ”
“എങ്ങനേലും രക്ഷിക്കെടാ തെണ്ടി..” എന്ന് ഞാന്‍..
“അതെ സര്‍,, അതെഴുതിയത് പ്രിജേഷ് തന്നെയാ.. “പ്രിജെഷിനോട് സര്‍- നു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടെന്ന സത്യം മനസിലാക്കിയത് കൊണ്ട് തന്നെ സഫീറും ആ “മഹാ സത്യം ” വിളിച്ചു പറഞ്ഞു.. ഒന്നും മിണ്ടാതെ പ്രിജേഷ് കണ്‍ഫ്യൂഷന്‍ ആയി..”ദൈവമേ.. ഞാന്‍ തന്നെയാണോ അതെഴുതിയത്..” അവന്‍ കണ്‍ഫ്യൂഷന്‍ കാരണം അവനോടു തന്നെ ചോദിച്ചു..
സര്‍ ഒന്നും പറഞ്ഞില്ല.. രക്ഷകര്‍ത്താവിനെ കൊണ്ട് വരാതെ ഇനി കോളേജില്‍ കണ്ടു പോകരുത് എന്ന് മാത്രം പറഞ്ഞു.. ചെറിയ ശിക്ഷ.. ഞാന്‍ ആശ്വസിച്ചു..
ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ പ്രിജേഷ് സഫീറിനോട് ചോദിച്ചു..
“ഡാ.. ഇവന്‍ അല്ലെ അതെഴുതിയത്.. എന്നിട്ട് നീ എന്തിനാ എന്‍റെ പേര് പറഞ്ഞത്..”
“ഒഹ്.. ഇവനനല്ലേ എഴുതിയത്.. അളിയാ.. അത് ഞാന്‍ മറന്നു പോയെട.. ഞാന്‍ കരുതി അത് നീയാണെന്ന്..”
ഉണ്ട ഉണ്ടം പൊരിക്ക് നന്ദി എന്നോളം സഫീര്‍ പറഞ്ഞു.. പാവം പ്രിജേഷ് .. അത് വിശ്വസിച്ചു..

പ്രിജേഷിന്റെ അമ്മ വന്നു.. എല്ലാ സത്യങ്ങളും സര്‍ വിളിച്ചു പറഞ്ഞു. ചെയ്തതും ചെയ്യാത്തതും ഇനി ചെയ്യാന്‍ സാദ്ധ്യത ഉള്ളതുമായ എല്ലാ കുറ്റങ്ങളും പ്രിജേഷ് തല കുനിച്ചു സമ്മതിച്ചു..
ഇറങ്ങാന്‍ നേരം സര്‍ പറഞ്ഞു.. “എന്തൊക്കെ ആയിട്ടെന്തു.. ഇവനൊരു improvement-ഉം കാണില്ല എന്ന്..
എല്ലാം കഴിഞ്ഞു തിരിച്ചു നടക്കുമ്പോള്‍ പ്രിജേഷിന്റെ ചെവിയില്‍ അമ്മ പതിയെ ചോദിച്ചു..
“നിനക്കൊരു improvement-ഉം ഉണ്ടാവില്ല എന്ന് സര്‍ പറഞ്ഞല്ലോ.. എന്താ അത്???”
“അത് അമ്മെ.. Improvement എന്ന് പറഞ്ഞാല്‍ എനിക്കൊരു കുരുത്തക്കേടും ഇല്ല എന്നാ..”
എഹ്.. ഞാനും സഫീറും ഒരുമിച്ചു ഞെട്ടി..
“എടാ.. Improvement എന്ന് പറഞ്ഞാല്‍ അതല്ലല്ലോ..” ഞാനവനെ തിരുത്താന്‍ ശ്രമിച്ചു…
“എടാ.. സര്‍ ഉദ്ദേശിച്ചത് ഹിന്ദിയിലെ Improvement ആണ്.. അതിന്റര്‍ത്ഥം കുരുത്തക്കേട്‌ എന്ന് തന്നെയാട..”
അവന്‍ പഠിപ്പിച്ചു തന്നു..
“ഹിന്ദിയില്‍ Improvement-നു അങ്ങനാണോ അര്‍ഥം??” ഇപ്പോള്‍ സംശയം സഫീറിന്..
“എഹ്.. പോടാ..
എനിക്കെങ്ങനെ അറിയാന.. ചിലപോ ആയിരിക്കും..അല്ലേലും പ്രിജേഷ് കള്ളം പറയതൊന്നുമില്ല ” എന്ന് ഞാന്‍..

Advertisement

ഇനി ആറു വര്‍ഷങ്ങള്‍ക്കിപ്പുറം..
ജാബിര്‍ സര്‍-നോട് ഞങ്ങള്‍ ആ സംശയം ചോതിച്ചു..
“സര്‍.. ഹിന്ദിയില്‍ Improvement എന്ന് പറഞാല്‍ കുരുത്തക്കേട്‌ എന്ന് തന്നെയാണോ??”
സര്‍ ഒന്ന് ഞെട്ടി.. “എന്താടാ???”
ഞങ്ങള്‍ എല്ലാം വിവരിച്ചു..
എല്ലാം കേട്ടപോള്‍ സര്‍ ഒന്ന് ചിരിച്ചു..
അപ്പോള്‍ സഫീര്‍ ആ സത്യം പറയാന്‍ ഒരുങ്ങി..
“അന്ന് ആ പരീക്ഷ പേപ്പര്‍ എഴുതിയത്….”
അവനെ മുഴുവന്‍ പറയാന്‍ ഞാന്‍ വിട്ടില്ല..
“അതവനായിരുന്നില്ലേ.. നമ്മുടെ പ്രിജേഷ്….”
അവന്റെ അസാന്നിദ്യത്തിലായത് കൊണ്ട് ഇത്തവണ ആരും ഞെട്ടിയില്ല..
അതവന്‍ തന്നെ ആയിരിക്കട്ടെ..
“സര്‍..അത് ഞാനായിരുന്നില്ല… അതവന്‍ തന്നെയായിരുന്നു…”

 

കൂടുതല്‍ പോസ്റ്റുകള്‍ വായിക്കാന്‍ എന്‍റെ ബ്ലോഗ്ഗിലേക്ക്‌ വരാം…

 38 total views,  1 views today

Continue Reading
Advertisement

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement