fbpx
Connect with us

Featured

അധര്‍മ്മികള്‍ക്ക് വധശിക്ഷയാണ് നീതി: വധശിക്ഷയുടെ നൈതികതയെക്കുറിച്ച്

ലോകരാജ്യങ്ങള്‍ക്കിടയില്‍ 98 രാഷ്ട്രങ്ങള്‍ വധശിക്ഷയെ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ നിയമം മൂലമല്ലെങ്കിലും പ്രയോഗത്തില്‍ അവസാനിപ്പിച്ച 35 രാഷ്ട്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ ഇന്ത്യ, ചൈന, അമേരിക്ക, പാകിസ്താന്‍ തുടങ്ങിയ 58 രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിര്‍ബാധം തുടരുന്നു. 2012ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങള്‍ക്കിടയില്‍  വധശിക്ഷ അവസാനിപ്പിക്കാനാവശ്യപ്പെടുന്ന പ്രമേയം ജനറല്‍ അസംബ്ലിയില്‍  കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തു വോട്ടുചെയ്ത 38 അംഗങ്ങള്‍ക്കൊപ്പയിരുന്നു ഇന്ത്യ.

 191 total views

Published

on

01

അജ്മല്‍ കസബിന്‍റെയും അഫ്സല്‍ ഗുരുവിന്‍റെയും തൂക്കിക്കൊലകള്‍ക്ക് ശേഷം വധശിക്ഷയുടെ നൈതികത പൊതുസമൂഹത്തിനു മുന്നില്‍ ചര്‍ച്ചാവിഷയമാകപ്പെട്ട മൂന്നു സന്ദര്‍ഭങ്ങളെങ്കിലും അടുത്ത കാലത്തുണ്ടായി. ആദ്യത്തേത് ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ കാലതാമസവും കുറ്റവാളിയുടെ മാനസിക നിലയുടെ തകരാറും വധശിക്ഷ റദ്ദാക്കാന്‍ മതിയായ കാരണങ്ങളാണെന്ന സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ചിന്‍റെ വിധിയാണ്. ഏറെ നാളായി തുടര്‍ന്നുവന്നിരുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ഇതോടെ വിരാമമായി. രണ്ടാമത്തേത് ലോകരാജ്യങ്ങള്‍ക്കിടയിലെ വധശിക്ഷയുടെ സ്ഥിതിവിവരക്കണക്കുകള്‍ സംബന്ധിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ മാര്‍ച്ചില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ്. 2013ല്‍ അഫ്സല്‍ ഗുരുവിനെ ഇന്ത്യന്‍ ഭരണകൂടം തൂക്കിക്കൊന്നതിലെ രഹസ്യാത്മകതയും മനുഷ്യത്വലംഘനവും വിമര്‍ശിച്ച റിപ്പോര്‍ട്ട്, കഴിഞ്ഞ വര്‍ഷം അവസാനം ഏതാണ്ട് 400 പേരെങ്കിലും വധശിക്ഷ കാത്ത് ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു. ശക്തി മില്‍ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക്  മുംബൈ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതാണ് മൂന്നാമത്തെ സംഭവം. 2013ലെ ക്രിമിനല്‍ അമെന്‍മെന്‍റ് ആക്റ്റ് പ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കൂട്ടിചേര്‍ക്കപ്പെട്ട 376(E) വകുപ്പ് അനുസരിച്ച് ആവര്‍ത്തിച്ചുള്ള ബലാത്സംഗക്കുറ്റത്തിനാണ് മൂന്നു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ഇത്തരത്തില്‍ ബലാല്‍സംഗക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെടുന്ന രാജ്യത്തിലെ ആദ്യത്തെ കേസായിരുന്നു ഇത്.

