vs_facebook_cover_1

സിപിഎം സംസ്ഥാന സമ്മേളനത്തെ പോലും പ്രതിസന്ധിയിലാക്കി വി.എസ് ഇറങ്ങി പോന്നതിന് പിന്നാലെ മലയാളി വാര്‍ത്താ ചാനലുകളുടെ മുന്നില്‍ നിന്ന് കണ്ണെടുത്തിട്ടില്ല. വി.എസ് ന്റെ അടുത്ത നീക്കം എന്തെന്നറിയാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ മാത്രമല്ല സാധാരണക്കാരന്‍ പോലും വെമ്പല്‍ കൊണ്ടു.

എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നുവെന്ന വാര്‍ത്ത ബ്രേക്കിംഗ് ആയത്. തിങ്കളാഴ്ചയോ ചൊവാഴ്ചയോ അതുണ്ടാകുമെന്ന് മാധ്യമങ്ങള്‍ വെണ്ടക്ക നിരത്തി. വി.എസ് ഒറ്റുകാരനെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വരെ വിലയിരുത്തിയ സാഹചര്യത്തില്‍ ആ പാര്‍ട്ടിയെ നിയമസഭയ്ക്കുള്ളില്‍ നയിക്കാന്‍ വി.എസ് ധാര്‍മികമായ ബാധ്യതയില്ലാത്തതിനാലാണതെന്ന് രാഷ്ട്രീയ നിരീക്ഷണ പക്ഷവും സര്‍ട്ടിഫിക്കറ്റ് നല്കി.

എന്നാല്‍ സംഭവ വികാസങ്ങളില്‍ പുളകിതരായിരുന്ന മലയാളികളെ നിരാശരാക്കി കൊണ്ട് പ്രതിപക്ഷ നേതൃപദവിയില്‍ നിന്നുള്ള രാജിയെന്ന ഭീഷണിയില്‍ നിന്ന് വി.എസ് പിന്മാറി. തീരുമാനങ്ങളില്‍ മാറ്റമില്ലെന്ന് കാരാട്ട് തറപ്പിച്ച് പരഞ്ഞിട്ടും എന്തേ വി.എസ് രാജി തള്ളി ? വി.എസ് ഉയര്‍ത്തിയ അവശ്യങ്ങള്‍ ഒന്നും പോലും അംഗീകരിക്കുന്നത് പോരാഞ്ഞിട്ട് പരിഗണിക്കുക പോലും ചെയ്യാഞ്ഞിട്ടും എന്തേ വി.എസ് സന്ധി ചെയ്തു ?

ഉത്തരം ഒന്നേയുള്ളൂ.. അധികാരമില്ലാതെ ജീവിക്കുവാന്‍ വി.എസ് ന് കഴിയില്ല. പിന്നില്‍ പടയുമായി ഇതിനേക്കാള്‍ വലിയ പോരാട്ടങ്ങള്‍ പാര്‍ട്ടിക്കെതിരെ നയിച്ചിട്ടും ഒടുവില്‍ അധികാരത്തിന്! മുന്നില്‍ അവയൊക്കെ അടിയറ വെച്ച ചരിത്രമാണ് ഈ ആലപ്പുഴക്കാരനുള്ളത്. വയലാര്‍ സമരസേനാനി എന്ന് സഖാക്കള്‍ വിശേഷിപ്പിക്കാറുണ്ടെങ്കിലും ടിയാനെ വയലാറിന്റെ പരിസരത്ത് കണ്ടിട്ടില്ലെന്ന് ഇതര സമര സഖാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ബദല്‍ രേഖാ വിവാദത്തില്‍ അവസാന നിമിഷം വരെ എം.വി.ആറിനൊപ്പം നിന്ന വി.എസ് അധികാരമൊന്നിനു വേണ്ടി മാത്രമായിരുന്നു രാഘവനെ പുറത്താക്കാന്‍ ചുക്കാന്‍ പിടിച്ചത്. കേരം തിങ്ങും കേരളനാട് കെ.ആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം അസ്ഥാനത്ത് ആക്കിയതും ഇതേ വിപ്ലവനായകന്‍ തന്നെ. 98 സമ്മേളന കാലത്ത് സി.ഐ.ടി.യു ചേരിയെ ഒതുക്കി പാര്‍ട്ടിയെ തന്റെ കൈവെള്ളയിലാക്കുന്നതിനായി പിണറായിയെ ആദ്യമായി സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിച്ചതും വി.എസ് ആയിരുന്നു. ഇതൊക്കെ പഴയ കഥ.

ഏറ്റവുമൊടുവില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അന്ന് അതുവരെ പാര്‍ട്ടിക്കെതിരെ എന്തിന്റെയൊക്കെ പേരില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവോ , അതേ കാര്യങ്ങള്‍ എല്ലാം സന്ധി ചെയ്തുകൊണ്ട് തന്റെ പ്രതിപക്ഷ നേതൃപദവി സംരക്ഷിക്കുവാന്‍ വി.എസ് ശ്രമിച്ചത് മലയാളികള്‍ അത്ര വേഗം മറന്നിട്ടുണ്ടാകില്ല.

അധികാരത്തിനായി സന്ധി ചെയ്തിട്ടുള്ളതാണ് വി.എസ്‌ന്റെ ചരിത്രം. വീണ്ടും ചരിത്രം ആവര്‍ത്തിച്ചെന്ന് മാത്രം

You May Also Like

ജ്വല്ലറിയിലേക്ക് അത്ഭുതത്തോടെ നോക്കി നിന്ന തൊഴിലാളിയെ കളിയാക്കി; ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ചത് നോക്കൂ

ഒരു ട്വിറ്റെര്‍ യൂസറാണ് ഈയടുത്ത് ഒരു സൗദി ക്ലീനിംഗ് തൊഴിലാളിയുടെ ഫോട്ടോ ട്വിറ്റെറില്‍ പോസ്റ്റ്‌ ചെയ്തു കൊണ്ട് അയാളെ കളിയാക്കിയത്.

1.25 സെക്കന്റ്‌ കൂടുമ്പോൾ ഒരു ടിക് സൗണ്ട് ഉണ്ട്, അവിടത്തെ 1.25 സെക്കന്റ്‌ ഭൂമിയിലെ ഒരു ദിവസത്തിന് തുല്യം ആണ്

???????????????????????????????????????????????? ???????????????????? ഇന്നേ ദിനം ???????????????????????????????????????????????? സിനിമ ഇറങ്ങിയിട്ട് 8 വർഷങ്ങൾ ആയി. പണ്ട് 2014…

മാക് ഡൊണാള്‍ഡ് മാംസസംസ്കരണശാലയില്‍ മനുഷ്യമാംസവും..!!

കഴിഞ്ഞ ദിവസമാണ് മാക് ഡൊണാള്‍ഡിനെതിരെ മനുഷ്യമാംസം, തങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണം ഉയര്‍ന്നുവന്നത്

“ഇന്‍ഡസ്ട്രിയില്‍ വന്ന് 35ലേറെ വര്‍ഷമായെങ്കിലും ചരടുവലികള്‍ നടത്താനൊന്നും ആള്‍ക്കറിയില്ല”, അച്ഛനെ കുറിച്ച് കാളിദാസ്

ഇപ്പോൾ സിനിമയിൽ താരങ്ങളുടെയോ സിനിമാ ബന്ധമുള്ളവരുടെയോ മക്കൾ കൊടികുത്തിവാഴുന്ന കാലമാണ്. സ്വന്തം നിലക്ക് സിനിമയിലെത്താനും പിടിച്ചു…