ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സ്ഥിരമായുള്ള നുഴഞ്ഞുകയറ്റവും അപ്രതീക്ഷിത വെടിവയ്പ്പും തടയാനും മുന്നില്‍ കണ്ടു ചെറുക്കാനും ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയില്‍ അതിശക്തമായ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു.

അതിര്‍ത്തി തര്‍ക്കം കാരണം മിക്കപ്പോഴും സംഘര്‍ഷവേദിയാകുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അതിശക്തമായ ആള്‍ബലം തീര്‍ക്കുവാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഭൂമിശാസ്ത്രപരമായ ചില തടസങ്ങള്‍ കാരണമാണ് നമുക്കതിന് സാധിക്കാത്തത്. അതിനെ മറികടക്കുവനാണ് ഈ ന്യൂതന ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ചൈന അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരം വരെ എന്ത് സംഭവിച്ചാലും ഈ ക്യാമറകണ്ണുകള്‍ ഒപ്പിയെടുക്കും. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് ഇത്പോലെയുള്ള 50 ക്യാമറകളാണ് അതിര്‍ത്തിയില്‍ ഉടനീളം സ്ഥാപിച്ചിട്ടുള്ളത്.

അതിര്‍ത്തിപ്രദേശങ്ങളായ ലെയിലും ചുമാറിലും കഴിഞ്ഞ കുറച്ചു ദശാബ്ധമായി നടന്നുവരുന്ന സങ്കര്‍ഷങ്ങളും യുദ്ധങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ നമ്മുടെ പട്ടാളത്തെ “ആധുനികവല്‍ക്കരിക്കാന്‍” തീരുമാനിച്ചത്. ഇത് മാത്രമല്ല പട്ടാളത്തിന് വേണ്ടി റഷ്യയില്‍ നിന്നും ഹേലികോപ്റ്റരുകളും പട്ടാള വണ്ടികളും വാങ്ങാനും തീരുമാനമായിടുണ്ട്.

You May Also Like

സേതുരാമയ്യരും ഭരത്ചന്ദ്രനും ഒന്നുമല്ല യഥാർത്ഥ അന്വേഷണ ഉദ്യോഗസ്ഥർ ! ഫോറൻസിക് വിദഗ്ദൻ കൃഷ്ണൻ ബാലേന്ദ്രന്റെ പോസ്റ്റ്

സേതുരാമയ്യരും ഭരത്ചന്ദ്രനും ഒന്നുമല്ല യഥാർത്ഥ അന്വേഷണ ഉദ്യോഗസ്ഥർ ! ഫോറൻസിക് വിദഗ്ദൻ കൃഷ്ണൻ ബാലേന്ദ്രന്റെ സോഷ്യൽ…

” ഗുൽമോഹർ പൂക്കുമ്പോൾ ”

ആ നോവലിലെ അവസാന ഭാഗം പോലെ അയാൾ ആ വാക മരച്ചോട്ടിലേയ്ക്ക് നടന്നു…

ശ്രീധരൻ ഇല്ലെങ്കിൽ പാലം പണിയേ നടക്കുകേല എന്നത് അമിത ഡെക്കറേഷനാണ്

ഇബ്രാഹിംകുട്ടി ആൻഡ് അഴിമതി ടീംസ് പണിതു നശിപ്പിച്ച പാലാരിവട്ടം പാലം പുതുക്കി പണിഞ്ഞു എൽ ഡി എഫ് സർക്കാർ ജനങ്ങൾക്ക് തുറന്നുകൊടുത്തിരിക്കുന്നു. സർക്കാരാകട്ടെ ആ പണിയുടെ മൊത്തം ക്രെഡിറ്റും നന്മയും തൊഴിലാളികൾക്ക് സമർപ്പിച്ചു മാതൃകയായി

വീണ്ടും ഒരു ഓണക്കാലം….

ഓരോ മഴക്കാലവും, ആര്‍ത്തു പെയ്യുന്ന കര്‍കിടകത്തിനു ശേഷം ഇടയ്ക്കു ഒന്ന് മാറി നില്കും. തെളിഞ്ഞ ആകാശം കണ്ടു, പാറി വീഴുന്ന വെയില്‍ ചൂടേറ്റു , കൂട്ടം ചേര്‍ന്ന് തുള്ളുന്ന ഓണത്തുംബികളെ വരവേല്‍ക്കാന്‍ , ഓരോ മഴക്കാലവും ഇടയ്ക്കു ഒന്ന് മാറി നില്കും …. കാലം മാറിയതോടെ , ഓണം എന്നുള്ളത് വെറും ഒരു ദിവസത്തെ ആഘോഷമായി മാറുമ്പോഴും , തൃപ്പൂണിത്തുരക്കാരന് അന്നും ഇന്നും അത്തം മുതല്‍ ഓണം തുടങ്ങും… തിരക്കേറിയ രാജ നഗരിയില്‍ , കൊട്ടും മേളവും ഒക്കെയായി അത്താഘോഷം തുടങ്ങുമ്പോഴേ ഓണം വരവായി …..