അതീവസുന്ദരം ഈ പരമ്പരവിജയം: വിരാട് കോഹിലി

0
609

virat
ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് ജയത്തോടെ 21 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളോടെ ക്യാപ്റ്റന്‍ വിരാട് കോഹിലി. ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ശ്രീലങ്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. അതോടൊപ്പം തന്നെ എടുത്തു പറയേണ്ട വേറെ ഒരു നേട്ടവുമുണ്ട്. ആദ്യമായി ആണ് ഇന്ത്യ ഒരു പരമ്പരയില്‍ 01 എന്ന നിലയില്‍ പിന്നിട്ട് നിന്നതിന് ശേഷം പരമ്പര തിരികെപ്പിടിക്കുന്നത്.

‘താരതമ്യേന ചെറുപ്പകാരുടെ ഒരു ടീം എന്ന നിലയില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ പരമ്പരവിജയം ഒരു വലിയ നേട്ടം തന്നെയാണ്. 01 എന്ന നിലയില്‍ പിന്നിട്ട് നിന്നതിന് ശേഷം ഒരു ഇന്ത്യന്‍ ടീമും പരമ്പര തിരികെ പിടിച്ചിട്ടില്ല എന്ന് അവസാന മത്സരസമയത്ത് അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒരുതരത്തില്‍ ഇതൊരു ചരിത്രനേട്ടവുമാണ്.’ കോഹിലി പറഞ്ഞു.

ഡ്രസ്സിംഗ് റൂമിലെ കൂട്ടായ്മയും പരസ്പര സഹകരണവും കളിയില്‍ കൂടുതല്‍ സഹായം ചെയ്തു എന്നും കോഹിലി പറഞ്ഞു. ‘അവസാന രണ്ടു ടെസ്റ്റുകളില്‍ ടീമില്‍ ഉള്‍പ്പെടുത്താഞ്ഞ ഭുവിയും വരുണും പോലും ഡ്രസ്സിംഗ് റൂമില്‍ ഏറെ സഹായം ചെയ്തു. ഹര്‍ഭജന്‍ സിംഗിന്റെ പിന്തുണയും ഏറെ ഫലം ഉണ്ടാക്കി.’

പരമ്പര സ്വന്തമാക്കി എങ്കിലും ഒരുപാട് മേഖലകളില്‍ ഇന്ത്യ ഇനിയും ഏറെ മെച്ചപ്പെടാന്‍ ഉണ്ട് എന്നത് വളരെ വ്യക്തമാണ്. അവ മനസിലാക്കി മുന്നോട്ട് പോയാല്‍ മാത്രമേ തുടര്‍ന്നുള്ള പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കോഹിലിയുടെ ടീം ഇന്ത്യയ്ക്ക് സാധിക്കൂ.