അപ്പുണ്ണി ഏട്ടന് – കഥ
അപ്പുണ്ണി അതാണ് അയാളുടെ പേര് … അപ്പുണ്ണി ഏട്ടന് എന്ന് കൂടുതല്‍ ആളുകള്‍ വിളിക്കും ..ഒരു പരോപകാരി ..പരോപകാരമേ പുണ്യം എന്ന് വിശ്വസിച്ചു കല്യാണം പോലും കഴിക്കാന്‍ മറന്ന ആള് ,,പ്രായം കഴിഞ്ഞപ്പോള്‍ സ്വന്തം അമ്മ പോലും അക്കാര്യം മറന്നു എന്ന് വേണം എങ്കില്‍ പറയാം ..രാവിലെ ഉണര്‍ന്നാല്‍ ഇത്രയ്ക്കു തിരക്ക് നാട്ടിലെ മന്ത്രിമാര്‍ക്ക് പോലും കാണില്ല ..ഇല്ലത്തെ പറമ്പില്‍ തേങ്ങ ഇട്ടു എന്ന് പറഞ്ഞിട്ട് രണ്ടൂസം ആയി .’എടാ കഞ്ഞി കുടിച്ചിട്ട് പോടാ’ .അമ്മ .കേള്‍ക്കാത്ത പാതി പുള്ളി പടി ചാടി കടന്നു കഴിഞ്ഞു .തേങ്ങ ഉണ്ടായിരുന്നെങ്കില്‍ ഒരു ചമ്മന്തി അരച്ച് കഞ്ഞി കുടിക്കാം ആയിരുന്നു എന്ന് അമ്മ ഉറക്കെ പറഞ്ഞു .ആര് കേള്‍ക്കാന്‍ ? തിരകെ ഉച്ചക്ക് കേറി വന്നപ്പോള്‍ അമ്മ അവന്റെ കൈയില്‍ തേങ്ങ കണ്ടില്ല . അമ്മക്ക് അറിയാം , അവന് അങ്ങനെ ആണ് ആരോടും ഒരു കണക്കും പറയില്ല , കിട്ടിയത് വാങ്ങി പോരും .
59 total views

അപ്പുണ്ണി അതാണ് അയാളുടെ പേര് … അപ്പുണ്ണി ഏട്ടന് എന്ന് കൂടുതല്‍ ആളുകള്‍ വിളിക്കും ..ഒരു പരോപകാരി ..പരോപകാരമേ പുണ്യം എന്ന് വിശ്വസിച്ചു കല്യാണം പോലും കഴിക്കാന്‍ മറന്ന ആള് ,,പ്രായം കഴിഞ്ഞപ്പോള്‍ സ്വന്തം അമ്മ പോലും അക്കാര്യം മറന്നു എന്ന് വേണം എങ്കില്‍ പറയാം ..രാവിലെ ഉണര്‍ന്നാല്‍ ഇത്രയ്ക്കു തിരക്ക് നാട്ടിലെ മന്ത്രിമാര്‍ക്ക് പോലും കാണില്ല ..ഇല്ലത്തെ പറമ്പില്‍ തേങ്ങ ഇട്ടു എന്ന് പറഞ്ഞിട്ട് രണ്ടൂസം ആയി .’എടാ കഞ്ഞി കുടിച്ചിട്ട് പോടാ’ .അമ്മ .കേള്‍ക്കാത്ത പാതി പുള്ളി പടി ചാടി കടന്നു കഴിഞ്ഞു .തേങ്ങ ഉണ്ടായിരുന്നെങ്കില്‍ ഒരു ചമ്മന്തി അരച്ച് കഞ്ഞി കുടിക്കാം ആയിരുന്നു എന്ന് അമ്മ ഉറക്കെ പറഞ്ഞു .ആര് കേള്‍ക്കാന്‍ ? തിരകെ ഉച്ചക്ക് കേറി വന്നപ്പോള്‍ അമ്മ അവന്റെ കൈയില്‍ തേങ്ങ കണ്ടില്ല . അമ്മക്ക് അറിയാം , അവന് അങ്ങനെ ആണ് ആരോടും ഒരു കണക്കും പറയില്ല , കിട്ടിയത് വാങ്ങി പോരും .
