അപൂര്‍വ സ്നേഹബന്ധം..

154

article-2745820-211A067100000578-153_634x401

രക്ത ബന്ധത്തെക്കാള്‍ വലിയ ബന്ധമില്ലയെന്നാണ്‌ പഴമക്കാര്‍ പറയുന്നത്. എന്നാല്‍ സൃഹൃത്ബന്ധത്തേക്കാള്‍ വലിയ ബന്ധമില്ലായെന്നു മൃഗങ്ങള്‍ നമ്മുക്ക് കാണിച്ചു തരുന്നു.

അമേരിക്കയിലെ സാന്‍ ഡിയാഗോ മൃഗശാലയിലാണ്‌ ഒരു അപൂര്‍വ സ്നേഹ ബന്ധത്തിന് തുടക്കം. 7 മാസം പ്രായമായ റക്സയെന്ന ചീറ്റ കുഞ്ഞും 1 വയസുക്കാരന്‍ റെയിനയെന്ന പട്ടികുട്ടിയും തമ്മിലാണ് മനുഷ്യന്മാരെ തോല്പിക്കുന്ന ചങ്ങാത്തം രൂപം കൊണ്ടത്. സ്നേഹം കാണിച്ചത് വെറുതെ നക്കിതുടച്ചും പന്തിനുമേലെ കടികൂടിയുമല്ല മറിച്ച് ഒരു അത്യാവശ്യ ഘട്ടത്തില്‍ ധൈര്യം പകര്ന്നുകൊണ്ടായിരുന്നു.

റക്സയ്ക്ക് ഹോര്‍മോണുകളുടെ കുറവുമൂലം രൂപപെടുന്ന വളഞ്ഞ കാലുകള്‍ ശരിയാക്കാന്‍ വേണ്ടി ഒരു സര്‍ജ്ജറി ആവശ്യമായി വന്നു. തന്‍റെ കൂട്ടുകാരിയെ സര്‍ജ്ജിക്കല്‍ റൂം വരെയും അനുഗമിച്ച റെയിന സര്‍ജ്ജറി കഴിയും വരെയും റൂമിനുള്ളില്‍ സര്‍ജ്ജറി നടക്കുന്ന മേശയക്ക്‌ താഴെ കിടന്നു. ഒരാളെ പോലും ശല്യം ചെയ്യാതെ ഒന്ന് കുരയ്ക്കുകപോലും ചെയ്യാതെ തന്‍റെ കൂട്ടൂകാരിക്ക് കാവലിരുന്നു. ഓപറേഷന്‍ ഒക്കെ ഭംഗിയായി നടന്നു.പിന്നീട് തന്‍റെ കൂട്ടുകാരി ബോധാവസ്തയിലേക്ക് തിരിച്ചു വരുന്നതും കാത്തിരുന്ന റെയിന കൂട്ടുകാരിയെ നക്കിതുടച്ച് ആശ്വസിപ്പിക്കാനും മറന്നില്ല.

ഇതെല്ലം കണ്ടു നിന്ന മൃഗശാല സംരക്ഷകര്‍ തങ്ങളുടെ സൃഹുതക്കളെ പറ്റി സംസാരിച്ചു.മനുഷ്യര്‍ക്ക്‌ വഴികാട്ടിയായി മൃഗങ്ങള്‍ മാറുമെന്നതിനു ഉത്തമ ഉദാഹരണം ആണ് രേയിനയും റക്സയും പിന്നെ അവരുടെ സൗഹൃദവും..

article 2745820 211 A066 D00000578 357 634x406

article 2745820 211 A067 D00000578 984 634x492

article 2745820 211 A067100000578 153 634x401

article 2745820 211 A067500000578 724 634x402

article 2745820 211 A068500000578 530 634x415

article 2745820 211 A068900000578 144 634x396

article 2745820 211 A069000000578 980 634x399

article 2745820 211 A069500000578 70 634x408