അനാര്‍ക്കലിക്ക് വേണ്ടി പ്രിഥ്വിരാജ് കടലില്‍ ചാടി; മോക്ക് ഡ്രില്‍ !

0
247

മലയാളത്തിന്റെ യുവ നായകന്‍ ഐക്കണ്‍ പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്യുന്ന ചിത്രം ആണ് അനാര്‍ക്കലി. പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന അനാര്‍ക്കലിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

യാത്രയുടെ രണ്ടാം ദിവസം ക്യാപ്റ്റന്‍ സോമരാജിന്റെ അഭിപ്രായ പ്രകാരം അനാര്‍ക്കലി ടീം മോക്ക് ഡ്രീല്‍ന് തയാറായി. കപ്പല്‍ അപകടത്തില്‍ പെടുമ്പോള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം ആണ് മോക്ക്ഡ്രിലിലൂടെ അരങ്ങേറിയത്. ഏകദേശം രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന ഒരു പ്രോസസ് ആയിരുന്നു മോക്ക്ഡ്രില്‍.

ലക്ഷദ്വീപിലെ കവരത്തി ദ്വീപാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബോളിവുഡ് നടന്‍ കബീര്‍ ബേദി ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മലയാളത്തിലെ പ്രമുഖരായ അഞ്ച് സംവിധായകരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.