വിധി പുറത്തുവന്നതോടെ വധശിക്ഷയിലെ മനുഷ്യാവകാശപ്രശ്നങ്ങള്‍ വീണ്ടും സംവാദവിഷയമായി മാറി. എക്കാലവും വധശിക്ഷയെ അനുകൂലിച്ചു പോന്ന ഭൂരിപക്ഷ ഇന്ത്യന്‍ മനസ്സാക്ഷി വധശിക്ഷയെ സര്‍വാത്മനാ സ്വാഗതം ചെയ്തപ്പോള്‍ മനുഷ്യാവകാശപ്രവര്‍ത്തകരും നിയമസമൂഹത്തിലെ തന്നെ ഒരു വിഭാഗവും വിധിയെ വിമര്‍ശിച്ചു രംഗത്ത്‌ വന്നു. എത്ര തവണ ആവര്‍ത്തിക്കപ്പെട്ടാലും ബലാല്‍സംഗം ‘അപൂര്‍വങ്ങളില്‍ അപൂര്‍വ്വം’ എന്ന ഗണത്തില്‍ പെടുന്നില്ലെന്ന്‍ അവര്‍ വാദിക്കുന്നു.  ആ ചര്‍ച്ച ഇപ്പോഴും തുടരുക തന്നെയാണ്.

വധശിക്ഷ: സ്ഥിതിവിവരക്കണക്കുകള്‍

ലോകരാജ്യങ്ങള്‍ക്കിടയില്‍ 98 രാഷ്ട്രങ്ങള്‍ വധശിക്ഷയെ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ നിയമം മൂലമല്ലെങ്കിലും പ്രയോഗത്തില്‍ അവസാനിപ്പിച്ച 35 രാഷ്ട്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ ഇന്ത്യ, ചൈന, അമേരിക്ക, പാകിസ്താന്‍ തുടങ്ങിയ 58 രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിര്‍ബാധം തുടരുന്നു. 2012ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങള്‍ക്കിടയില്‍  വധശിക്ഷ അവസാനിപ്പിക്കാനാവശ്യപ്പെടുന്ന പ്രമേയം ജനറല്‍ അസംബ്ലിയില്‍  കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തു വോട്ടുചെയ്ത 38 അംഗങ്ങള്‍ക്കൊപ്പയിരുന്നു ഇന്ത്യ. ഇതിനു മുന്‍പ് വധശിക്ഷയ്ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന 2007ലെ പ്രമേയത്തെയും ഇന്ത്യ എതിര്‍ത്തിരുന്നു.

Advertisement

അന്താരാഷ്ട്രസമൂഹത്തില്‍ വധശിക്ഷാവിരുദ്ധ വികാരം ശക്തമാകുന്നുണ്ടെങ്കിലും 2013ല്‍ തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പാക്കപ്പെട്ട വധശിക്ഷകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ആംനെസ്റ്റി കണ്ടെത്തിയത്. ഇതില്‍ സിംഹഭാഗവും ചൈന(കണക്കുകള്‍ ലഭ്യമല്ല), ഇറാന്‍(369), ഇറാഖ്(169), സൗദി അറേബ്യ(79) തുടങ്ങിയ രാജ്യങ്ങളിലാണ്. ചൈനയെ ഒഴിച്ച് നിര്‍ത്തിയാല്‍ 778 വധശിക്ഷകളാണ് കഴിഞ്ഞ വര്‍ഷം മാത്രമായി ലോകത്ത് നടപ്പാക്കപ്പെട്ടത്‌. ചൈനയിലാകട്ടെ ആയിരത്തിലധികം വധശിക്ഷകള്‍ പ്രതിവര്‍ഷം നടപ്പാക്കപ്പെടുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

എന്നാല്‍ ഇന്ത്യയിലാകട്ടെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതുവരെ 57 പേര്‍ മാത്രമാണ് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടിട്ടുള്ളത്. 2004നും 2012നും ഇടയില്‍ ഒരു വധശിക്ഷ പോലും നടപ്പാക്കപ്പെടുകയുണ്ടായില്ല. എന്നാല്‍ 2012ല്‍ മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബും 2103ല്‍ പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവും തൂക്കിലേറ്റപ്പെട്ടു.

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഈ കണക്കുകള്‍ വളരെ കുറവാണെങ്കിലും വധശിക്ഷ വിധിക്കപ്പെടുന്നവരുടെ എണ്ണത്തില്‍  വലിയ കുറവൊന്നുമില്ലെന്നു കാണാം. ഏഷ്യന്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്‍റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 132 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നുണ്ട്. 2013ല്‍ ഇത് 72 പേര്‍ക്കായിരുന്നെന്ന് ആംനെസ്റ്റി സാക്ഷ്യപ്പെടുത്തുന്നു.

