അബ്ദുല്‍ കലാമിനെ അടച്ചാക്ഷേപിച്ചു അനുഷ്ക ശര്‍മ്മയുടെ ട്വീറ്റ്

  210

  Anushka-Sharma-Tweet-620x313

  ബോളിവുഡ് നടി അനുഷ്ക ശര്‍മ്മ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് താന്‍ ചെയ്ത സിനിമകളുടെ പേരില്‍ അല്ല. മറിച്ചു വിവാദങ്ങളുടെ കളിതോഴിയായിട്ടാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ്‌ ടീം ക്യാപ്റ്റന്‍ വിരാറ്റ് കോഹ്ലിയുമായുള്ള ബന്ധം വാര്‍ത്തകളിലും ഗോസിപ്പു കോളങ്ങളിലും ഇപ്പോഴും ചൂടുള്ള ചര്‍ച്ച വിഷയമാണ് എങ്കിലും, കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യ കണ്ട ഏറ്റവും മിടുക്കനായ രാഷ്ട്രപാതിയായ ശ്രീ. എപിജെ അബ്ദുല്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് അനുഷ്ക ഇട്ട ട്വീറ്റ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നു കഴിഞ്ഞു.

  ഇന്ത്യയിലെ ഓരോ കൊച്ചു കുട്ടിക്കും അറിയാവുന്ന ആ പേര് തെറ്റിച്ചു എഴുതിയാണ് ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്. അബ്ദുല്‍ കലാം എന്നതിന് പകരം കലാം ആസാദ് എന്നാണ് അനുഷ്ക ട്വീറ്റ് ചെയ്തത്.

  സംഭവം വാര്‍ത്തയായപ്പോള്‍ അനുഷ്ക ട്വീറ്റ് ഡിലീറ്റ് ചെയ്തു വീണ്ടും റീപോസ്റ്റ്‌ ചെയ്തുവെങ്കിലും പേരില്‍ മാറ്റം ഒന്നും വന്നില്ല. വീണ്ടും കലാം ആസാദ്.

  ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്ന പോലെ മൂന്നാം വട്ടം, അനുഷ്കയുടെ ട്വീറ്റ്’ ശരിയായി. ഇന്ത്യ കണ്ട ഏറ്റവും മഹാനായ രാഷ്ട്രപതിക് രാജ്യത്തിന്റെ പ്രണാമം.