അതെന്താ..ഷാരൂഖ്‌ ഖാന് മീശ വച്ചാല്‍ എന്താ കുഴപ്പം?

0
259

sd

ഈയിടെ ബോളിവുഡ് കിംഗ്‌ ഖാന്‍ ഷാരുഖ് ഖാന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്നു. മുംബൈ വിമാന താവളത്തില്‍ വച്ച് എടുത്ത കിംഗ്‌ ഖാന്റെ ഫോട്ടോയാണ് വൈറലായി മാറുന്നത്.

 

ദില്‍വാലേ എന്ന് പേരിട്ടിരിക്കുന്ന രോഹിത് ഷെട്ടിയുടെ ചിത്രത്തിന് വേണ്ടി ബള്‍ഗേറിയയിലേക്ക് വിമാനം കയറാന്‍ എത്തിയതാണ് ഷാറുഖും സംവിധായകനും സുഹൃത്തുമായ കരന്‍ ജോഹരും.

 

 

ഒട്ടു മിക്ക ഹിറ്റ്‌ ചിത്രങ്ങളിലും ക്ലീന്‍ ഷേവില്‍ എത്തി യുവതികളുടെ മനം കവര്ന്നിട്ടുള്ള പ്രണയനായകന്‍റെ തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പാണ് പുതിയ ചിത്രം എന്നാണ് വാര്‍ത്തകള്‍.