നിയമങ്ങളും പാളിച്ചകളും

Advertisement

02

2012ല്‍ സുപ്രീം കോടതിയിലേയും വിവിധ ഹൈക്കോടതികളിലേയും 14 ജഡ്ജിമാര്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്ക് ഒരു അസാധാരണമായ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. തെറ്റായ രീതിയില്‍  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 13 പേരുടെ ശിക്ഷ   രാഷ്ട്രപതിയുടെ പ്രത്യേകാധികാരം (ഭരണഘടനയുടെ വകുപ്പ് 72) ഉപയോഗിച്ച് ജീവപര്യന്തമായി കുറയ്ക്കണമെന്ന ആവശ്യമായിരുന്നു അവരുടെ അപേക്ഷയില്‍ ഉന്നയിച്ചിരുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്തിയ വിവാദങ്ങളിലേക്ക് നയിച്ച സംഭവങ്ങള്‍ ഇങ്ങനെ ചുരുക്കി പറയാം:

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വിധിയാണ് 1980ലെ ബച്ചന്‍ സിംഗ് VS സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ പുറപ്പെടുവിക്കുന്നത്. വധശിക്ഷയുടെ ഭരണഘടനാസാധുതയെക്കുറിച്ചും വധശിക്ഷ വിധിക്കുന്നതിലെ കാര്യകാരണങ്ങളെക്കുറിച്ചും സുവ്യക്തമായി പ്രതിപാദിക്കുന്ന ആദ്യത്തെ കേസായിരുന്നു ഇത്. വധശിക്ഷ സംബന്ധിച്ച നിയമവ്യവഹാരങ്ങളില്‍ ‘അപൂര്‍വങ്ങളില്‍ അപൂര്‍വ്വം’ എന്ന പ്രയോഗം സര്‍വസാധാരണമായിത്തീരുന്നതും ഈ ബെഞ്ചിന്‍റെ  വിധിയോടുകൂടിയാണ്. “A real and abiding concern for the dignity of human life postulate resistance to taking a life through law’s instrumentality. That ought not to be done save in the rarest of rae cases when the alternate option is unquestionably foreclosed” എന്നാണ് വിധിയിലെ പ്രസക്തഭാഗം. വ്യക്തിയുടെ അന്തസ്സിനേയും ജീവിക്കാനുള്ള അവകാശത്തെയും അത്യധികം വിലമതിക്കുകയും അതിനാല്‍ മറ്റു യാതൊരു നിവൃത്തിയുമില്ലെങ്കില്‍ മാത്രമേ വധശിക്ഷ നല്‍കാന്‍ പാടുള്ളൂ എന്നും ഈ വിധി വ്യക്തമാക്കി.

കുറ്റകൃത്യത്തിന്‍റെ ഹീനതയും പൈശാചികതയും മാത്രമല്ല കുറ്റവാളിയുടെ പശ്ചാത്തലവും കുറ്റം ചെയ്യാനിടയായ സാഹചര്യവും പരിഗണിച്ചു വേണം വധശിക്ഷ വിധിക്കേണ്ടതെന്നും പ്രസ്തുത വിധി വ്യക്തമാക്കി. ജാതി/മത/വര്‍ഗ/ലിംഗ വിഭജനങ്ങള്‍ ശക്തമായ നമ്മുടേത്‌ പോലുള്ള ഒരു സമൂഹത്തില്‍ അനിവാര്യമായും പരിഗണിക്കേണ്ട സവിശേഷതകളെ ആത്മാര്‍ഥമായും നീതിയുക്തമായും പരിഗണിച്ച ഒരു വിധിന്യായമായിരുന്നു അത്. തുടര്‍ന്നു വന്ന കേസുകളിലും ഭരണഘടനാ ബെഞ്ചിന്‍റെ ഈ കാഴ്ചപ്പാട് പിന്തുടര്‍ന്നുകൊണ്ടാണ്‌ കോടതികള്‍ തീര്‍പ്പുകല്‍പ്പിച്ചുപോന്നത്.

