fbpx
Connect with us

അപ്പുട്ടിമാമ

” ഡാ …അന്റെ അപ്പുട്ടിണ്ട് കയറെടുത്തു പറുങ്കുച്ചിടെ മോളില്‍ കേറിട്ടു … തുങ്ങിച്ചാവാനത്രേ ‘

രാവിലെ കിട്ടിയ ഒരു കുറ്റി പുട്ട് തൊണ്ടയില്‍ കുരുങ്ങി കണ്ണുംതുറിച്ചി രിക്കുമ്പോഴാണ് മാധവേട്ടന്‍ ഓടിക്കിതച്ചെത്തി ഇത് അറിയിച്ചത്.

സ്വന്തം ജീവന്‍ കട്ടപ്പുറത്തു കയറാതിരിക്കാന്‍ കുറച്ചു വെള്ളം വായിലോഴിച്ചു പുട്ടിനെ കുതിര്‍ത്തിറക്കാന്‍ ശ്രമിച്ചു. പക്ഷെ ഇറങ്ങുന്നില്ല . ഞാന്‍ ദയനീയമായി മാധവേട്ടനെ നോക്കി.

” ഈയ്യെന്താ..ആളെ നോക്കി പേടിപ്പിക്കണേ..?’

മാധവേട്ടന്‍ ഒരടി പുറകോട്ടു വച്ചു..

 159 total views

Published

on

” ഡാ …അന്റെ അപ്പുട്ടിണ്ട് കയറെടുത്തു പറുങ്കുച്ചിടെ മോളില്‍ കേറിട്ടു … തുങ്ങിച്ചാവാനത്രേ ‘

രാവിലെ കിട്ടിയ ഒരു കുറ്റി പുട്ട് തൊണ്ടയില്‍ കുരുങ്ങി കണ്ണുംതുറിച്ചി രിക്കുമ്പോഴാണ് മാധവേട്ടന്‍ ഓടിക്കിതച്ചെത്തി ഇത് അറിയിച്ചത്.

സ്വന്തം ജീവന്‍ കട്ടപ്പുറത്തു കയറാതിരിക്കാന്‍ കുറച്ചു വെള്ളം വായിലോഴിച്ചു പുട്ടിനെ കുതിര്‍ത്തിറക്കാന്‍ ശ്രമിച്ചു. പക്ഷെ ഇറങ്ങുന്നില്ല . ഞാന്‍ ദയനീയമായി മാധവേട്ടനെ നോക്കി.

” ഈയ്യെന്താ..ആളെ നോക്കി പേടിപ്പിക്കണേ..?’

Advertisement

മാധവേട്ടന്‍ ഒരടി പുറകോട്ടു വച്ചു..

ചങ്കില്‍ മസിലുപിടിച്ചിരുന്ന ഓണക്കപുട്ടു വെള്ളത്തില്‍ കുതിര്‍ന്നു ഇറക്കത്തില്‍ സൈക്കിള് പോകുന്നത് പോലെ പോയി. ഒരിറക്ക് ചായ കുടിച്ചു മാധവേട്ടനെ നോക്കി.

” ചത്തിട്ടിലല്ലോ..?”

ഇപ്രാവശ്യം അമ്പരന്നു കണ്ണ് തുറിച്ചതു മാധവേട്ടനായിരുന്നു.

Advertisement

”ന്നാലും ന്റെ കുട്ട്യ….അന്റെ അമ്മാവനല്ലെടാ അത്..?”

” അതെ…. അതോണ്ടാ ചോദിച്ചേ …ചാത്തിട്ടില്ലല്ലോന്നു… അയാള് ചത്തിട്ടു ഇവിടെ വന്നു പറ …നമുക്ക് വേണ്ടത് ചെയ്യാം.’

മാധവേട്ടന്‍ തിരിഞ്ഞു നടന്നു.

” ഉം .. അന്നോട് പറയാന്‍ വന്ന… ന്നെ തല്ലാന്‍ ആളില്ലാത്തോണ്ടാ..’ പിന്നെയും എന്തെല്ലാമോ പറഞ്ഞു അയാള്‍ പടികടന്നു പോയി.

