അബദ്ധം തൂങ്ങി ചത്തു
ആ പ്രഭാതത്തില്‍ ഞങ്ങളുടെ നാട് ശ്രവിച്ച വാര്‍ത്തയാണിത്. ആദ്യം ഒരു ഞെട്ടലോടെയാണ് ഞാനും ആ വാര്‍ത്ത കേട്ടത്. അബദ്ധം എന്ന് സ്വയം വിശേഷിപ്പിച് ആ പേര് വീണ ആള് ആണ് അയാള്‍. എന്ടെ കൂടെ പഠിച്ചു മുതിര്നവരോടോപ്പവും ഒരുമിച്ചിരുന്നു പഠിച്ചു എന്നോടൊപ്പം എത്തിയ മിടുക്കന്. ആറാം ക്ലാസ്സിലാണ് അയാള്‍ ഒപ്പം എത്തിയത്. അയാളുടെ പേര് അറ്റണ്ടന്സ് വിളിക്കുമ്പോള്‍ മാത്രമാണ് കേട്ടിടുള്ളത്. അതുകൊണ്ട് ശെരിക്കുള്ള പേര് അയാളുടെ ഞാനും മറന്നു.
81 total views
ആ പ്രഭാതത്തില്‍ ഞങ്ങളുടെ നാട് ശ്രവിച്ച വാര്‍ത്തയാണിത്. ആദ്യം ഒരു ഞെട്ടലോടെയാണ് ഞാനും ആ വാര്‍ത്ത കേട്ടത്. അബദ്ധം എന്ന് സ്വയം വിശേഷിപ്പിച് ആ പേര് വീണ ആള് ആണ് അയാള്‍. എന്ടെ കൂടെ പഠിച്ചു മുതിര്നവരോടോപ്പവും ഒരുമിച്ചിരുന്നു പഠിച്ചു എന്നോടൊപ്പം എത്തിയ മിടുക്കന്. ആറാം ക്ലാസ്സിലാണ് അയാള്‍ ഒപ്പം എത്തിയത്. അയാളുടെ പേര് അറ്റണ്ടന്സ് വിളിക്കുമ്പോള്‍ മാത്രമാണ് കേട്ടിടുള്ളത്. അതുകൊണ്ട് ശെരിക്കുള്ള പേര് അയാളുടെ ഞാനും മറന്നു.
അബദ്ധം എന്ന പേര് വീഴാന്‍ ഒരു കഥയുണ്ട് . ‘ഒരു കദന കഥ’ അയാളുടെ അമ്മ അവനെയും കൊണ്ട് സ്വന്തം നാട് വിട്ടു വന്നതാണ്. അമ്മക്ക് ചെറു പ്രായത്തില്‍ പറ്റിയ അബദ്ധം (പറ്റിച്ചതും ആവാം). അവന്ടെ അമ്മ അച്ഛനമ്മ മാര്‍ ഇല്ലാത്തതു കൊണ്ട് അവരുടെ അമ്മാവന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു ജീവിതം. പഠിക്കാന്‍ മിടുക്കി ആയിരുന്നത് കൊണ്ട് പഠിപ്പിക്കാന്‍ വിട്ടു. പഠനതിനിടയിലോ മറ്റോ ഒരു ചെറിയ അബദ്ധം പറ്റിയെന്നാണ് കേള്‍വി. അവന് അവന്ടെ ചെറുപ്രായത്തില്‍ അമ്മയോട് ചോദിക്കുമ്പോള്‍ അമ്മ പറയും ‘എനിക്ക് പറ്റിയ ഒരു അബദ്ധം ആണ് നീ’ എന്ന്. ഇത് തന്നെ അവന്ടെ സ്വന്തകാരും ആവര്‍ത്തിച്ചു, ഒപ്പം നാട്ടുകാരുടെ പ്രോത്സാഹനവും ആയപ്പോള്‍ അവന് സ്വയം ഒരു പേരിട്ടു’ അമ്മക്ക് പറ്റിയ അബദ്ധം’.