എന്നാല്‍ 1996ലെ റാവ്ജി റാവു കേസില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്‌ കുറ്റത്തിന്‍റെ ഗൗരവവും അത് സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും മാത്രം മാത്രം പരിഗണിച്ചാല്‍ മതിയെന്നും കുറ്റവാളിയുടെ പശ്ചാത്തലവും സാഹചര്യവും അപ്രസക്തമാണെന്നും വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ നിയമമനുസരിച്ച് ഭരണഘടനാബെഞ്ചിന്‍റെ വിധിയെ മറികടക്കാന്‍ അതിലും കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിനു മാത്രമേ അധികാരമുള്ളൂ. ഈ പിശക് അന്ന് ചോദ്യം ചെയ്യപ്പെട്ടില്ലെന്നു മാത്രമല്ല, തുടര്‍ന്നു വന്ന കേസുകളിലും മറ്റു കോടതികള്‍ ഈ വിധിയെ ഒരു കീഴ്വഴക്കമായി സ്വീകരിക്കുകയും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു!

Advertisement

പിന്നീട് 2004ലെ സന്തോഷ്കുമാര്‍ ബരിയര്‍ VS സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിലാണ് ഈ ഗുരുതരമായ പിശക് തിരുത്തപ്പെട്ടത്. റാവ്ജി  കേസിന്‍റെ അടിസ്ഥാനത്തില്‍ 1996നു ശേഷം ആറു കേസുകളിലായി 13 പേര്‍ക്ക് വധശിക്ഷ വിധിച്ച നടപടി പെര്‍ ഇന്‍ക്യൂറിയം (Per Incuriam) ആയി ബരിയര്‍ ബെഞ്ച് പ്രഖ്യാപിച്ചു.  അതില്‍ അഞ്ചു പേരുടെ വധശിക്ഷ ഇതിനോടകം ജീവപര്യന്തമായി കുറയ്ക്കപ്പെട്ടിരുന്നതിനാല്‍ ബാക്കിയുള്ള എട്ടുപേരുടെയുടെയും ശിക്ഷ രാഷ്ട്രപതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് റദ്ദാക്കണമെന്നാണ് ജഡ്ജിമാര്‍ ആവശ്യപ്പെട്ടത്.

ഈ വിഷയത്തെ വധശിക്ഷയ്ക്കെതിരായ പ്രചരണായുധം ആയി ഉപയോഗിക്കുകയാണ് ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഇത്തരം പിശകുകള്‍ ആവര്‍ത്തിക്കാനിടയുണ്ട് എന്നും തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞാല്‍ തന്നെ പിന്നീട് തിരുത്താന്‍ സാധ്യമല്ലാത്ത ഒന്നാണ് വധശിക്ഷയെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. മേല്‍പ്പറഞ്ഞ കേസുകളില്‍ ഒരു പ്രതിയുടെയെങ്കിലും വധശിക്ഷ നടപ്പിലാക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എക്കാലവും ലോകത്തിനു മുന്നില്‍ തല കുനിക്കേണ്ടി വരുമായിരുന്നു എന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

എന്നാല്‍ ബച്ചന്‍ സിംഗ് കേസിന്‍റെ അന്തസ്സത്ത തന്നെ വധശിക്ഷയുടെ നിയമസാധുത അംഗീകരിക്കുന്ന ഒന്നായിരുന്നതിനാല്‍ അത് നടപ്പിലാകുന്നതിലുണ്ടായ പാളിച്ച വധശിക്ഷയെ നിരാകരിക്കാന്‍ മതിയായ കാരണമാണെന്ന് അംഗീകരിക്കാനാവില്ല. മാത്രമല്ല ഇത്തരത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളാരും നിരപരാധികളാണെന്ന് ഒരു തരത്തിലും അര്‍ത്ഥമാക്കുന്നില്ല. അവരുടെ കുറ്റങ്ങള്‍ അപ്പോഴും വധശിക്ഷാര്‍ഹം തന്നെയാണ്. എന്നാല്‍ കുറ്റത്തോടൊപ്പം കുറ്റവാളിയേയും പരിഗണിക്കണമെന്ന മാര്‍ഗനിര്‍ദേശക തത്വം പാലിക്കപ്പെട്ടില്ല എന്നത് കൊണ്ട് മാത്രമാണ് ബരിയര്‍ ബെഞ്ച് ഈ വിധികളെ പെര്‍ ഇന്‍ക്യൂറിയമായി പ്രഖ്യാപിച്ചത്. ജുഡീഷ്യറിക്ക് സംഭവിച്ച കൈയബദ്ധം ജുഡീഷ്യറി തന്നെ തിരുത്തുകയാണുണ്ടായത്.

