അധിക നേരം ടിവി കാണുന്നത് ആത്മഹത്യക്ക് തുല്യം..!!!

195

watching-tv

നാം മലയാളികള്‍ സ്വതവേ മടിയന്മാരാണ്. ദേഹം അനങ്ങി പണിയെടുക്കുന്നത് നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും അത്ര ഇഷ്ടമുള്ള ഒരു കാര്യമല്ല, പിന്നെ ഇതിനു അപവാദം ഉണ്ടാക്കാന്‍ അവിടെയും ഇവിടെയും ഒക്കെ ചില കഠിനധ്വാനികളും ഉണ്ട്..!!!

ചുമ്മാ ഇരിക്കുമ്പോള്‍ നമ്മുക്ക് ബോര്‍ അടിക്കില്ലേ ?? ബോര്‍ അടിക്കുമ്പോള്‍ നാം എന്ത് ചെയ്യും ??? അതെ, അത് തന്നെ..നേരെ ടിവി ഓണ്‍ ചെയ്യുക, ഒന്നുകില്‍ വാര്‍ത്ത കണ്ടു രാഷ്ട്രിയക്കാരെ കുറ്റം പറയുക അലെങ്കില്‍ സിനിമകള്‍ കണ്ടു കണ്ടു കണ്ടു പിഎച്ഡി എടുക്കുക. ഏതായാലും മലയാളി റെഡി..!!!

ഈ മലയാളിക്ക് ഇപ്പോള്‍ കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത ഒരു ന്യൂസ് പുറത്തു വരികയാണ്. മൂന്നോ അതിലധികമോ മണിക്കൂര്‍ ദിവസവും ടിവി കാണുന്നവര്‍ക്ക് അകാല മരണം സംഭവിക്കാം എന്ന് ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. (ഇനി ടിവിക്ക് എതിരെ മലയാളികള്‍ ശത്രുസംഹാര പൂജ നടത്തും)

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് മലയാളികളെ ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത്. സ്ഥിരമായി കമ്പ്യൂട്ടറിനോ ടെലിവിഷനോ മുന്നില്‍ ചടഞ്ഞ് കൂടിയിരിക്കുന്നതും മരണവും തമ്മിലുളള ബന്ധമാണ് ഗവേഷകര്‍ പരിശോധിച്ചത്. പരിശോധന ഫലം ‘പോസിറ്റീവ്’ ആയിരുന്നു.

മൂന്നോ അതിലധികമോ മണിക്കൂര്‍ ടെലിവിഷന് മുന്നില്‍ കുത്തിയിരിക്കുന്നവര്‍ക്ക് ദിവസവും ഒരു മണിക്കൂറോ മറ്റോ ടിവി കാണുന്നവരെക്കാള്‍ അകാല മരണസാധ്യത കൂടുതലാണെന്നും, അതേ സമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലോ ഡ്രൈവ് ചെയ്യുന്നവരിലോ ഇത്തരം സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു.