അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ ആനയെ ബംഗ്ലാദേശ് പട്ടാളം വെടി വച്ചത് 34 തവണ !

229

232411565

ഇന്ത്യ പാകിസ്ഥാന്‍ ബംഗ്ലാദേശ് ചൈന…

ഈ രാജ്യങ്ങളില്‍ ഒരു ഈച്ച പോലും അതിര്‍ത്തി കടക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കണം. പരസ്പരം ഉള്ള വിശ്വാസം വാക്കുകളില്‍ മാത്രം ഒതുക്കി ജീവിക്കുന്ന രാജ്യങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ അതിര്‍ത്തി കടക്കുമ്പോള്‍ കടക്കാന്‍ ഉള്ള പേപ്പറും കടലാസും ഒക്കെ കൈയ്യില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.

പക്ഷെ പാവന്‍ മൃഗങ്ങള്‍ എന്ത് ചെയ്യും? അതിര്‍ത്തിയിലെ കാട്ടില്‍ നിന്നും വേലി കടന്നു എങ്ങാനും അപ്പുറത്ത് എത്തിയാല്‍ ജയിലില്‍ പോകേണ്ടി വരുമോ? ജയിലിനേക്കാള്‍ ഭീകരമായ ശിക്ഷയാണ് ഈ പാവം ഇന്ത്യന്‍ ആനയ്ക്ക് കിട്ടിയത്.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ അതിര്‍ത്തി കടന്നു ബംഗ്ലാദേശില്‍ എത്തിയ ആനയെ ബംഗ്ലാദേശ് സൈന്യം വെടി വച്ചിട്ടു. ഒന്നും രണ്ടുമല്ല, 34 തവണയാണ് അവര്‍ ആനയ്ക്ക് നേരെ നിറ ഒഴിച്ചത്. ബംഗാളിലെ മുര്‍ഷിധബാദില്‍ നിന്നും ബംഗ്ലാദേശിലെ രഹസാഹി ഗ്രാമത്തിലേക്കാണ് ആന അതിര്‍ത്തി ലംഘിച്ചു കയറിയത്.

ആനയെ വെടി വച്ച് ഇട്ട ശേഷം തിടുക്കത്തില്‍ അതിന്റെ ശരീരം മറവു ചെയ്ത ശേഷം മാത്രമാണ് ബംഗ്ലാദേശ് സൈന്യം ഇന്ത്യന്‍ അധികൃതരെ വിവരം അറിയിച്ചത്. ബംഗ്ലാദേശ് ചെയ്ത പ്രവര്‍ത്തിയില്‍ ഇന്ത്യ അതൃപ്തി അറിയിക്കുകയും വിഷയത്തെ മൃഗ സംരക്ഷണ വകുപ്പുകള്‍ക്ക് മുന്നില്‍ കൊണ്ട് വരികയും ചെയ്തിട്ടുണ്ട്.