ഒരു നൂറു കൂട്ടം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ള കാര്യം ഇപ്പോഴും ഉണ്ടാകും .അപ്പുണ്ണി ഏട്ടാ എന്റെ ബ്ലൌസ് തേച്ചത് വാങ്ങി കൊണ്ട് വരണം , അപ്പുണ്ണി ഏട്ടാ ഈ ഫോണ്‍ ബില്‍ ഒന്ന് അടച്ചിട്ടു വരണം , ഈ കറന്റ് ബില്‍ , കുറച്ചു അരി വാങ്ങിയിട്ട് വരണം ,ഇങ്ങനെ പുള്ളിയെ കണ്ടാല്‍ നൂറു നൂറു ആവശ്യങ്ങള്‍ ഉണരും .ഒരു കല്യാണം വല്ലതും വന്നാല്‍ ആദ്യം മുതല്‍ അവസാനം വരെ പെണ്ണ് കരഞ്ഞു വണ്ടിയില്‍ കയറി വീട്ടുകാരെയും ഊണ് കഴിപ്പിച്ചു പുള്ളി കഴിച്ചാല്‍ കഴിച്ചു. അത്രേ ഉള്ളു .ഇത് കല്യാണത്തില്‍ മാത്രം ഒതുങ്ങില്ല പുല കുളി അടിയന്തിരം ആയാലും അപ്പുണ്ണി വേണം എല്ലാവര്ക്കും . വീട് പണി വല്ലതും നടക്കുന്നുണ്ടെങ്കില്‍ അവിടെ ഒരു ആളുടെ അല്ലെങ്കില്‍ രണ്ടാളുടെ പണി ഒറ്റയ്ക്ക് ചെയ്യും. ആരും ഒരു പണിക്കും വിളിക്കണ്ട . അറിഞ്ഞു ചെയ്തോളും ..കൂലി പക്ഷെ ചോദിക്കരുത് അത് നിര്‍ബന്ധം ആണ് കൂലി ചോദിച്ചാല്‍ പുള്ളിക്ക് പെണക്കം വരും ..അറിഞ്ഞു കൊടുക്കുന്നും ഉണ്ട് നാട്ടുകാര്‍ . സന്ധ്യക്ക് പണി ഒക്കെ കഴിഞ്ഞു ഒരു മുങ്ങി കുളി പാസാക്കി അമ്പലത്തില്‍ തൊഴുത് ആണ് വീട്ടില്‍ കയറല്‍ മിക്കവാറും. വീട്ടില്‍ അമ്മക്ക് പ്രായം ആയി പറയത്തക്ക അസുഖങ്ങള്‍ ഒന്നും ഇല്ല. പക്ഷെ ആ അമ്മ ആഹാരം ഒക്കെ തന്നെ ഉണ്ടാക്കും. ഒരു ചെറിയ വീട് , കറന്റ് ഉണ്ട് ആര്‍ഭാടം എന്ന് പറയാന്‍ ഒരു റേഡിയോ (അത് അപ്പുണ്ണിയുടെ ഭാഷയില്‍ )വീട്ടില്‍ വന്നു അമ്മയോട് നാട്ടില്‍ അന്ന് നടന്ന കാര്യങ്ങള്‍ കൃത്യം ആയി പറയണം ഇത് പുള്ളിക്കും അമ്മയ്ക്കും നിര്‍ബന്ധം ആണ് . എന്നാലും നീ ഇങ്ങനെ വല്ലോര്‍ക്കും വേണ്ടി ജീവിച്ചാല്‍ മതിയോ ? ഒരു ദിവസം അമ്മ അവനോടു ചോദിച്ചു . അവന് പറഞ്ഞു ആരാ പറഞ്ഞെ ഞാന്‍ വല്ലവര്‍ക്കും വേണ്ടിയാണ് ജീവിക്കുന്നത് എന്ന് .എനിക്ക് ആരാണ് ഈ നാട്ടില്‍ ബന്ധുക്കള്‍ അല്ലാതെ ഉള്ളത് ? ഏത് വീട്ടിലും പാതി രാത്രി വരെ കേറി ചെല്ലാന്‍ വേറെ അര്കുണ്ട് ഇവിടെ സ്വാതന്ത്ര്യം .അമ്മ ഒരു നിമിഷം ചിന്തിച്ചു അതും സത്യം ആണ് ..പിന്നെ കൂടുതല്‍ അവര്‍ തമ്മില്‍ ആ വിഷയം സംസാരിച്ചിട്ടില്ല .