തുടരുന്ന സംവാദങ്ങള്‍

Advertisement

03

വധശിക്ഷ കൊടിയ മനുഷ്യാവകാശലംഘനമാണെന്ന വാദത്തിനു വധശിക്ഷയോളം തന്നെ കാലപ്പഴക്കം പ്രതീക്ഷിക്കാം. വ്യക്തി എത്ര നീചനും ദുര്‍മാര്‍ഗ്ഗിയുമാണെങ്കിലും അയാളുടെ ജീവനെടുക്കാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വാദിക്കുന്നു. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന സങ്കല്പം  മധ്യകാല മതയുക്തിയുടെ തുടര്‍ച്ചയാണെന്നും ഒരു പരിഷ്കൃത ജനാധിപത്യസമൂഹത്തിനു അനുയോജ്യമല്ല ആ ശിക്ഷാമുറയെന്നും അവര്‍ വാദിക്കുന്നു.

വധശിക്ഷയുടെ നൈതികതയെക്കുറിച്ചുള്ള സംവാദങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ ആവിര്‍ഭാവകാലം തൊട്ടേ സജീവമാണെന്ന് കാണാം. 1860ല്‍ ഐ.പി.സി ഡ്രാഫ്റ്റ്‌ ചെയ്ത മെക്കാളെ പ്രഭു ഒരു കേവലശിക്ഷ(Absolute punishment) എന്ന നിലയില്‍ വധശിക്ഷയെ നിലനിര്‍ത്തുന്നതിനുള്ള കാരണം അന്നേ വ്യക്തമാക്കിയിരുന്നു. ഹീനമായ ചില കുറ്റങ്ങള്‍ക്ക്(ഉദാ: കൊലപാതകം) മാത്രമായി വധശിക്ഷ  നിജപ്പെടുത്തുന്നത് ആക്രമണത്തിന് വിധേയരാകുന്ന ഇരകളുടെ ജീവനെടുക്കുന്നതില്‍ നിന്ന് അക്രമികളെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ്(“A law which imprisons for rape and robbery, and hangs for murder holds out to ravishers and robbers a strong inducement to spare the lives of those whom they have injured”) എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അത്തരമൊരു വാദം തീര്‍ത്തും യുക്തിഭദ്രവുമാണ്.

ഇനി മനുഷ്യാവകാശപ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ച് വധശിക്ഷ നിരോധിക്കപ്പെട്ടു എന്നിരിക്കട്ടെ. അപ്പോള്‍ ബലാല്‍സംഗകൃത്യത്തിനും കൊലപതകത്തിനുമെല്ലാം കിട്ടാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തമായിരിക്കുമല്ലോ. അങ്ങനെയെങ്കില്‍ കുറ്റവാളിയെ സംബന്ധിച്ചിടത്തോളം ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയെ കൊന്നു കളഞ്ഞാലും അതില്‍ കൂടുതല്‍ ശിക്ഷയൊന്നും കിട്ടാനില്ലെന്ന് മാത്രമല്ല തനിക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഇര അവശേഷിക്കുന്നില്ലാതിനാല്‍  പിടിക്കപ്പെടാനുള്ള സാധ്യത കുറയുകയും കുറ്റവാളിയുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പക്കപ്പെടുകയും ചെയ്യുന്നു! മറിച്ച് വധശിക്ഷ നിലവിലുണ്ടായിരുന്നെങ്കില്‍ ഇരയെ കൊന്നുകളയാന്‍ കുറ്റവാളി രണ്ടു തവണ ആലോചിക്കുമെന്ന് ഉറപ്പാണ്.

