അപൂര്‍വ്വ ജനനം…

Aris-Tigris

സാധാരണ കുഞ്ഞുങ്ങള്‍ ജനിക്കുന്നത്, ഗര്‍ഭസ്ഥ സ്ഥിതിയില്‍ കുട്ടി സുരക്ഷിതമായി കവചിതമായിരിക്കുന്ന ആമ്നിയോട്ടിക് കവചം പൊട്ടി പുറത്തുവന്നാണ്. എന്നാല്‍ ഇതിനു വിപരീധമായി ആമ്നിയോട്ടിക് കവചത്തോടുകൂടി ഒരു കുഞ്ഞുപിറന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരം പ്രസവം.  നോര്‍ത്ത് എഥന്‍സിലെ അമ്രോഷിന്‍ എന്ന സ്ഥലത്താണ് ഈ അപൂര്‍വ ജനനം. എരിസ് ടൈഗ്രിസ്‌ എന്ന ശിശുരോഗവിദഗ്‌ദ്ധനാണ് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തത്.

ഡോ. എരിസ് ടൈഗ്രിസ്‌
ഡോ. എരിസ് ടൈഗ്രിസ്‌

ഗര്‍ഭപാത്രത്തില്‍ ആമ്നിയോട്ടിക് കവചത്തിനകത്തുള്ള ദ്രാവകത്തിലാണ് കുഞ്ഞ് ഗര്‍ഭസ്ഥാവസ്ഥയില്‍ വളര്‍ച്ച പ്രാപിക്കുന്നത്. അതിനു ശേഷം പ്രസവ സമയത്ത് ഈ കവചംപൊട്ടി കുഞ്ഞ് പുറത്തുവരികയാണ് ചെയ്യേണ്ടത്. ഈ അപൂര്‍വജനനം അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ കൊടുത്തിരുന്നു. എന്തായാലും കുഞ്ഞും അമ്മയും സുഗമായിരിക്കുന്നുവത്രേ..