Advertisement

ചെമ്പുട്ടി പാത്രത്തില്‍ ബാക്കിയുണ്ടായിരുന്ന ചായ കുടി വായിലേക്ക് കമഴ്ത്തി ഞാന്‍ എഴുന്നേറ്റു.

” ടാ..സുന്ദരാ…നീയ്യ് പയ്യിനെ കെട്ടണ കയറെങ്ങാനും കണ്ടോ…?’

അമ്മയാണ്. ഇനി അത് കിട്ടുന്നത് വരെ ഒരു സമാധാനോം തരില്ല .

” പോയ്‌ക്കൊളിന്‍ ഇങ്ങളവിടന്നു…ഈ കരിംവെളിച്ചാമ്പോത്തന്നെ കയറു ഞാന്‍ പുഴുങ്ങി തിന്നു.’

Advertisement

കിണ്ടിയിലിരുന്ന വെള്ളമെടുത്ത് കുലുക്കൊഴിഞ്ഞു തുപ്പി.

ഒക്കത്തു കൈകള്‍ കുത്തി കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നമ്മ പിറുപിറുത്തു തിരിഞ്ഞു നടന്നു.

ഇന്നത്തെ ദിവസം തുടങ്ങുന്നത് തന്നെ കൊഞാട്ടയായിട്ടാണെന്നാ തോന്നുന്നത്.

എല്ലാവരും നല്ല അഭിനേതാക്കളാണ് . മാധവേട്ടന്റെ അഭിനയം അപാരമായിരുന്നു. പക്ഷെ എന്റെ മുന്നില്‍ വിലപോയില്ലെന്നു മാത്രം. അല്ലെങ്കില്‍ തന്നെ അപ്പുട്ടിമാമയും മാധവേട്ടനും എന്നും ഒരു കയ്യാണ്.

Advertisement

ഇന്നലെ രാത്രിയില്‍ അപ്പുട്ടിമാമയെ ഒന്ന് കൈവക്കേണ്ടി വന്നു. പെറ്റ്തള്ളയെ തെറി പറയുന്നത് കേട്ട് നില്‍ക്കാനുള്ള ക്ഷമ എനിക്കുണ്ടായില്ല. അപ്പുട്ടിമാമയുടെ പെങ്ങളാണെങ്കിലും എന്നെ പെറ്റ് വളര്‍ത്തിയ സ്ത്രീയാണവര്‍ .സ്വയബോധം നഷ്ട്ടപെടാത്ത ആരും ചെയ്യുന്നത്തെ ഞാനും ചെയ്തുള്ളൂ.

ഇതെല്ലാം പരയിക്കുന്നതും ചെയ്യിക്കുന്നതും പാറുകുട്ടിയമ്മായിയുടെ വാറ്റാണ്. അത് ഉള്ളില്‍ ചെന്നാല്‍ പിന്നെ ഏതു നിര്‍കോലിയും ഒന്നു ഫണം വിടര്‍ത്തും. ആവതില്ലെങ്കിലും ഒന്നു ചീറ്റി നോക്കും .

ഇടവഴിയിലുടെ ഒന്നു രണ്ടു പേര്‍ ധൃതിയില്‍ പടിഞ്ഞാറു ഭാഗത്തേക്ക് പോകുന്നത് ശ്രദ്ധയില്‍ പെട്ടു. ഞാന്‍ പടിക്കലേക്ക് ഇറങ്ങി ചെന്നു.

സാധു ബീഡിയും വലിച്ചു മുളങ്കാലില്‍ (ആണിരോഗമുള്ള കാല്‍ ) ഏന്തി വലിഞ്ഞു മൊല്ലവാവ വരുന്നു. ബീഡിപുക എത്രയാണോ ഉള്ളിലേക്കിറങ്ങുന്നത് അത്രയും ചുമയും കഫവുമായി പുറത്തേക്കു തുപ്പും. എന്നാലും ആ ‘സാധു’ സാധു ബീഡിയില്‍ നിന്ന് പിടുത്തം വിടില്ല.

Advertisement

” മൊല്ലാവാ..ഇജ്ജ് എങ്ങോട്ടാ ..ഈ വഴിക്ക്..?’

