അതികായന്‍മാരെ കാഴ്ചക്കാരാക്കി 9 വയസുകാരി റെബേക്ക കാണികളുടെ മനം കവര്‍ന്നു

165

1

അങ്ങനെ 9 വയസുകാരി റെബേക്ക സുവരിസ് ന്യൂയോര്‍ക്ക്‌ സിറ്റി ടെന്നീസ് കോര്‍ട്ടില്‍ തടിച്ചു കൂടിയ ടെന്നീസ് പ്രേമികളുടെ എല്ലാം പ്രിയങ്കരിയായി മാറി. വെറുതേ ഒരു കൌതുകത്തിന് വേണ്ടിയാണ് റാഫേല്‍ നദാലും ജാന്‍ മാര്‍ട്ടിന്‍ ടെല്‍ പോട്രോയും തമ്മിലുള്ള മത്സരത്തില്‍ അമേരിക്കന്‍ ഹാസ്യ രാജാവായ ബെന്‍ സ്റ്റില്ലെര്‍ക്കിനെ നദാല്‍ തന്‍റെ റാക്കറ്റ് നല്‍കി ഡബിള്‍‍സ്‌ പാര്‍ട്ട്‌ണര്‍ ആക്കി വിളിച്ചത് ഇതു കണ്ട ജാന്‍ മാര്‍ട്ടിന്‍ തന്‍റെ പാര്‍ട്ട്‌ണര്‍ ആയി തിരഞ്ഞടുത്തതോ ഒരു 9 വയസുകാരി റെബേക്കയെ.

കളത്തിലെ കളി കാര്യമാണെന്ന് നദാല്‍ മനസലാക്കിയിതു ആ കൊച്ചു റാക്കറ്റില്‍ നിന്നും തുടുത്ത ആദ്യ ഷോട്ട് കണ്ടപ്പോള്‍ ആണ്. റബേക്കയുടെ ഓരോ ഷോട്ടിനും അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ ഇളകി മറിയുകയായിരുന്നു. ആദ്യ പോയിന്റ്‌ നേടിയ ബെനിനെ കാണികള്‍ നല്ലോണം കൂകി വിടാനും മടിച്ചില്ല. റെബേക്ക കോര്‍ട്ടിലെ രാജാക്കന്മാരെ ഒന്ന് വിറപ്പിച്ചു എന്ന് വേണമെങ്കില്‍ പറയാം. ജാന്‍ തന്‍റെ പാര്‍ട്ട്‌ണറെ എടുത്തു പൊക്കി കാണികള്‍ക്ക് നന്ദി പറഞ്ഞ് തന്‍റെ ബാന്‍ഡ് നല്‍കി വിട്ടപ്പോള്‍ നദാല്‍ അവള്‍ക്കൊരു ചുബനം സമ്മാനമായി നല്‍കി. ബെന്നാകട്ടെ തന്‍റെ സ്വധ സിദ്ധമായ ഹാസ്യ ശൈലിയില്‍ ഒരു നല്ല കമന്‍റും. കോര്‍ട്ട് വിടുമ്പോള്‍ അവളുടെ നിഷ്കളങ്കമായ മുഖത്ത് അമ്പരപ്പ് വിട്ടുമാറിയിട്ടില്ലയിരുന്നു.