അബദ്ധം
പണ്ട് പണ്ട് പണ്ട്.. വളരെ പണ്ട്.. എന്റെ ചെറുപ്പകാലം.. ഭൂരിഭാഗം ആളുകളെയും പോലെ എനിക്കും എന്റെ ചെറുപ്പ കാലത്തെ പറ്റി നേരിയ ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ.. പല സംഭവങ്ങളും അതിന്റെ പൂര്‍ണതയോടെ ഓര്‍ത്ത് എടുക്കുവാനുള്ള കഴിവ് എനിക്ക് നന്നേ കുറവാണ്.. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ അച്ഛനും അമ്മയും അടങ്ങുന്ന ഞങ്ങളുടെ കുടുംബം പാലക്കാടു ജില്ലയിലേക്ക് കുടിയേറി പാര്‍ത്തവരാണ് .. പിന്നീട് നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് തിരിച്ച് വരുന്നത്.. കുടുംബം തിരിച്ച് വരുന്ന സമയത്ത് ഞാന്‍ ജോലി ആവശ്യതിനായിട്ടു സ്ഥിരം കോയമ്പത്തൂര്‍ ല്‍ ആയിരുന്നു.. പിന്നീട് എറണാകുളത്തും..
155 total views

പണ്ട് പണ്ട് പണ്ട്.. വളരെ പണ്ട്.. എന്റെ ചെറുപ്പകാലം.. ഭൂരിഭാഗം ആളുകളെയും പോലെ എനിക്കും എന്റെ ചെറുപ്പ കാലത്തെ പറ്റി നേരിയ ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ.. പല സംഭവങ്ങളും അതിന്റെ പൂര്‍ണതയോടെ ഓര്‍ത്ത് എടുക്കുവാനുള്ള കഴിവ് എനിക്ക് നന്നേ കുറവാണ്.. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ അച്ഛനും അമ്മയും അടങ്ങുന്ന ഞങ്ങളുടെ കുടുംബം പാലക്കാടു ജില്ലയിലേക്ക് കുടിയേറി പാര്‍ത്തവരാണ് .. പിന്നീട് നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് തിരിച്ച് വരുന്നത്.. കുടുംബം തിരിച്ച് വരുന്ന സമയത്ത് ഞാന്‍ ജോലി ആവശ്യതിനായിട്ടു സ്ഥിരം കോയമ്പത്തൂര്‍ ല്‍ ആയിരുന്നു.. പിന്നീട് എറണാകുളത്തും..
ഇത് കൊണ്ടെല്ലാം എനിക്ക് നഷ്ടമായത് എന്റെ ചെറുപ്പകാലത്തുള്ള കുറെ നല്ല കഥാ പാത്രങ്ങളെയാണ് .. എനിക്ക് അവരില്‍ പലരെയും എന്തിനു അല്‍പ്പം അകന്ന കുടുംബക്കാരെ പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.. കാണുമ്പോള്‍ മുഖ പരിചയം തോന്നും.. എന്നാല്‍ ആളെ പൂര്‍ണമായി പേരും മറ്റും തിരിച്ചറിയാന്‍ പറ്റാറില്ല..
“എന്നെ അറിയാമോ ?” എന്ന് ചോദിക്കുന്നവരോട്
“നല്ല ചോദ്യമാ.. അറിയാതെ പിന്നെ..” എന്നാണ് ഞാന്‍ സ്ഥിരം മറുപടി പറയാറ് ..
“വീട്ടില്‍ എല്ലാവര്ക്കും സുഖം തന്നെ അല്ലെ..?” എന്നൊരു മറു ചോദ്യവും ഞാന്‍ ചോദിച്ചു കളയും ..
ചെറുപ്പത്തില്‍ സാമാന്ന്യം കുസുതി മാത്രം ഉണ്ടായിരുന്ന ഞാന്‍ നാട്ടിലെ പ്രായമുള്ളവരുടെ പ്രിയപ്പെട്ടവന് ആയിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. അവരില്‍ പലരെയ്യും എനിക്ക് നേരിയ ഓര്‍മ്മകള്‍ ഉണ്ട് ഇപ്പോഴും..
ഒരു “വയറോണി പാപ്പന്”,” ആ കാലങ്ങളില്‍ ഞങ്ങളുടെ പറമ്പില്‍ പണിക്ക് വന്നു കൊണ്ടിരുന്ന ആളാണ് പാപ്പന്..,.. പാപ്പന് വീട്ടില്‍ നിന്നും ഊണ് കൊടുക്കുന്ന സമയത്ത് പാപ്പന്റെ കൂടെ ഇരുന്നേ ഞാന്‍ ഭക്ഷണം കഴിക്കാറൊള്ളൂ.. പിന്നെ ഒരു കാവാലന് പാപ്പന് ,മാധവന് മാമ , പൂശണ പാപ്പന് (പെയിന്റ് ചെയ്യാന്‍ വരാറുള്ള പാപ്പന് ),പോസ്റ്റ് മാന്‍ കുഞ്ഞോത് അങ്ങനെ പലരും.. പഴയ എന്റെ പല കുസൃതി സംഭവങ്ങളുടെയും അവകാശ വാദം പറഞ്ഞു പലരും പില്ക്കാലത്ത് എന്നെ പരിചയ പെട്ടിട്ടുണ്ട് ..
