അപ്പോള്‍ ചോദ്യം ഇതാണ്, ആരാണ് മലയാളത്തിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍?

  0
  463

  image1377713688

  മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനത്ത് കാലക്രമത്തില്‍ ഒരാള്‍ വന്നേ തീരു. പക്ഷെ അതാരാണ് എന്നാണ് മലയാളി സിനിമ പ്രേക്ഷകരെ അലട്ടുന്ന ചോദ്യം. നമുക്ക് കാത്തിരുന്നു കാണാം, സമയം തെളിയിക്കട്ടെ, മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും അവിടെ തന്നെയുണ്ടല്ലോ, അന്നും ഇന്നും എന്നും ലാലേട്ടനും മമ്മൂക്കയും തന്നെ സൂപ്പര്‍സ്റ്റാറുകള്‍ തുടങ്ങിയ ഉത്തരങ്ങള്‍ ഒക്കെ പല കോണുകളില്‍ നിന്ന് പല രീതിയില്‍ വരുന്നുണ്ട് എങ്കിലും വീണ്ടും ഇതൊക്കെ വന്നു നില്‍ക്കുന്നത് ആ ചോദ്യത്തില്‍ തന്നെയാണ്, ആരാണ് മലയാള സിനിമയിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍?

  ഈ ചോദ്യം തുടങ്ങുന്നതും അവസാനിക്കുന്നതും ഈ നടന്മാരില്‍ അല്ല, മറിച്ചു അവരുടെ ഫാന്‍സിലാണ്..അതെ ആരാധകരാണ് ഇവര്‍ക്ക് നെക്സ്റ്റ് സൂപ്പര്‍ സ്റ്റാര്‍ പരിവേഷം നല്‍കുന്നത്. പുതിയ നടന്മാരാരും തങ്ങള്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആണ് എന്ന് പറഞ്ഞിട്ടില്ല, പക്ഷെ വാര്‍ത്തകളിലും പോസ്റ്ററുകളിലുമെല്ലാം അവരെ സൂപ്പര്‍ സ്റ്റാര്‍ ആക്കി മാറ്റാരുണ്ട്.

  സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തുടക്കത്തില്‍ പറഞ്ഞത് പോലെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനത്ത് കാലക്രമത്തില്‍ ഒരാള്‍ അല്ലെങ്കില്‍ ഒന്നില്‍ അധികം ആളുകള്‍ വന്നേ തീരു..അവര്‍ ആര് എന്നാ ചര്‍ച്ചകള്‍ ഇപ്പോഴേ തുടങ്ങി എന്ന് മാത്രം നമുക്ക് കരുതാം…

  സിനിമകളുടെ വിജയപരാജയങ്ങള്‍ നോക്കി പല പേരുകളും മലയാളിപ്രേക്ഷകര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്…

  മലയാള സിനിമയില്‍ ഇപ്പോള്‍ മികച്ച നിലയില്‍ മുന്നേറുന്ന നായകനടനാണ് പൃഥ്വിരാജ്. വിമര്‍ശനങ്ങള്‍ കൂസാതെ പൃഥ്വി മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധകൊടുക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പൃഥ്വിയ്ക്കുള്ള കഴിവ് തന്നെയാണ് ഈ വിജയത്തിന് പിന്നില്‍. പൃഥ്വി രാജിന്റെ  കരിയര്‍ ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും കളിക്കുമ്പോള്‍ പലരും പറഞ്ഞും പൃഥ്വരാജ് തന്നെ അടുത്ത സൂപ്പര്‍സ്റ്റാര്‍. ഇന്ത്യന്‍ റുപി, സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍, മെമ്മറീസ് അങ്ങനെ തുടരെ തുടരെ ഹിറ്റുകള്‍ വന്നപ്പോള്‍ ഉറപ്പിച്ചു പൃഥ്വി തന്നെ.

  അപ്പോഴാണ് 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നക്ലൈസ് തുടങ്ങിയ ഹിറ്റുകളുമായി ഫഹദ് ഫാസില്‍ വരുന്നത്. അപ്പോള്‍ നേരത്തെ പറഞ്ഞത് മാറ്റി, അടുത്ത സൂപ്പര്‍സ്റ്റാര്‍ ഫഹദ്. ആദ്യത്തെ വരവ് പാളിയെങ്കിലും രണ്ടാം വരവില്‍ സര്‍വ്വതും കീഴടക്കിയ നടനാണ് ഫഹദ് . തുടരെ തുടരെ ഹിറ്റുകള്‍. ഫഹദ് തന്നെയാണ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് നിനച്ചരിക്കുമ്പോഴാണ് നടന്റെ കരിയര്‍ കഴിഞ്ഞ ഒരുവര്‍ഷമായി താഴോട്ട് പോയത്.

  ദുല്‍ഖര്‍ ഹിറ്റുകള്‍ നേടിയപ്പോള്‍ ഫഹദ് ഫാസില്‍ തള്ളപ്പെട്ടു. ഉസ്ദാത് ഹോട്ടല്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെ തന്നെ ദുല്‍ഖറില്‍ നിന്ന് വാപ്പച്ചിയുടെ ലേബല്‍ മാറിക്കിട്ടിയിട്ടുണ്ട്. ഓകെ കണ്‍മണി എന്ന ചിത്രത്തിന്റെ വിജയത്തോടെ മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ദുല്‍ഖര്‍ സ്റ്റാറാണ്

  ഇപ്പോള്‍ താരം നിവിന്‍ പോളിയാണ്. മിനിമം ഗ്യാരണ്ടിയുള്ള നടനെന്ന നിലയില്‍ നിവിന്‍ സ്ഥാനമുറപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ചെയ്യുന്ന ചിത്രങ്ങളെല്ലാം വിജയമാണ്. പ്രേമത്തിന്റെ ഹിറ്റോടെയാണ് നിവിന്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറഞ്ഞു തുടങ്ങിയത്

  അപ്പോള്‍ ശരിക്കും ആരാണ് അടുത്ത സൂപ്പര്‍സ്റ്റാര്‍.????