എന്നാല്‍ മേല്‍പ്പറഞ്ഞ അതെ കാരണം കൊണ്ട് തന്നെ ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കാനാവില്ലെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. കാരണം രണ്ടിനും വധശിക്ഷയാണെങ്കില്‍ ഇരയെ കൊന്നുകളയുന്നതാണ് കൂടുതല്‍ സുരക്ഷിതം. ഇക്കാരണം കൊണ്ടുതന്നെയാവണം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട വര്‍മ്മ കമ്മീഷനും അതിന്‍റെ റിപ്പോര്‍ട്ടിനെ ഉപജീവിച്ചു നിലവില്‍വന്ന ക്രിമിനല്‍ അമന്‍മെന്‍റ് ആക്ടും ബലാല്‍സംഗകുറ്റത്തിന് വധശിക്ഷ നല്‍കണമെന്ന പൊതുജനാഭിപ്രായത്തെ സ്വീകരിക്കാന്‍ വിസമ്മതിച്ചത്.

Advertisement

വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള ഭരണകൂടത്തിന്‍റെ കൈകടത്തല്‍ മാത്രമായി വധശിക്ഷയെ ചുരുക്കിക്കെട്ടുന്നത് ഒട്ടു ആശാസ്യകരമല്ല. മറ്റുള്ളവര്‍ക്ക് ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ഒരാള്‍ സ്വയം ജീവിക്കാനുള്ള അവകാശത്തെ തന്നെയാണ് ഹനിക്കുന്നത്. ഒരു വ്യക്തിയുടെ നിലനില്‍പ്പ്‌ സമൂഹത്തിലെ മറ്റ് അംഗങ്ങളുടെ സ്വൈരജീവിതത്തിനും സുരക്ഷിതത്വത്തിനും വിഘാതമായി ഭവിക്കുമ്പോള്‍ അയാളുടെ ജീവനെടുക്കാനുള്ള അവകാശം മാറ്റാരെക്കാളും ഭരണകൂടത്തിനുണ്ട്. ഇത് പൗരന്മാരുടെ ജീവിതാധികാരത്തിന്മേല്‍ ഭരണകൂടം  മേല്‍ക്കോയ്മ കൈയ്യാളുന്നതുകൊണ്ടല്ല, മറിച്ച് വ്യക്തി സമൂഹത്തിനു കീഴ്പ്പെട്ടിരിക്കുന്നതുകൊണ്ടാണ്. ഇതുതന്നെയും മധ്യകാലയുഗത്തിലെ മതവിചാരണകളില്‍ നിന്ന് വിരുദ്ധമായി സുതാര്യവും നീതിപൂര്‍വകവുമായ നിയമവ്യവസ്ഥയുടെ നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ടും നിഷ്പക്ഷമായ വിചാരണയിലുടനീളം കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ അവസരങ്ങളും നല്‍കിക്കൊണ്ടുമാണ്. വിചാരണയ്ക്കൊടുവില്‍ കുറ്റം തെളിഞ്ഞാല്‍ തന്നെ കുറ്റകൃത്യത്തിന്‍റെ ഗൗരവത്തോടൊപ്പം കുറ്റവാളിയുടെ പശ്ചാത്തലവും സാഹചര്യങ്ങളും പരിഗണിച്ചു കൊണ്ട് അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് വധശിക്ഷ വിധിക്കുന്നത്. ഇതുതന്നെയും പുനരധിവാസമോ മാനസികപരിഷ്കാരങ്ങളോ കുറ്റവാളിയില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്ന പൂര്‍ണബോധ്യത്തിനു ശേഷം മാത്രം. എന്നാല്‍ ഇപ്പറഞ്ഞ നടപടിക്രങ്ങളെ ഒന്നടങ്കം ഇരുണ്ട മധ്യകാലയുഗത്തിലെ ഇന്‍ക്വിസിഷനുകളോട് സമീകരിക്കുവാന്‍ അപാരമായ ഭാവന തന്നെ വേണം.

വധശിക്ഷ ഉള്ളതുകൊണ്ടുമാത്രംമാത്രം ഹീനമായ കുറ്റകൃത്യങ്ങള്‍ അവസാനിക്കുന്നില്ല എന്നതിനാല്‍ വധ ശിക്ഷ അവസാനിപ്പിക്കണം എന്ന വാദത്തിനാകട്ടെ യാതൊരു അര്‍ത്ഥവുമില്ല; ശക്തമായ നിയമവ്യവസ്ഥ നിലവിലുണ്ടായിട്ടും നാട്ടില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതുകൊണ്ടു കോടതികള്‍ പിടച്ചു വിടണം എന്ന് വാദിക്കുന്നത് പോലെയാണ് അത്.