അങ്ങനെ ഇരിക്കുമ്പോഴാണ് മാധവന് മാമയുടെ മകന്റെ കല്യാണം വരുന്നത്.. എനിക്കും വിവാഹ പ്രായം ആയത് കൊണ്ട് നാട്ടിലെ കല്ല്യാണങ്ങള്‍ക്ക് പോകാന്‍ എനിക്കാണ് നര്‍ക്കു വീഴാറ്..,.. അങ്ങനെ ഞാന്‍ വിവാഹ പന്തലില്‍ എത്തി കുറങ്ങി നടക്കുമ്പോഴാണ് സാമാന്ന്യം മുഖ പരിജയം ഉള്ള അല്‍പ്പം പ്രായമായ ഒരാള്‍ എന്നെ നോക്കി ചിരിച്ചു.. ഞാനും തിരിച്ചു നല്ല ഒരു ചിരി വെച്ച് കൊടുത്തു.. പൊടുന്നന്നെ അയ്യാളുടെ മുഖഭാവം മാറി കാണാതെ പോയ കുഞ്ഞാടിനെ കണ്ടു കിട്ടിയ ആട്ടിടയന്റെ മുഖത്തെ സന്തോഷവും ആയി അയ്യാള് എന്റെ അടുത്തേക്ക് ഓടി വന്നു..
എന്നെ ആലിംഗനം ചെയ്തു കൊണ്ട് സന്തോഷ അശ്രുക്കള്‍ നിറഞ്ഞ കണ്ണുകളോടെ എന്നോട് ചോദിച്ചു ..
“മോന് എന്നെ മനസ്സിലായോ..?”
“നല്ല ചോദ്യമാ .. മനസ്സിലാകാതെ പിന്നെ.. “ ഞാന്‍ മറുപടി പറഞ്ഞു..
“ചെറുപ്പത്തിലെ നിന്നെ ഞാന്‍ എന്തോരും എടുത്തോണ്ട് നടന്നതാ.. പണ്ട് മോന് വാതിലിനു മുകളില്‍ വലിഞ്ഞു കയറി മറിഞ്ഞു മുറ്റത്തു വീണത് ഓര്‍മ്മയുണ്ടോ..?? അന്ന് ഞാനാണ് മോനെ എടുത്തു കൊണ്ട് ആശു പത്രിയില്‍ പോയത്..”
“ഒര്മയുണ്ടോന്നോ.. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ”
ആ വൃദ്ധന്റെ മുഖം സന്തോഷം കൊണ്ട് വിരിയുന്നത് ഞാന്‍ കണ്ടു.. കൂടുതല്‍ ആവേശത്തോടെ ഞാന്‍ ചോദിച്ചു..
“വീട്ടില്‍ എല്ലാവര്ക്കും സുഖം തന്നെയല്ലേ..?? അവരും കല്യാണത്തിന് വന്നിട്ടില്ലേ..??”
പെട്ടന്ന് ആ വൃദ്ധന്റെ മുഖത്തെ സന്തോഷം മാറി.. ആ മുഖത്ത് കഠിനമായ എന്തോ വിഷമം വന്നു ചേര്‍ന്നതായി എനിക്ക് മനസ്സിലായി.. എന്നോട് തിരിച്ചൊന്നും പറയാതെ വിഷമത്തോടെ അദ്ദേഹം എന്റെ അടുത്ത് നിന്നും മാറി..
പിന്നീട് ആ ആളെ മനസ്സിലായപ്പോള്‍ ആണ് ഞാന്‍ ഞെട്ടിപ്പോയത് .. അത് മാധവന് മാമ ആയിരുന്നു.. മാധവന് മാമയുടെ മകന്റെ കല്ല്യാനതിനാണ് ഞാന്‍ പോയത്.. അദ്ധേഹത്തെ മനസ്സിലായി എന്ന് പറഞ്ഞപ്പോള്‍ അത്യധികം സന്തോഷിചിട്ട് എന്റെ അവസാനത്തെ ചോദ്യം കേട്ടതോടെ ആ പാവം തകര്‍ന്നു പോയി കാണും..
എന്തായാലും ആദ്യ പന്തിയില്‍ തന്നെ ശാപ്പാട് അടിച്ചു അധികം ചമ്മാന്‍ നില്‍ക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി..
156 total views, 1 views today