പക്ഷെ ഈ അവഹേളനം ഒരുപാട് താങ്ങാന്‍ കേല്പ്പില്ലാത്തത് കൊണ്ട് അവര്‍ അവനെയും കൂടി എന്ടെ നാട്ടില്‍ വന്നു. അവനെ എന്ടെ സ്കൂളില്‍ ചേര്‍ത്തു. അച്ഛന്ടെ പേര് ചോദിക്കുമ്പോഴേക്കും ആ നിഷ്കളങ്കന് പറയുന്ന മറുപടി ഇങ്ങനെ ‘അമ്മക്ക് പറ്റിയ അബദ്ധം’. അങ്ങനെ ഞങ്ങളുടെ നാട്ടിലും നല്ലൊരു പേര് ചെറുപ്പത്തിലെ സമ്പാദിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. പക്ഷെ ഞങ്ങള്‍ ആദ്യമേ നല്ലവണ്ണം അടുത്തു ഒരു അഗാധ സൗഹൃദം എന്ന് പറയാം. സൗഹൃദം വളര്നപ്പോള് അവന്റെ കീശയില്‍ എപ്പോഴും ഉള്ള തീറ്റ സാധനങ്ങളുടെ തൂക്കം കൂടി. സ്കൂള്‍ വിട്ടു വീട്ടിലേക്കു കുറെ ദൂരം നടക്കാന്‍ ഉള്ളത് കൊണ്ട് അവന് തന്നെ അതിനും കൂട്ട് . നടത്തം തന്നെ ‘വീടെതുമ്പോ എത്തി ‘എന്നാ രീതിയിലാണ്.
ഒരു ദിവസം അവന് കുറെ കരഞ്ഞു. അവന് ഏറ്റവും അധികം സ്നേഹിച്ചിരുന്ന മാഷ് അവനെ ‘അബദ്ധം ‘എന്ന് വിളിച്ചതാണ് കാരണം. എട്ടില്‍ പഠിക്കുമ്പോഴാണ് ഈ സംഭവം. ഈ കാര്യത്തില്‍ അവന്ടെ സങ്കടം ഒരു പക്ഷെ ആദ്യമായും അവസാനമായും കണ്ട വ്യക്തി ഞാന്‍ ആവാം. പിന്നീട് അവനെ ആരും സ്കൂളില്‍ കണ്ടിട്ടില്ല.ഒരു ദിവസം കോളേജില്‍ പോകുമ്പോള്‍ അവനെ കണ്ടു ഏതോ ഇഷ്ടിക കളത്തില്‍ പണിയെടുകുന്ന്നുണ്ട് അവന് എന്ന് സൂച്ചിപിച്ചു. പിന്നെ എപ്പോഴോ ഒരിക്കല്‍ അവനെ ഞാന്‍ കോളേജ് വിട്ടു വരുന്ന വഴിയില്‍ കണ്ടു. അന്ന് കുറച്ചു നേരം സംസാരിച്ചു . അമ്മ അവനെ വിട്ട് മറ്റേതോ അബദ്ധങ്ങള്‍ തേടിപോയി (സുബദ്ധം ആവട്ടെ എന്ന് ആശ്വസിക്കാം).
കുറെ കാലം കഴിഞ്ഞു. അവനെ തിരക്കിയപ്പോള്‍ അവന് ഇപ്പോള്‍ ചെറിയ പണക്കാരന് ആയെന്നും അല്ലറ ചില്ലറ തരികിടകള്‍ കാണിക്കുന്നുണ്ട് എന്നും അറിഞ്ഞു. സ്ത്രീ വിരോധം പകല്‍ കാണിച്ചാലും രാത്രി അശേഷം അതില്ലെന്നും ഇതിനിടയില്‍ അവന് തെളിയിച്ചു കൊണ്ടിരുന്നു. കുറെ സമ്പാദിച്ചു. അതില്‍ മുഴുവന്‍ ഭാഗവും ഈ പകല്‍ വിരോധികള്‍ തന്നെ മുടിപ്പിച്ചു. മരിക്കുനതിനു രണ്ടു ദിവസം മുന്‍പ് കണ്ടപ്പോള്‍ അവന് എന്ടെ കുടുംബകാര്യങ്ങള്‍ അന്വേഷിച്ചു. തിരിച്ചന്വേഷിച്ചപ്പോള് അവന് വലിയ കട കെണിയില്‍ ആണെന്ന് അറിഞ്ഞു . പക്ഷെ അവസാനം പറഞ്ഞ വാക്കുകള്‍ എന്ടെ ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നു ‘അമ്മക്ക് പറ്റിയ അബദ്ധം അല്ലേട ഞാന്‍ അതിങ്ങനെ ഒക്കെയ വരൂ, ഇപ്പോള്‍ ഞാന്‍ അങ്ങനെ പറയാറില്ല, ദൈവത്തിനു പറ്റിയ അബദ്ധം എന്നേ പറയാറുള്ളൂ ‘.
ആര്‍ക്കു പറ്റിയ അബദ്ധം ആയാലും ‘ഒരു അബദ്ധ കഥ’ ഇങ്ങനെ അവസാനിച്ചു.
82 total views, 1 views today