പ്രസക്തമായ വിമര്‍ശനങ്ങള്‍  

അങ്ങനെയിരിക്കെത്തന്നെ വധശിക്ഷയെ വിലകുറഞ്ഞ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളും വളരെ സാധാരണയാണ്. നിയമവ്യവസ്ഥയെതന്നെ പല്ലിളിച്ചുകട്ടുന്ന ഇത്തരം അമിതരാഷ്ട്രീയ ഇടപെടലുകള്‍ വധശിക്ഷയുടെ ധാര്‍മ്മികാടിത്തറയെ തന്നെയാണ് അട്ടിമറിക്കുന്നത്. അജ്മല്‍ കസബിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രകടിപ്പിച്ച തിടുക്കവും ശുഷ്കാന്തിയും സര്‍ക്കാരിന്‍റെ സാമൂഹികപ്രതിബദ്ധത കൊണ്ടാണെന്ന് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. സാധാരണഗതിയില്‍ വര്‍ഷങ്ങള്‍ കാലതാമസം നേരിടാറുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളൊന്നും കസബിന്‍റെ കാര്യത്തില്‍ ബാധകമായില്ല. വര്‍ഷങ്ങളായി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി കാത്തുകെട്ടി കിടക്കുന്ന  മറ്റെല്ലാ കേസുകളും മാറ്റിവെച്ച് പ്രണബ് മുഖര്‍ജി കേവലം ഇരുപതു ദിവസം കൊണ്ട് കസബിന്‍റെ കാര്യത്തില്‍ തീരുമാനമെടുത്തു. ആര്‍ക്കും വേണ്ടാത്ത, വഴിപിഴച്ച ഒരു തീവ്രവാദി യുവാവിനെ രായ്ക്കുരാമാനം കഴുമരത്തിലേറ്റി യു.പി.എ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍റെ വായടപ്പിച്ചു. ഭീകരതയോടുള്ള മൃദുസമീപനത്തിന്‍റെ പേരില്‍ വിമര്‍ശനശരങ്ങളേറ്റുവാങ്ങിയിരുന്ന സര്‍ക്കാര്‍ അങ്ങനെ അജ്മല്‍ കസ്ബിന്‍റെ രക്തത്താല്‍ വളരെയെളുപ്പം പാപമോചനം നേടി.

Advertisement

അഫ്സല്‍ ഗുരുവിന്‍റെ കാര്യത്തില്‍ ക്ലൈമാക്സ് ഏറെക്കുറെ മുന്‍കൂട്ടി ഉറപ്പിക്കപ്പെതട്ടത് തന്നെയായിരുന്നു. എന്നാല്‍ അന്ത്യവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തിയെ രഹസ്യാത്മകത അന്താരാഷ്ട്രസമൂഹത്തില്‍ പോലും ചോദ്യം ചെയ്യപ്പെട്ടു. ശിക്ഷയെക്കുറിച്ച് ബന്ധുക്കളെ അറിയിച്ചിരുന്നതേയില്ല. വധത്തിനു ശേഷം ശരീരവും വിട്ടു കൊടുത്തില്ല. ഇതും യു.പി.എ സര്‍ക്കാരിന്‍റെ രാഷ്ട്രീയലാഭത്തിനു വേണ്ടി തന്നെയായിരുന്നു: ന്യൂനപക്ഷ പ്രീണനത്തിന്‍റെ ചീത്തപ്പേര് കഴുകിക്കളയാനും വരേണ്യ മധ്യവര്‍ഗ വോട്ടുബാങ്ക് ഉറപ്പാക്കുന്നതിനും.