” അപ്പൊ ഇജ്ജു ഏതു അടുപ്പിന്റെ ഉള്ളിലാരുന്നു ..മാനേ.?’

” ഇജ്ജു ..കാര്യം പറ..’

” അതപ്പോ നന്നായേ..ഈ ചിരീംഉമ്മറത്ത് ണ്ടായത് ഇജ്ജ് അറിഞ്ഞില്ലേ?’

Advertisement

” ഇജ്ജ് കാര്യം പറപ്പാ..’

” അന്റെ അമ്മാമ ..തുങ്ങിത്രേ..’

എനിക്ക് ചിരിയാണ് വന്നത്. എങ്കിലും അത് പുറത്തു കാണിച്ചില്ല.

” തുങ്ങ്യോ?’

Advertisement

” തുങ്ങാന്‍ കേറിന്നു പറയുന്ന കേട്ടു…ഇപ്പൊ തുങ്ങിട്ടുണ്ടാവും’

എനിക്ക് മനസിലാകാത്തത് അതാണ് . ഇനി അപ്പുട്ടിമാമ തുങ്ങിച്ചത്തത് കാണാന്‍ പടിഞ്ഞാട്ടു പോകേണ്ട കാര്യമെന്താ? അപ്പുട്ടിമാമെടെ വീട് കിഴക്ക് ഭാഗത്തല്ലേ? എന്തോ പന്തികേട് മണക്കുന്നു.

മണ്ണളന്നു നടക്കുന്ന മൊല്ലയെ പിടിച്ചു നിര്‍ത്തി

” എവടാ..തുങ്ങ്യാത്..?’

Advertisement

” ഈ എടവഴിന്റെ മൂലക്കാ.. അന്റെ പറുങ്കുച്ചിടെ കൊമ്പില്..’

” ഹെന്റമ്മേ ..ചതിച്ചോ..’

വയറ്റിനുള്ളില്‍ നിന്നും ഒരാന്തല്‍ കത്തി ക്കയറി.

ഈ പണ്ടാരക്കാലന് ചാകാന്‍ കണ്ടത് എന്റെ പറുങ്കുച്ചി കൊമ്പാണോ. നല്ലോണം പൂത്തുലഞ്ഞു നില്‍ക്കുന്ന സമയാ. കഴിഞ്ഞ കൊല്ലം ഒരെഴുപതു ..എഴുപത്തിയഞ്ചു കിലോ അണ്ടിയെങ്കിലും കിട്ടിയിട്ടുണ്ടാകും ഒരു കൊമ്പിന്നു.

Advertisement

ഇതിപ്പോ ..തൂങ്ങിചാകുമ്പോ കെടന്നു പെടയാതിരിക്കോ?…പെടയുമ്പോ കൊമ്പ് കുലുങ്ങാതിരിക്കോ?….കുലുങ്ങിയാല്‍ പൂവ് കൊഴിയാതിരിക്കോ?…എല്ലാം കൊഴിഞ്ഞിട്ടുണ്ടാകും ..എനിക്കത് ഓര്‍ക്കാനെ കഴിയുന്നില്ല.

തകര്‍ന്നടിഞ്ഞ മനസ്സുമായി പറുങ്കുച്ചി ലക്ഷ്യമാക്കി ഞാന്‍ ഓടി.

മൊല്ലവാവ പറഞ്ഞത് തീര്‍ത്തും ശരിയാണ്. എന്റെ പറങ്കി മാവിന്റെ കൊമ്പില്‍ തന്നെയാണ് അഭ്യാസം അരങ്ങേറുന്നത്. വേലികെട്ടാത്ത പണിക്കരുടെ പറമ്പിലും മറ്റുമായി ആളുകള്‍ കൂടിയിരിക്കുന്നു.

അപ്പുട്ടിമാമ തൂങ്ങിയിട്ടില്ല. കൊമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വീരവാദം മുഴക്കി നടക്കുന്നു. കുലുങ്ങി കുലുങ്ങിയുള്ള ആ നടത്തത്തില്‍ അര കിലോ പൂവ് വീതം കൊഴിയുന്നുണ്ടാകും. എന്റെ തളര്‍ച്ച കണ്ടിട്ട് അമ്മുകുട്ടിയമ്മ മൂക്കത്ത് വിരല്‍ വച്ചു.