.ഒരു ദിവസം അവന് പണി കഴിഞ്ഞു വന്നപ്പോള്‍ സിമന്റ് തറയില്‍ അമ്മ കിടക്കുന്നു . അടുത്ത് ചെന്ന് വിളിച്ചു അനക്കം ഇല്ല ..ഒന്ന് അലറി പോയി ..പിന്നെ നാട്ടുകാര്‍ വന്നു കാര്യങ്ങള്‍ ഒക്കെ നടത്തി .പക്ഷെ അവന് അടിയന്തിരം കഴിഞ്ഞേ പുറത്തേക്കു ഇറങ്ങൂ എന്ന് തീരുമാനം എല്ലാവരെയും അറിയിച്ചു .ആ നാട്ടില്‍ ഒരു ഹര്‍ത്താല്‍ നടക്കുന്ന പോലെ എല്ലാവര്ക്കും ഒരു തോന്നല്‍ ആദ്യം ഉണ്ടായി . പതിനാറു ദിവസം കഴിഞ്ഞു പുറത്തേക്കു ഇറങ്ങി തുടങ്ങി , രാവിലെ രാമേട്ടന്റെ കടയില്‍ നിന്ന് ചായ കുടിച്ചുള്ള തുടക്കം മുടക്കണ്ട ..അവിടെ ചെന്ന് ചായ കുടിക്കാന്‍ മാത്രം അല്ല ചായ അടിക്കാനും കൂടും. പക്ഷെ അവനു എങ്ങോട്ട് പോണം എന്ന് നിശ്ചയം കിട്ടുന്നില്ല ..എന്തിനാണ് താന്‍ ഇങ്ങനെ മാറിയത് ? ആരും വിളിക്കാതെ തന്നെ എവിടെയും കയറി ചെന്ന് കണ്ട പണി എടുത്ത താന്‍ ഇപ്പോള്‍ എവിടേക്ക് പോകും ..ഹോ ശാന്ത ചേച്ചി കറന്റ് ബില്‍ അടക്കാന്‍ പറഞ്ഞിട്ട് അടച്ചിട്ടില്ല ..ശാന്തേച്ചി കറന്റ് ബില്‍ അടക്കണ്ടേ ? അപ്പുണ്ണി ഏട്ടാ അടച്ചു പോയി .എന്നാ പിന്നെ ശങ്കരേട്ടന് പറമ്പില്‍ തടം എടുക്കാന്‍ പറഞ്ഞതാ അങ്ങോട്ട് പോയ് നോക്കാം ..ശങ്കരേട്ടാ തടം എടുത്തോ ? തടം എടുത്തു ..ഹേ ഇതെന്താ ഇങ്ങനെ ഞാന്‍ എവിടെ ചെന്നാലും എനിക്ക് ഒരു സ്ഥാനം തന്നിരുന്നു , ഞാന്‍ ഇല്ലെങ്കില്‍ ഈ നാട് ഓടില്ല എന്നൊക്കെ ആയിരുന്നു എന്റെ തോന്നല്‍ ..അതൊക്കെ തെറ്റിയോ ? അപ്പുണ്ണി മനസ്സില്‍ പറഞ്ഞു ..ഒരു കാര്യം ചെയ്യാം , ദിവാകരന് ചേട്ടന്റെ മോളുടെ കല്യാണം അടുത്ത പതിനഞ്ചിനാണ് ..’അപ്പുണ്ണി ഏട്ടാ എല്ലാത്തിനും ഒരു കണ്ണ് വേണം , ഒരു ആളായിട്ട് ഏട്ടന്റെ കൂടെ നിക്കണം ട്ടോ ‘ലക്ഷ്മി ഏടത്തി പറഞ്ഞിരുന്നു ..എന്നാ അങ്ങോട്ട് പോയേക്കാം ..അവിടെ ചെന്ന് നോക്കിയപ്പോള്‍ ഒന്നല്ല രണ്ടല്ല മൂന്നു നാല് പണിക്കാര്. വെറുതെ ചുറ്റി നടക്കുന്നു .ലക്ഷ്മി ഏടത്തിയെ വെറുതെ വിളിച്ചു .’.അപ്പുണ്ണി വന്നോ ? ആശ്വാസം ആയി ‘ ഇങ്ങനെ പറയും എന്ന് വിചാരിച്ചു ആണ് വിളിച്ചത് ..എവിടെ വെറുതെ ആയി പോയി ..’എന്താ അപ്പുണ്ണി കുറെ കാലം ആയി അല്ലെ ? അമ്മ മരിച്ചാല്‍ ആരും പുറത്തു ഇറങ്ങില്ലേ ? പണി എടുത്താലെ തിന്നാന്‍ പറ്റൂ’.ഹോ ഇത്രക്കും വിചാരിച്ചില്ല
