fbpx
Connect with us

അബ്ദു – കഥ

‘അഞ്ഞൂറ് രൂപയ്ക്ക് ചില്ലറയുണ്ടോ..?’ –

ചോദ്യം കേട്ട് മിട്ടായി പാത്രങ്ങള്‍ക്ക് മുകളിലൂടെ കുഞ്ഞിക്കോയ തല പൊക്കി നോക്കി.
കടയ്ക്ക് മുന്നില്‍ ഒരു വാനരപ്പട.കൂട്ടത്തില്‍ മുന്നോട്ട് വന്ന നേതാവ് അബ്ദുവിന്റെ വകയായിരുന്നു ചോദ്യം.അഞ്ഞൂറിന്റെ ഒരു നോട്ടും കൈയിലിരിപ്പുണ്ട്.
തൊട്ടടുത്ത പ്രൈമറി സ്‌കൂളിലെ രണ്ടാംക്ലാസിലെ ഗജപോക്കിരികളാണ് ഈ വാനരസംഘം.

 85 total views

Published

on

‘അഞ്ഞൂറ് രൂപയ്ക്ക് ചില്ലറയുണ്ടോ..?’ –

ചോദ്യം കേട്ട് മിട്ടായി പാത്രങ്ങള്‍ക്ക് മുകളിലൂടെ കുഞ്ഞിക്കോയ തല പൊക്കി നോക്കി.
കടയ്ക്ക് മുന്നില്‍ ഒരു വാനരപ്പട.കൂട്ടത്തില്‍ മുന്നോട്ട് വന്ന നേതാവ് അബ്ദുവിന്റെ വകയായിരുന്നു ചോദ്യം.അഞ്ഞൂറിന്റെ ഒരു നോട്ടും കൈയിലിരിപ്പുണ്ട്.
തൊട്ടടുത്ത പ്രൈമറി സ്‌കൂളിലെ രണ്ടാംക്ലാസിലെ ഗജപോക്കിരികളാണ് ഈ വാനരസംഘം.

‘ഉണ്ടാകുമല്ലോ..എന്താ..?’-

കുഞ്ഞിക്കോയ മുന്നില്‍ നില്ക്കുന്ന അടയ്ക്കാമണികളോട് പറഞ്ഞു.

Advertisement



‘എന്താ വേണ്ടതെന്ന് വെച്ചാ പറയിന്‍..’-
അബ്ദുന്റെ ശബ്ദം അണികള്‍ക്കു നേരെ ഉയര്‍ന്നു.

‘കല്ലുമുട്ടായി’
‘തേന്‍മുട്ടായി’
‘ലൗലോലിക്കാ വെള്ളം’
‘കടല’
‘കപ്പലണ്ടി മുട്ടായി’
‘നെല്ലിക്കാ’
‘പോപ്പിന്‍സ്’
-വാനരസംഘം കലിപിലാന്നങ്ങു തുടങ്ങി.

‘അയ്യോ..കുഞ്ഞിക്കോയക്ക് വയസ്സായി മക്കളെ..ഓരോരുത്തരായി നിര്‍ത്തി നിര്‍ത്തി പറ’

സമാധാനത്തോടെ ലിസ്റ്റിലുള്ള സാധനങ്ങള്‍ കൈപറ്റി അബ്ദു അഞ്ഞൂറ് രൂപയുടെ നോട്ട് നീട്ടി.

Advertisement



‘കള്ള നോട്ടൊന്നും അല്ലല്ലോ..അല്ലേ..’-
കുഞ്ഞിക്കോയക്ക് സംശയം മാറിട്ടില്ല.

‘വിശ്വാസമില്ലേല്‍ ഇതെല്ലാം തിരിച്ചെടുത്തോ..’-
കൂട്ടത്തിലൊരു വാനരന്‍ പറഞ്ഞു.അപ്പോഴേക്കും മറ്റൊരുത്തന്‍ തേന്‍ മുട്ടായുടെ കവറ് പൊട്ടിച്ച് തീറ്റി തുടങ്ങിയിരുന്നു.

‘എല്ലാം കൂടി 120 രൂപാ..ഇതാ ബാക്കി പിടിച്ചോ..’
ബാക്കിയും വാങ്ങി സംഘാംഗങ്ങള്‍ ക്ലാസിലേക്ക് മടങ്ങി.

കപ്പലണ്ടി മുട്ടായിയുടെ പൊതിയുമായി അബ്ദു നേരെ പോയത് ഒന്നാം ക്ലാസിന് മുന്നിലേക്കാണ്.ഊഹം തെറ്റിയില്ല.കീര്‍ത്തന ക്ലാസില്‍ തന്നെയുണ്ടായിരുന്നു.
അബ്ദുനെ കണ്ടതും അവള്‍ വെളിയിലേക്ക് വന്നു.

Advertisement



‘ഇന്നാ..’-
അബ്ദു മിട്ടായി പൊതി അവള്‍ക്കു നേരെ നീട്ടി.അതും വാങ്ങി ക്ലാസിന് അകത്തേക്ക് ഒറ്റ ഓട്ടമായിരുന്നു.
കീര്‍ത്തന ബെഞ്ചില്‍ വന്നിരുന്ന് കവറ് പൊട്ടിച്ച് മിട്ടായി തിന്നുന്നത് കണ്ടിട്ടേ അബ്ദു അവിടുന്ന് സ്ഥലം വിട്ടോളു.

ഉച്ച കഞ്ഞിക്ക് ബെല്ലടിച്ചപ്പോള്‍ സുമേഷേട്ടന്റെ ചായകടയില്‍ വാനരസംഘം ഹാജര്‍ വെച്ചു.

