അനാവശ്യ ഉള്ളടക്കങ്ങള്‍ ഒഴിവാക്കി വെബ്‌ പേജുകള്‍ പ്രിന്‍റ് ചെയ്യാന്‍

196

print-what-you-like

നമ്മള്‍ ഇന്റര്‍നെറ്റില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി വെബ്സൈറ്റുകളും വെബ്പേജുകളും മറ്റും  പ്രിന്‍റ് ചെയ്യാറുണ്ടല്ലോ ,പക്ഷെ പലപ്പോഴും ഇങ്ങനെ പ്രിന്‍റ് ചെയ്യുമ്പോള്‍ ആ വെബ്സൈറ്റിലുള്ള അനാവശ്യ ഉള്ളടക്കങ്ങളും പരസ്യങ്ങളും എല്ലാം പ്രിന്‍റ് ആവാറുമുണ്ട് , ഇത്തരം അനാവശ്യ ഉള്ളടക്കങ്ങളും പരസ്യങ്ങളും ഒഴിവാക്കാനായി പലരും പ്രിന്‍റ് ചെയ്യേണ്ട സൈറ്റിലെ ഉള്ളടക്കങ്ങള്‍ മൈക്രോസോഫ്ട്‌ വേര്‍ഡ്‌ലേക്ക് കോപ്പി ചെയ്ത് എഡിറ്റ്‌ ചെയ്യാറാണ് പതിവ് , എന്നാലും പലപ്പോഴും അലൈന്‍മെന്റ് പ്രശ്നം കാരണം പ്രിന്‍റ് ശരിയാവാറുമില്ല.

ഈ അവസരത്തില്‍ നിങ്ങളെ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ് : http://www.printwhatyoulike.com/     പ്രസ്തുഥ സൈറ്റ് സന്ദര്‍ശിച്ച ശേഷം “Enter a URL ”  എന്ന കോളത്തില്‍ പ്രിന്‍റ് ചെയ്യേണ്ട സൈറ്റിന്‍റെ ലിങ്ക് പേസ്റ്റ് ചെയ്യുക തുടര്‍ന്ന് “Start ” ക്ലിക്ക് ചെയ്യുന്നതോടെ പ്രസ്തുഥ സൈറ്റ് എഡിറ്റ്‌ ചെയ്യാന്‍ പാകത്തില്‍ തുറന്ന് വരുന്നതാണ് .

മാറ്റം വരുത്തേണ്ട സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ വിവിധ എഡിറ്റിംഗ് ഒപ്ഷനുകള്‍ വരുന്നതാണ് , ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം ഇടത് ഭാഗത്തുള്ള പ്രിന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പ്രിന്‍റ് ചെയ്യാവുന്നതാണ്