മറ്റൊരു പ്രധാന പ്രശ്നം വധശിക്ഷ സംബന്ധിച്ച കൃത്യമായ നിയമങ്ങളുടെ അഭാവമാണ്. ഇതുകാരണം പലപ്പോഴും ന്യായാധിപന്‍റെ കാഴ്ചപ്പാട് നിര്‍ണായകമാകുന്നു. ഒരേ കുറ്റത്തിന് പല ന്യായാധിപന്മാരും പല തരത്തില്‍ ശിക്ഷ വിധിക്കുന്നത് ഈ അവ്യക്തത മൂലമാണ്. അഭിഭാഷകനായ യുഗ് മോഹിത് ചൗധരി സുപ്രീം കോടതിയിലെ മൂന്നു അഭിഭാഷകരുടെ വിധിന്യായങ്ങള്‍ അപഗ്രധിച്ചുകൊണ്ട് നടത്തിയ ഒരു പഠനം ഫ്രണ്ട് ലൈന്‍ മാസിക( സെപ്തംബര്‍ 7, 2012)യില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ജ. എ.പസായത് തന്‍റെ മുന്നില്‍ വന്ന കേസുകളില്‍ 73 ശതമാനത്തിനും വധശിക്ഷ വിധിച്ചപ്പോള്‍ ജ.കെ.ജി ബാലകൃഷ്ണന്‍ 46 ശതമാനം കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിച്ചത്. എന്നാല്‍ ജ.എസ്.ബി.സിന്‍ഹ ഒരു കേസില്‍ പോലും വധശിക്ഷ വിധിച്ചില്ല. ഇത്തരമൊരു ന്യായാധിപകേന്ദ്രിതരീതി പക്വത പ്രാപിച്ച നീതിന്യായവ്യവസ്ഥ്ക്ക് ഭൂഷണമല്ലെന്നു പറയേണ്ടതില്ലല്ലോ. ഏതേതു കേസുകളെയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്ന ഗണത്തില്‍ പെടുത്തേണ്ടതെന്നത് സംബന്ധിച്ച സ്പഷ്ടവും കൃത്യവുമായ ധാരണ നിയമപരമായി തന്നെ സ്ഥാപിച്ചെടുക്കേണ്ടതുണ്ട്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായയ ഭരണഘടനാ ബെഞ്ച്‌  ജനുവരി 21ന് പ്രഖ്യാപിച്ച വിധിയും വധശിക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഇത്തരത്തില്‍ സുപ്രധാനമായ ഒരു ചുവടുവെയ്പ്പാണ്.  സമീപകാല സംഭവങ്ങള്‍ പരിഗണിച്ചു കൊണ്ട് തടവുകാര്‍ക്ക് നീതിയും മനുഷ്യാവകാശങ്ങളും ഉറപ്പാക്കുന്ന സമീപനമാണ് സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചത്. ദയാഹര്‍ജ്ജിയിലെ കാലതാമസം വധശിക്ഷ റദ്ദാക്കാക്കാന്‍ മതിയായ കാരണമാണെന്നത്തിനു പുറമേ വധശിക്ഷ കാത്തിരിക്കുന്നവര്‍ക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുന്നതിനും രഹസ്യാത്മകത ഒഴിക്കാക്കുന്നതിനും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇത് എത്രത്തോളം സാക്ഷത്കരിക്കപ്പെടും എന്നത് കാത്തിരുന്നു കാണേണ്ട വിഷയമാണ്.

ഇതോടൊപ്പം തന്നെ വിചാരണയിലെ കാലതാമസം ഒഴിക്കുന്നതിനും ആവശ്യത്തിനു ജഡ്ജിമാരെ നിയമിച്ചു കൊണ്ട് കെട്ടിക്കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പക്കുന്നതിനും ദരിദ്രര്‍ക്കും അവശവിഭാഗങ്ങള്‍ക്കും സൗജന്യനിയമസഹായം ലഭ്യമാക്കുന്നതിനും ജയിലുകളിലെ മനുഷ്യത്വഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തി മെച്ചപ്പെടുത്തുന്നതിനും ബലാല്‍സംഗക്കേസുകളിലെ ഇരകളുടെ സ്വകാര്യതയും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കോടതികള്‍ മുന്‍കൈയ്യെടുക്കേണ്ടതുണ്ട്‌.

Advertisement

 192 total views,  1 views today

Advertisement
Entertainment3 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment21 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment31 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment46 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment1 hour ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment1 hour ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »