അതിഥി
വൃദ്ധനു എന്താണ് സംഭവിച്ചതെന്നു പെട്ടന്ന് മനസ്സിലായില്ല. ഒരുവാഹനം തൊട്ടു തൊട്ടില്ല മട്ടില്‍പാഞ്ഞു പോകുന്നതും തെറിയുടെ അകമ്പടിയും അറിഞ്ഞു. അപ്പോളാണ് ഇപ്പോഴുംറോഡില് തന്നെയാണെന്ന് അയാള്‍ക്ക് ബോധമുണ്ടായത്. എന്നാലും അങ്ങിനെ വരാന്‍ വഴിയില്ലല്ലോ. രണ്ടു ഭാഗവും നോക്കിതന്നെയാണ് റോഡ് മുറിച്ചു കടന്നത്. പക്ഷെ, ഇതിപ്പോള്‍ കുറച്ചായി ഓരോരോ ദുരിതങ്ങള്‍ അകന്നകന്നു പോകുന്നത്.
67 total views

കഴിഞ്ഞ വാരം ഒരു യമാണ്ട്ടന് പാമ്പ് മുന്നില്‍, അതും പട്ടാപകല്‍. ദൂരെനിന്നുതന്നെ കാണേണ്ടതാണ്. പക്ഷെ പെട്ടന്നു മുന്നില്‍ പെട്ടത്, ഭാഗ്യം കൊണ്ട് രക്ഷപെട്ടു. കഴിഞ്ഞ ദിവസം കയറു പോട്ടിചോടിയ ദേവുവിന്റെ പയ്യില് നിന്നും തെന്നിമാറി. എന്തൊക്കയോ അനര്‍ത്ഥം വരാന്‍ പോകുന്നു. അതിന്റെ ലക്ഷണമാണോ? ഓരോന്ന് ആലോചിച്ചു വീടെത്തിയപ്പോഴേക്കും നിറയെ ആള്ക്കാര് മുറ്റത്തും പറമ്പിലും ഒക്കയായ്. മനസ്സൊന്നു പിടച്ചു. എന്റെ ദാക്ഷായണി ക്ക് എന്തെങ്കിലും?
പോകുന്നവഴിയിലെ ആളോട് ചോദിച്ചു. ഉത്തരമില്ല അകത്തു കയറി നോക്കുമ്പോള്‍ അയാളെ തന്നെ കിടെത്തിയിരിക്കുന്നു, വെള്ളപുതച്ചിരിക്കുന്നു സാമ്പ്രാണിയുടെയും ചന്ദനതിരിയുടെയും ഗന്ധം. ആരൊക്കെയോ വിതുമ്പുന്നു. പെട്ടെന്ന് എന്തോ ഞെട്ടിയാതുപോലെ. ആരുമില്ല വീടും പരിസരവുമെല്ലാം വിജനം. ഹോ തോന്നിയതയിരുന്നോ? അയാള്‍ വെച്ച് വെച്ച് പടിക്കെട്ടുകയരുമ്പോള് നെഞ്ചില്‍ നിന്നോരു ആളല്‍. നെഞ്ച് പൊത്തിപിടിച്ചു അയാള്‍ പിന്നോട്റെക്ക് മറിഞ്ഞു. പിന്നെ അയാള്‍ക്ക് ഒന്നും ഓര്‍മയില്ല. അപ്പോള്‍ അയാള്‍ കണ്ടെതൊക്കെ യദാര്‍ത്ഥമായി കൊണ്ടിരുന്നു.
68 total views, 1 views today