ഞാന്‍ വിചാരിച്ചത് ഞാന്‍ ഇല്ലെങ്കില്‍ ഈ നാട് നിശ്ചലം ആകും എന്ന് ആയിരുന്നു. എന്റെ അമ്മ പറഞ്ഞത് വെറുതെ അല്ല ..ആരാന്റെ വീട്ടില്‍ ഇരുമ്പ് കുത്തും അവനവന്റെ വീട്ടില്‍ നെല്ല് കുത്തില്ല .ഇത്രയും ഒക്കെ അറിവ് അമ്മക്ക് ഉണ്ടായിരുന്നു അല്ലെ ? വെറുതെ അല്ല പണ്ടുള്ളവര്‍ പറയുന്നത് അമ്മയോളം അറിവ് പിള്ളക്ക് വന്നാല്‍ ആറ്റിലെ വെള്ളം മേപ്പോട്ടു സത്യം. മടുത്തു എനിക്ക് ഈ നാട് …എന്തായാലും ഒന്ന് യാത്ര പറയാന്‍ ഒരാളെ ഉള്ളു..പണ്ട് ഒപ്പം പഠിച്ച ഒരു സുഹൃത്ത് ..അവനും അമ്മയും ചിലപ്പോള്‍ ഒരു പോലെ തന്നെ അഭിപ്രായം എന്നോട് പറയും. ‘ഗോപി , ഞാന്‍ പോകട’ ‘എവിടേക്ക് ? ‘
അങ്ങനെ ഒന്നും ഇല്ല ഈ നാട് വിടണം നന്ദി ഇല്ലാത്തവരാണ് .
നീ അങ്ങനെ പറയരുത് . നിന്റെ തോന്നല്‍ ആണ് അത് .
ഒരു പത്തു പതിനഞ്ചു ദിവസം വീട്ടില്‍ ഇരുന്നു പോയി എന്ന് വച്ച് ഞാന്‍ പഴയ അപ്പുണ്ണി അല്ലാതെ ആയി നാട്ടുകാര്‍ക്ക് ..
ഞാന്‍ നിന്നോട് പറയാറില്ലേ : നാട്ടുകാര്‍ നിന്നെ കണ്ടല്ല ജീവിക്കുന്നത് , നീ ഇല്ലെങ്കിലും ഈ നാട്ടില്‍ അല്ല എവിടെയും ഒരു ചുക്കും സംഭവിക്കില്ല , ഇത് നിന്റെ തോന്നല്‍ ആണ് അമ്മ മരിച്ചപ്പോള്‍ നിന്റെ ജീവിതം കഴിഞ്ഞു എന്ന് നീ പറഞ്ഞു കരഞ്ഞില്ലേ ? എന്നിട്ടോ നീ പിന്നേം ജീവിക്കാന്‍ വേണ്ടി ഓടി തുടങ്ങി ഇല്ലേ ? ഇത്രയേ ഉള്ളു അതിന്റെ ഒരു ഇത് ..ആരും ആരെയും പ്രതീക്ഷിച്ചു ജീവിക്കണ്ട. ഒരു എഴുത്തുകാരന് പറഞ്ഞ വാക്കുകള്‍ കടം എടുത്തു പറഞ്ഞാല്‍ ‘ഈ ശവ കോട്ടയില്‍ ഓരോ കുഴിയിലും കിടക്കുന്നവര്‍ വിചാരിച്ചിരുന്നത് അവര്‍ ഇല്ലെങ്കില്‍ ഈ ലോകം നിശ്ചലം ആകും എന്നാണ്’
അപ്പുണ്ണി പിന്നെ എന്ത് ചെയ്തു എന്ന് അറിയില്ല
60 total views, 1 views today