Advertisement

” എത്രയായാലും ആ ചെക്കനു ദെണ്ണമില്ലാതിരിക്കോ? സ്വന്തം അമ്മാമനല്ലേ ഈ കാട്ടികൂട്ടുന്നത്..’

” ഉം..അതെന്നെ…’

തെയ്യാത്തുമ്മ അതിനെ പിന്താങ്ങി.

” അപ്പൊ ന്റെ ശവം കാണാന്‍ നീവന്നു..ല്ലേ..’

Advertisement

അപ്പുട്ടിമാമയുടെ ചോദ്യം എന്നോടാണ്.

” ഇങ്ങട്ട് നോക്കടാ…പുല……മോനെ ..’

ഇയാള് രാവിലെ തന്നെ പാറുകുട്ടിയമ്മായിയുടെ വാറ്റു അടിചിട്ടുണ്ടാകും . ഇല്ലെങ്കില്‍ ഇത്രയും നല്ല തെറി വരില്ല.

”ഇങ്ങട്ട് നോക്കടാ.. ഇങ്ങട്ട് നോക്കടാ ചെറ്റേ…ഈ കയറു കണ്ടോ…ഇത് നിന്റെ തോഴുത്തിന്നു ഞാനെടുത്തതാ…ഇങ്ങട്ട് നോക്ക് ഇങ്ങട്ട് നോക്കടാ പന്നീ..ഞാന്‍ നിക്കണ ഈ മരത്തിന്റെ മൂട് നിന്റെ തൊടിലാ…. ഇത് എന്നത്തെം പോലെയല്ല തൂങ്ങുന്നു പറഞ്ഞാല്‍ ഞാന്‍ തൂങ്ങും…ഇന്ന് ഒറപ്പായിട്ടും ഞാന്‍ തൂങ്ങും…എന്നെ കൊന്നു കെട്ടി തൂക്കിതാണെന്ന് ഞാന്‍ പോലീസാരോട് പറയും…നീയൊരു അഞ്ച് ആറു കൊല്ലം ജയിലില്‍ കെടക്കണതു എനിക്ക് കാണണം…ഞാനതു കാണുമെടാ കഴുവേറീടെ മോനെ.’

Advertisement

എനിക്ക് അടിമുടി വിറയല്‍ കയറാന്‍ തുടങ്ങി. അയാളെ താഴെ കിട്ടിയാല്‍ നാല് ചവിട്ടുകൂടി കൊടുക്കാന തോന്നുന്നത്.

” പെരട്ട കിളവാ..ഞാന്‍ അഞ്ചാറുകൊല്ലം ജയിലില്‍ കിടക്കണം അല്ലെ? അതും ങ്ങളെ കൊന്നെന്നും പറഞ്ഞു. .. അതിനേക്കാള്‍ നല്ലത് മുനിസിപ്പാലിറ്റി കക്കുസ് കുത്തി തൊറന്നെന്നും പറഞ്ഞു ജയിലില്‍ പോകുന്നതാ.. മര്യാദക്ക് ആ കയറു തരുന്നതാ ങ്ങക്ക് നല്ലത് ..ഇക്ക് പയ്യിനെ കേട്ടനുള്ളതാ.’

” നീയിന്നു പയ്യിനെ ഒലത്തണ്ട്രാ .. പോടാ ചെക്കാ അവിടുന്ന്..’

എനിക്കാകെ കൂടി പെരുത്ത് കയറി. എങ്ങനെയെങ്കിലും കശുമാവില്‍ കയറി അയാളെ തള്ളിത്തഴെയിടണം മരത്തിനു ചുവട്ടില്‍ ചെന്നു മേലോട്ട് നോക്കി. ..നാണമില്ലാത്ത കിളവന്‍ ..മുണ്ട് മടക്കി കുത്തി… തളപിള കിടക്കുന്ന വള്ളികളസം…അതിലൂടെ ..ഛെ .