‘എല്ലാവര്‍ക്കും പൊറോട്ടയും ചിക്കനും’-
അബ്ദു നേതാവിന്റെ ശബ്ദം തന്നെ.

പതിവില്ലാത്ത തലകളെ കണ്ട് സുമേഷേട്ടന്‍ ആദ്യം അമ്പരന്നു എങ്കിലും അബ്ദു കൈയിലെ നോട്ടുകള്‍ കാണിച്ചപ്പോള്‍ കൂളായി.
വയറു നിറയെ തട്ടി ഏമ്പക്കോം വിട്ട് പുറത്തിറങ്ങിയപ്പോള്‍ 150 റുപ്പിക പോയി.

Advertisement



സ്‌കൂളിലേക്ക് മടങ്ങിയപ്പോള്‍ മൈതാനത്ത് ഐസ്‌കാരന്‍ ജോസേട്ടന്‍.മുന്തിരി ഐസും പാലൈസും അങ്ങനെ ഒട്ടുമിക്ക ഇനങ്ങളും അവര്‍ പരീക്ഷിച്ചു.അവിടെ നിന്നവര്‍ക്കും വന്നവര്‍ക്കും മഹാമനസ്‌കനായ അബ്ദുന്റെ വക പാലൈസ്.
കീശയില്‍ നൂറു രൂപ വീണല്ലോ.ജോസേട്ടനും ഹാപ്പി.

സ്‌കൂള് വിട്ട് വീട്ടിലേക്ക് വരുന്ന വഴി കൂടെ കൂടിയവര്‍ക്കെല്ലാം മുട്ടായി വിതരണം നടത്തിയതോടെ അബ്ദു മൊതലാളി അബ്ദു പാപ്പരായി.അങ്ങനെ സംഘാംഗങ്ങള്‍ പല വഴിക്ക് പിരിഞ്ഞു.തനിച്ചായ നേതാവ് അവസാനത്തെ തേന്‍ മുട്ടായിയും നുണഞ്ഞ് വീട്ടിലേക്ക് നടന്നു.

ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും വീട്ടിനകത്തു നിന്ന് ഉമ്മയുടെ ‘തൃശ്ശൂര്‍പൂരം ലൈവ്’ കേട്ടു തുടങ്ങി.അബ്ദു ഉമ്മ കാണാതെ വീട്ടിനകത്തേക്ക് വലിയാന്‍ തുടങ്ങിയെങ്കിലും കൈയോടെ പിടിക്കപ്പെട്ടു.

സറണ്ടര്‍.അബ്ദു തലയും താഴ്ത്തി ഉമ്മയുടെ മുന്നില്‍ നിന്നു.

Advertisement



‘ഇന്നലെ റസിയ വന്നപ്പോള്‍ നിനക്ക് അഞ്ഞൂറ് രൂപ തന്നാരുന്നോ..?അതെവിടെ..?’ –
റസിയ അബ്ദുവിന്റെ ഉമ്മയുടെ നേരെ ഇളയ അനുജത്തിയാണ്.
അബ്ദു ഉമ്മയുടെ ചോദ്യത്തിന് മൂളുക മാത്രം ചെയ്തു.

‘അത് എവിടെ എന്നാണ് ചോദിച്ചത്.പൈസാ കിട്ടിയിട്ട് നീ എന്തേ പറയാതിരുന്നത്..?’-

‘ചെലവായിപ്പോയി’

‘എന്റെ റബ്ബേ..അത്‌കൊണ്ടുപോയി തീര്‍ത്തോ.രാത്രി അരിപ്പൊടി വാങ്ങാന്‍ കാശിന് ഇനി എവിടെ പോകും’

Advertisement



‘മോന്‍ മുട്ടായി വാങ്ങി തിന്നോ എന്നും പറഞ്ഞ് കുഞ്ഞുമ്മാ തന്നതാ.ഞാന്‍ മുട്ടായി വാങ്ങിച്ചു.കൂട്ടുകാര്‍ക്കും കൊടുത്തു’-
കലിതുള്ളി ഉമ്മ അകത്തേക്ക് വടിയെടുക്കാന്‍ പോയപ്പോഴേക്കും അബ്ദു ഓടി മതിലിന്റെ മുകളില്‍ കയറിയിരുന്നു.

‘താഴെയിറങ്ങെടാ..ഇന്ന് നീ പട്ടിണി കിടക്കത്തതേ ഉള്ളൂ’-
വടിയും ഉമ്മയും ഒരു പോലെ വിറച്ചു.അബ്ദുന് മാത്രം ഒര് കൂസലും ഇല്ല.

‘കുഞ്ഞുമ്മാ എന്നെ പറ്റിച്ചു.ആരും കാണാതെ കാശ് തന്നിട്ട് ഇപ്പോ ഉമ്മച്ചിയെ വിളിച്ച് പറഞ്ഞേക്കുന്നു.നാളെ ഞാന്‍ കുഞ്ഞുമ്മയെ കാണണുണ്ട്’

‘എന്തിനാ..?’

Advertisement



‘ഒര് ആയിരം രൂപാ ചോദിക്കണം’-
മതിലും ചാടി അബ്ദു പുറത്തേക്കോടി.

 86 total views,  1 views today

Advertisement
International33 mins ago

പുരുഷനെ സ്ത്രീ പീഡിപ്പിച്ചാൽ ചോദിക്കാൻ ആളില്ല, ഒരു പുരുഷപീഡന വീഡിയോ

Entertainment11 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment13 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment16 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment17 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment17 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment17 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment17 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment11 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment19 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment22 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement