അത്ഭുതമായി മുക്കണ്ണന്‍ പശുക്കിടാവ് ; ഒടുവില്‍ ദൈവിക പരിവേഷവും…

0
201

1007999

ഈശ്വരവിശ്വാസത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട്ടുകാര്‍ നമ്മെക്കാളും ഒരടിയെങ്കിലും മുന്നിലാണ്. അസ്വാഭാവികമായ എന്തിലും അവര്‍ ഈശ്വരസാന്നിധ്യം കാണുന്നതും അതുകൊണ്ടാവാം. ചെന്നൈക്ക് അടുത്ത് കോലത്തൂരില്‍ ജനിച്ച മൂന്ന് കണ്ണുളള പശൂക്കിടാവിന് നാട്ടുകാര്‍ ദൈവിക പരിവേഷം നല്‍കിയതും ഇതേ കാരണംകൊണ്ടായിരിക്കാം. കോലത്തൂര്‍ ഗ്രാമത്തിലെ രാജേഷ് എന്നയാളുടെ വീട്ടിലാണ് മുക്കണ്ണന്‍ പശുക്കിടാവ് പിറന്നത്.

ഇപ്പോള്‍ മൂന്നാം കണ്ണുള്ള പശുക്കിടാവിനെ കണ്ട് പ്രാര്‍ഥിക്കാന്‍ രാജേഷിന്റെ വീട്ടിലേക്ക് എത്തുന്നവരുടെ എണ്ണം ഓരോ ദിവസം ചെല്ലും തോറും കൂടി കൂടി വരുന്നു. പശുക്കുട്ടി പരമശിവന്റെ അവതാരമാണെന്ന വിശ്വാസത്തിലാണ് ഓരോരുത്തരും എത്തുന്നത്. രാജേഷിന്റെ കുടുംബത്തിനു മാത്രമല്ല ഗ്രാമത്തിനു മുഴുവന്‍ ഐശ്വര്യം നല്‍കുന്നത് ഈ പശുക്കിടാവാണെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ആദ്യമെല്ലാം ഗ്രാമത്തിലുള്ളവര്‍ കൗതുകത്തോടെയാണ് പശുക്കിടാവിനെ കാണാനെത്തിയത്. പക്ഷേ പശുവിന്റെ നെറ്റിയിലെ മൂന്നാം കണ്ണിന് ശിവഭഗവാന്റെ തൃക്കണ്ണുമായി സാദൃശ്യമുണ്ടെന്ന് പ്രചരിച്ചതോടെ കൗതുകം ഭക്തിക്കു വഴിമാറി.

സന്ദര്‍ശകര്‍ കിടാവിനെ തൊട്ടു വന്ദിക്കുന്നതും അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നതും നിത്യവുമുളള കാഴ്ചയായിരിക്കുന്നു. എന്നാല്‍, ദൂരദേശങ്ങളില്‍ നിന്നു പോലും തന്നെ കണ്ട് സായൂജ്യമടയാന്‍ ആളുകള്‍ എത്തിച്ചേരുന്നത് കണ്ടിട്ടും അതൊന്നും ശ്രദ്ധിക്കാത്ത മട്ടിലാണ് മുക്കണ്ണന്‍ കിടാവിന്റെ നില്‍പ്പ്