Advertisement

ഹൈസ്‌കൂളിലേക്ക് പോകുന്ന നാലഞ്ചു പെണ്‍കുട്ടികള്‍ ആ വഴി വരുന്നുണ്ട്. ഒരു മുന്നറിയിപ്പെന്നോണം ആ കുട്ടികളെ ഓര്‍മ്മപെടുത്തി.

”മക്കളെ..മോളിലേക്ക് നോക്കരുത്. പൂവ് കൊഴിഞ്ഞു കണ്ണില്‍ ചാടും.’

നല്ല അനുസരണയുള്ള മക്കള്‍.മുകളിലേക്ക് നോക്കരുതെന്ന് പറയേണ്ട താമസം എല്ലാവരും ഒത്തൊരുമയോടെ മുകളിലേക്ക് നോക്കി , പിന്നെ മുകളില്‍ നിന്നും കണ്ണെടുക്കാതെയാണ് അവറ്റകള്‍ നടന്നത്.

അപ്പുട്ടിമാമ കാണികളെ ശരിക്കും രസിപ്പിക്കുന്നുണ്ട്. എന്നെ വിളിക്കുന്ന പുലയാട്ടിനു കയ്യും കണക്കുമില്ല. അത് വിളിച്ചോട്ടെ. പക്ഷെ എന്റെ കശുമാവിന്‍ പൂക്കള്‍ അതെന്തു പിഴച്ചു? അപ്പുട്ടിമാമയുടെ തെമ്മാടിത്തരത്തിനു രക്തസാക്ഷികളാകുന്നത് പാവം കശുമാവിന്‍ പൂക്കളാണ്.

Advertisement

ഭരണി പാട്ട് കേട്ടു കേട്ടു എന്റെ ചെവിയെല്ലാം കൊട്ടിയടച്ചു. ഇതിനൊരു തീരുമാനമെടുത്തില്ലേല്‍ ഇനി രക്ഷയില്ല.

” ടോ…താന്‍ തൂങ്ങി ചാവുന്നേല്‍ വേഗം വേണം.അല്ലാതെ കയറും ചുരുട്ടി പിടിച്ചു മരക്കൊമ്പത് നടന്നിട്ടാരും ഇന്നേവരെ ചത്തിട്ടില്ല.’

” അത് എനിക്ക് സൗകര്യമുള്ളപ്പോ തൂങ്ങും..കാണണം എന്നുള്ളവര്‍ കാത്തു നിന്ന് കാണ്ടോളണം…ഹല്ലാ പിന്നെ..’

അമ്മാവന്‍ ഫിറ്റാണെങ്കിലും വിറ്റിന് ഒരു കുറവും വരുത്തുന്നില്ല. അപ്പൊ ഞാനും വിട്ടു കൊടിത്തില്ല.

Advertisement

” ആഹാ.. അങ്ങനെ നിങ്ങടെ സൗകര്യത്തിനു തൂങ്ങിച്ചാവാന്‍ ഇന്ന് പറ്റില്ല.”

” അതെന്താഡാ …പന്നീ ..ഇന്ന് തൂങ്ങിയാല്‍ ജീവന്‍ പോകില്ലേ..?” കെളവന്‍ വിട്ടു തരുന്നില്ല.

” തൂങ്ങുന്നേല്‍..ഉച്ചക്ക് മുന്നേ തൂങ്ങണം ഇന്ന് ശനിയാഴ്ച്ചയാണ്..പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു കിട്ടിയാല്‍ ശവം ഇന്ന് രാത്രി തന്നെ മണ്ണിട്ട് മൂടാം. ഇല്ലേല്‍ നാളെ ഞായറാഴ്ചയും കഴിഞ്ഞു തിങ്കളാഴ്ചയെ മോര്‍ച്ചറി തുറക്കു. ദയവു ചെയ്തു നാട്ടുകാര്‍ക്ക് പണിയുണ്ടാക്കല്ലേ..’

