01

ഐസ്ക്രീം ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഐസ്ക്രീം കണ്ടാല്‍ കഴിക്കാന്‍ തോന്നും. ജീവിതത്തില്‍ ഒരു തവണ പോലും ഐസ്ക്രീം കഴിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ നമ്മള്‍ മലയാളികള്‍ യഥാര്‍ത്ഥ ഐസ്ക്രീം കഴിച്ചവര്‍ വളരെ കുറവാണ് എന്നതാണ് സത്യം. കാരണം നമ്മളില്‍ പലരും കഴിക്കുന്നത്‌ ഐസ്ക്രീം അല്ല, മറിച്ച് ഫ്രോസണ്‍ ഡെസേര്ട് (ഫ്രോസണ്‍ യോഗര്‍ട്ട് എന്ന് പറയും) ആണ് !!.

നമ്മള്‍ പലതരം ഐസ്ക്രീമുകള്‍ കഴിക്കുന്നവരാണ്‌. സ്റ്റിക്ക്, ബോള്‍, കുള്‍ഫി, ചോകൊബാര്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇവ എന്ത് കൊണ്ട് ഉണ്ടാക്കുന്നു ? എങ്ങനെ ഉണ്ടാക്കുന്നു ? എന്നൊന്നും നമ്മള്‍ നോക്കാറില്ല. തണുത്തുറച്ച മധുരമുള്ള ഏതു സാധനം കണ്ടാലും നമ്മള്‍ക്ക് അത് ഐസ് ക്രീം ആണ്. പക്ഷെ ഐസ്ക്രീം കമ്പനികള്‍ക്ക് അങ്ങനെയല്ല. അവരുടെ ഐസ് ക്രീം ഉല്‍പ്പന്നങ്ങളില്‍ ഇത് എന്താണെന്നും എങ്ങനെ ഉണ്ടാക്കിയതാണെന്നും കൃത്യമായി കൊടുത്തിട്ടുണ്ട്‌.

പക്ഷേ, സയന്‍സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഫ്രോസണ്‍ ഡെസേരട്ടും ഐസ് ക്രീമും തമ്മില്‍ ആനയും ചേനയും തമ്മിലുള്ള വ്യത്യാസമുണ്ട്. പ്രധാന വ്യത്യാസം ഐസ്ക്രീം പാല്‍ , പാലിന്റെ കൊഴുപ്പ് എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്‌. പക്ഷെ ഫ്രോസണ്‍ ഡെസേര്ട് ഉണ്ടാക്കുന്നത്‌ ഭക്ഷ്യ എണ്ണ കൊണ്ടാണ്. അതായത് ഇതില്‍ മോശം കൊഴുപ്പായ ട്രാന്‍സ് ഫാറ്റിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകും . ഇന്ത്യയില്‍ ശുദ്ധമായ പാല്‍ കൊണ്ടുണ്ടാക്കുന്ന ഐസ്ക്രീം വളരെ കുറച്ചു കമ്പനികള്‍ മാത്രമാണ് വിപണിയില്‍ ഇറക്കുന്നത്‌. അമുല്‍, മദേര്‍സ് ഡയറി കേരളത്തില്‍ മില്‍മ തുടങ്ങിയ ഏതാനും ചില കമ്പനികള്‍ മാത്രം ആണ് ശരിയായ ഐസ് ക്രീം വില്‍ക്കുന്നത്.

02

കേരളത്തിലെ പ്രശസ്ത ബ്രാന്‍ഡുകള്‍ ആയ ജോയ്, സ്കീ, പപ്പായ് , ലാസ്സ തുടങ്ങിയവര്‍ വില്‍ക്കുന്ന മിക്ക ഉല്‍പ്പന്നങ്ങളും ഫ്രോസണ്‍ ഡെസേര്ട് ആണ്. ഈ കാര്യം വളരെ സമര്‍ത്ഥമായി അവരുടെ ഉല്‍പ്പന്നങ്ങളില്‍ കൊടുത്തിട്ടുണ്ട്‌. പക്ഷെ ഉപഭോക്താക്കള്‍ ഇത് ശ്രദ്ധിക്കാറില്ല. കൊഴുപ്പിന്റെ അളവ് ഇരു ഉള്പ്പന്നതിലും തുല്യമാണെങ്കിലും ട്രാന്‍സ് ഫാറ്റിന്റെ അളവ് ഇവര്‍ മറച്ചു വെക്കുന്നു. ഉദാഹരണത്തിന് ഈ ചിത്രം നോക്കുക.

ഇതില്‍ ക്വാളിട്ടി വാല്സിന്റെ ഉല്‍പ്പന്നത്തിന്റെ ട്രാന്‍സ് ഫാറ്റ് അളവ് കൊടുത്തിട്ടില്ല. പക്ഷെ രണ്ടിനും ഒരേ ഗുണനിലവാരമാണെന്നു ഈ ചിത്രം കാണുന്നവര്‍ക്കും തോന്നും. ഭക്ഷ്യ എണ്ണ കൊണ്ടുള്ള ഐസ്ക്രീമിന് ചെലവ് കുറവാണെന്നതാണ് വന്‍കിട കമ്പനികളെ ഇത്തരം കച്ചവടത്തിലേക്കു ആക്ര്ഷിക്കാനിടയാക്കിയത് . പക്ഷെ വില കൂടിയ പാല്‍ കൊണ്ടുള്ള ഐസ് ക്രീമിന്റെ വില തന്നെ ഇത്തരം ഉള്പ്പന്നതിനു ഈടാക്കുന്നത് അമുല്‍ പോലെയുള്ള കമ്പനികളെ ബാധിച്ചു.. ക്വളിടി വാല്സിന്റെ മാതൃ കമ്പനിയായ യുനിലിവേരിനെതിരെ അമുല്‍ നിയമ നടപടികള്‍ എടുക്കുകയു ചെയ്തു. തുടര്‍ന്നാണ്‌ ഐസ് ക്രീം എന്നാ പേര് ലേബലില്‍ നിന്ന് ഉപേക്ഷിച്ചത്.

03

ഈ നിയമം നിലവില്‍ വന്നു വര്‍ഷങ്ങള്‍ ആയെങ്കിലും , മലയാളികള്‍ പലരും ഇതിനെ മനസ്സിലാക്കിയിട്ടില്ല. ഇപ്പോള്‍ ഇറങ്ങുന്ന ഐസ് ക്രീം ഉല്‍പ്പന്നങ്ങളില്‍ Creamy Delights, Dreamy Dessert പോലെയുള്ള പേരുകള്‍ കാണുമ്പോള്‍ നമ്മള്‍ കരുതുന്നത് ഒരു ട്രെന്‍ഡി ലുക്ക് കട്ടാന്‍ വേണ്ടിയാനിങ്ങനെ ചെയ്യുന്നതെന്നാണ്. കേരളത്തില്‍ ഈ പ്രചാരണം നടത്തുന്നത് നിലവില്‍ മില്‍മ മാത്രമാണ്.

ഇനി ഏതായാലും ശരി, തൊണ്ടയും വയറും തണുപ്പിച്ചാല്‍ മതി എന്നാണെങ്കില്‍ കണ്ണും പൂട്ടി ഫ്രോസണ്‍ ഡെസേര്ട് വാങ്ങി കഴിച്ചോളൂ. അല്ല പിന്നെ.