അപ്പോള്‍ ഇതിനേയും ബ്ലൌസ് എന്ന് വിളിക്കാമല്ലേ ?

0
860

boat n

ഓരോരോ ഫാഷനുകളെ..!!!

ഇന്ത്യന്‍ സ്ത്രീകളുടെ തനതായ വേഷമാണ് സാരി.! പക്ഷെ ഈ സാരിയില്‍ ഇന്ത്യന്‍ യുവതികള്‍ ഓരോ ദിവസവും കാണിക്കുന്ന അക്രമങ്ങള്‍, സോറി തെറ്റി പോയി, പരിഷ്കാരങ്ങള്‍ കണ്ടാല്‍ ശരിക്കും നമ്മള്‍ ഞെട്ടി പോകും.! ചില അവസരങ്ങളില്‍ ഇതിലും ഭേദം സാരിയും ബ്ലോസും ഒന്നും ഇല്ലാതെ വരുന്നതായിരുന്നു ഭേദം എന്ന് വരെ തോന്നി പോകും.!

സാരിയിലും ബ്ലൌസിലും ഫാഷന്‍ ഇങ്ങനെ ദിവസവും മാറി കൊണ്ട് ഇരിക്കുകയാണ്. സാരി ബ്ലൗസുകള്‍, സല്‍വാര്‍, ഫ്‌ളോര്‍ ലെങ്ത് അനാര്‍ക്കലി എന്നിവയ്‌ക്കെല്ലാം “ബോട്ട് നെക്കാണ്” ഇപ്പോള്‍ ഫാഷന്‍.!

കഴുത്തിനു മുകളിലേക്ക് അല്പം കേറിക്കിടക്കുന്ന നെക്ക് ലൈനാണ് “ബോട്ട് നെക്ക്” . എല്ലാ തരം മെറ്റീരിയലുകളിലും പരീക്ഷിച്ചുവെങ്കിലും ജോര്‍ജറ്റ്, ഷിഫോണ്‍, നെറ്റ് എന്നിവയിലാണ് ബോട്ട് നെക്ക് ഹിറ്റയത്.

സാരി ബ്ലൗസിലാണ് ബോട്ട് നെക്ക് ലൈന്‍ അധികവും കാണുന്നത്. ഇത് സാധാരണ സാരിക്കു പോലും ക്ലാസിക് ലുക്ക് കൊടുക്കുന്നു. കഴുത്തും കയ്യും ഷിയര്‍ മെറ്റീരിയലില്‍ ചെയ്യുന്നതിനാണ് ഏറെ ഡിമാന്‍ഡ്. ന്യൂഡ് നിറങ്ങളിലാണ് ബോട്ട് നെക്ക് അധികവും വരുന്നതത്രെ. നെറ്റ് മെറ്റീരിയല്‍ സാരിയും ബോട്ട്‌നെക്കുമാണ് കൂടുതല്‍ ചേര്‍ച്ച.

എന്തൊക്കെ പറഞ്ഞാലും ഫാഷന്‍ ഇങ്ങനെ പോയാല്‍ എവിടെ എത്തുമോ എന്തോ ?