”എന്നോട് ഉച്ചക്ക് മുന്നേ തൂങ്ങാന്‍ പറയാന്‍ നീയാരാടാ ചെറ്റേ…എന്നെ കൊണ്ട് പറ്റുന്ന തരത്തില്‍ ഞാന്‍ എല്ലാര്ക്കും പണി കൊടുക്കും ..നിന്നെ കൊണ്ട് കൂട്ട്യാപറ്റുന്നത് നീയ്യങ്ങ് ചെയ്യ്.’

Advertisement

ഇല്ല, ഇനി ഇയാളോട് വേദമോതിയിട്ടു കാര്യമില്ല. രണ്ടു മൂന്നു ഉരുളന്‍ കല്ലുകള്‍ പെറുക്കിയെടുത്ത് ഒരെണ്ണം ഉന്നം പിടിച്ചു.

” ടാ.. ചെക്കാ വേണ്ടാത്തരം കാണിക്കല്ലേ. അവന്‍ താഴെയിറങ്ങിക്കോളും.’

ഇത് വരെ കാഴ്ചക്കാരനായി നിന്ന മാധവേട്ടന്‍ എന്നെ കടന്നു പിടിച്ചു.

”ഇതെന്താ ഈ ചെക്കനു പ്രാന്തായോ..?” കാണികളുടെ രസക്കമ്പി പൊട്ടിക്കാന്‍ മെനക്കെട്ട എനിക്കവര്‍ സര്‍ട്ടിഫിക്കറ്റും തന്നു തുടങ്ങി.

Advertisement

എങ്കിലും അപ്പുട്ടി മാമയുടെ രസത്തിന് ഒരു കുറവും വന്നില്ല.

” നീയോനെ..വിട്രാ മാധവാ…. എന്താ ചെയ്യന്നറിയാലോ.”

ഞാനൊന്നു കുതറിയപ്പോള്‍ മാധവേട്ടന്‍ നടുവും തല്ലി താഴെ വീണു.

ഉരുളന്‍ കല്ല് റെഡിയാക്കി ഉന്നം പിടിച്ചു നിന്നു. അപ്പുട്ടിമാമയും ഒഴിഞ്ഞു മാറാന്‍ തയാറെടുത്തു നിന്നു.

Advertisement

എന്റെ കയ്യിലിരുന്ന കല്ല് കശുമാവ് ലകഷ്യമാക്കി കുതിച്ചു. കല്ലിന്റെ വരവ് കണ്ട അപ്പുട്ടി മാമ തല കുനിച്ചിരുന്നു. കല്ലിന്റെ ഉന്നം പിഴച്ചില്ല. അത് നേരെ ചെന്നു കൊണ്ടത് ആ വലിയ പുളിയുറുമ്പിന്‍ കൂട്ടില്‍ തന്നെ ആയിരുന്നു. അവറ്റ കൂടിളകി അപ്പുട്ടിമാമയുടെ തലയില്‍ തന്നെ വീണ് ചിതറി.അയാളുടെ കയ്യില്‍ നിന്നും കയര്‍ തെഴെക്ക് ഊര്‍ന്നിറങ്ങി. ഉറുമ്പിന്റെ കടിയേറ്റു കൂടുതല്‍ സമയം പിടിച്ചു നില്ക്കാന്‍ ആവാതെ അപുട്ടി മാമയും താഴെയെത്തി. ഉറുമ്പിനെ തുടചെറിഞ്ഞു നിലം തൊടാതെ ഓടുകയായിരുന്നു അയാള്‍ .കാണികളുടെ നീരസത്തോടെയുള്ള നോട്ടം അവഗണിച്ചു ഞാന്‍ ആ കയര്‍ ചുരുട്ടി ചുമലില്‍ ഇട്ടു തറയില്‍ കുനിഞ്ഞിരുന്നു, വിരിയാതെ കൊഴിഞ്ഞു ചിതറിക്കിടക്കുന്ന കശുമാവിന്‍ പൂക്കളെടുത് നെഞ്ചോടു ചേര്‍ത്ത് പിടിച്ചു.

 

 160 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment15 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health43 mins ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment56 mins ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment2 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment3 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge6 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment6 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment7 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment8 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment8 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment8 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment9 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment15 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment21 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »