അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് നാസയുടെ വെളിപ്പെടുത്തല്‍..

351

Will-we-find-extraterrestrial-life-in-2040-700x325

അതെ, അന്യഗ്രഹ ജീവികള്‍ ഉണ്ട്. തീര്‍ച്ചപ്പെടുത്തുന്നത് മറ്റാരുമല്ല, സാക്ഷാല്‍ നാസ തന്നെ. അന്യഗ്രഹത്തിലും ജീവന്റെ സ്പന്ദനമുണ്ട് എന്ന് ആദ്യമായാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിക്കുന്നത്. അത് ചിലപ്പോള്‍ അന്യഗ്രഹ ജീവികള്‍ തന്നെയാകാം.

വാഷിംഗ്ടണില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുണ്ടായത്. പ്രപഞ്ചത്തിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുന്നതിനായി നാസ തയ്യാറായി കഴിഞ്ഞു. ആദ്യപടിയായി ബഹിരാകാശ ഭൂപടം തയ്യാറാകുന്നതിന്റെ പണിപ്പുരയിലാണവര്‍. ഇതുവരെ അയ്യായിരത്തോളം ഗ്രഹങ്ങള്‍ നാസ കണ്ടെത്തിക്കഴിഞ്ഞു.

വെബ് സ്‌പേസ് ടെലസ്‌കോപ് ഉള്‍പ്പടെയുള്ള അത്യാധുനിക ദൂരദര്‍ശിനികള്‍ വരും വര്‍ഷങ്ങളില്‍ നാസ പുറത്തിറക്കും. ഭൂമിയുടെ അതേ വലിപ്പവും തൂക്കവുമുള്ള ഇതര ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായാണിത്. വിവിധ ഏജന്‍സികളുടെ സഹായത്തോടെ ലോകസത്യങ്ങള്‍ തന്നെ മാറ്റിമറിക്കപ്പെടാവുന്ന പരീക്ഷണങ്ങളിളേക്ക് നാസ കടക്കുകയാണ്.

Advertisements