01

വിദേശത്ത് പോയവര്‍ക്കറിയാം പാര്‍ക്കിംഗ് ടിക്കറ്റ് ലഭിക്കുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനു മെസേജ് അയക്കുക എന്നതും തലവേദന ഉണ്ടാക്കുന്ന കാര്യം. അബുദാബിയില്‍ ഇക്കാര്യം ഒരു സിമ്പിള്‍ ആപ്പിലൂടെ എളുപ്പമാക്കി തന്നിരിക്കുകയാണ് ഒരു മലയാളി. അബൂദാബി പ്രവാസിയായ സജിന്‍ സീതിയാണ് ഐപാര്‍ക്ക്‌ മീ എന്ന പേരിലുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനു മെസേജ് അയക്കുന്ന ഫോര്‍മാറ്റ്‌ പോലും പലര്‍ക്കും അറിയില്ല എന്നത് ഈ ആപ്പിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നു. പലര്‍ക്ക് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏത് നമ്പറിലാണ് മെസേജ് അയക്കേണ്ടതെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇക്കാലത്ത് എന്തും ഒരു ആപ്പിലൂടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനങ്ങളിലേക്ക് ഇങ്ങനെ ആപ്പിന്റെ പ്രവേശനം തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് തന്നെയാണ് ഇറങ്ങിയ ഉടനെ തന്നെ ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ മത്സരം കാണിക്കുന്നത്.

02
സജിന്‍ സീതി

ഇപ്പോള്‍ ഇറങ്ങിയത് ബീറ്റ വേര്‍ഷന്‍ ആണെങ്കിലും ഇതിന്റെ സ്റ്റേബിള്‍ വേര്‍ഷനില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുവാനാണ് സജിന്‍ സീതി ശ്രമിക്കുന്നത്. ഒരാളുടെ കാറിന്റെ വിവരങ്ങള്‍ ആപ്പില്‍ ശേഖരിച്ചു വെക്കുക, റിമൈന്‍ഡര്‍ സൗകര്യം, ലൊക്കേഷന്‍ ടാഗിംഗ് തുടങ്ങിയ സൌകര്യങ്ങള്‍ ഭാവിയില്‍ കൊണ്ട് വരുവാനാണ്‌ സജിന്‍ ഉദേശിക്കുന്നത്.

ഇംഗ്ലീഷ് ബ്ലോഗ്ഗര്‍ കൂടിയായ സജിന്‍ മൈമൊബൈല്‍സ്കൂപ്പ് എന്ന പേരില്‍ ഒരു ബ്ലോഗ്‌ കൂടി നടത്തുന്നുണ്ട്. കൂടാതെ പ്രമുഖ അന്താരാഷ്ട്ര മൊബൈല്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ വീഡിയോ റിവ്യൂ ഇറക്കിയും സജിന്‍ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

മുന്‍പ് 2012 ല്‍ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവരുടെ ക്ഷണപ്രകാരം പങ്കെടുത്ത ഏക മലയാളി കൂടിയാണ് സജിന്‍.

ഐപാര്‍ക്ക് മീ ആപ്പ് നിങ്ങള്‍ക്ക് ഈ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

You May Also Like

85% ആന്‍ഡ്രോയിഡ് ഫോണുകള്‍ കടുത്ത സുരക്ഷാഭീഷണിയില്‍…

ആന്‍ഡ്രോയ്ഡ് ഫോണില്‍ സ്വകാര്യ ആപ്ലിക്കേഷനുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യമാകുമത്രെ.

ഇനി ഒരിക്കല്‍ അയച്ച മെസ്സേജും ഡിലീറ്റ് ചെയ്യാം; പുതിയ ആപ്പ് വിപണിയില്‍.

ഒരിക്കല്‍ അയച്ചു കഴിഞ്ഞ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റുവും വലിയ സവിശേഷത.

ഫേസ്ബുക്കില്‍ ഇനി പേര് വെളിപ്പെടുത്താതെ മെസ്സേജ് അയക്കാം.!

പേര് വെളിപ്പെടുത്താതെ മെസേജിംഗ് ചെയ്യാന്‍ യൂസര്‍മാരെ അനുവദിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ആന്‍ഡ്രോയിഡ് ലൈവ് ടിവി

എല്ലാ ചാനലുകളും 100% വര്‍ക്കിംഗ് ആണ്, മാത്രമല്ല പുതിയ ചാനലുകള്‍ ലഭിക്കാന്‍ അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യേണ്ട, ആഡ് ചെയ്താല്‍ ഓട്ടോമാറ്റിക്ക് ആയി ആപ്പിലേക്ക് വരും എന്നത് വളരെ നല്ല പ്രത്യേകതയാണ്.