fbpx
Connect with us

Featured

അബ്ബാസിന്റെ ഇ – കിളി കഥകള്‍

കുറഞ്ഞ സമയംകൊണ്ട് പറക്കാന്‍ പഠിക്കുന്ന കിളികളാണ് ജീപ്പിലെ കിളികള്‍,വലതുകാലിന്റെ പെരുവിരലും നടുവിരലും മതിയവര്‍ക്കു ജീപ്പില്‍ തൂങ്ങി നില്‍ക്കാന്‍.നാട്ടില്‍ ജീപ്പിന്റെ എണ്ണം കുറഞ്ഞതോടെ ഈ കിളികളും വംശനാശ ഭീഷണി നേരിടുന്നുണ്ട്.

 162 total views

Published

on

1

കിളി

കൊണ്ടോട്ടിയില്‍ മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകം നില്‍ക്കുന്ന സ്ഥലം പണ്ടൊരു കരിങ്കല്‍ കോറി ആയിരുന്നു. നമ്മളെപ്പോഴെങ്കിലും അതിനു മുന്നിലൂടെ പോകുമ്പോള്‍ കാണാം ആ കോറിക്ക് ചുറ്റും കുറെ ജീപ്പും,ലോറിയും,ബസ്സുമെല്ലാം കുറെ ആളുകള്‍ നിന്ന് കഴുകുന്നത്.കഴുകുന്നവരില്‍ അതികം പേരും അതതു വാഹനങ്ങളിലെ കിളികളായിരികും. ഈ കിളികള്‍ ആണ് ഭാവിയിലെ ഡ്രൈവര്‍മാര്‍. കഴുകാന്‍ വേണ്ടിയും കഴുകി കഴിഞ്ഞാലുമെല്ലാം അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ വണ്ടി മാറ്റി ഇടുന്നതും അവരാണ്. ഡ്രൈവിങ്ങിന്റെ ആദ്യ പാഠങ്ങള്‍..

കിളി മൂത്ത് ഡ്രൈവര്‍ ആയാലുള്ള ഒരു പ്രധാന ഗുണം അവനവന്റെ വണ്ടിക്കു വരുന്ന അത്യാവശ്യം ചെറിയ കേടുപാടുകള്‍ എല്ലാം തീര്‍ക്കാന്‍ അവര്‍ക്ക് തന്നെ കഴിയുമെന്നുള്ളതാണ്. കൂടെ താന്‍ ഓടിക്കുന്ന വണ്ടി ആരുടേതായാലും അത് സ്വന്തം വണ്ടിയായി കാണാന്‍ കഴിയും എന്നുള്ളതും ഇവരുടെ ഒരു പ്രത്യേകതയാണ്. കഴുകി കഴിഞ്ഞു വണ്ടി കൊണ്ടുപോകുമ്പോള്‍ ഒരുപാട് അപകടങ്ങള്‍ ഈ കിളികള്‍ ഉണ്ടാക്കിയതും മറക്കുന്നില്ല.

ഗള്‍ഫിലെ ആകാശത്ത് കിളികള്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം ഇവിടെ വാഹനങ്ങളിലും കിളികള്‍ ഇല്ല. ഏതൊരു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍ . അതുകൊണ്ട് തന്നെ ഇതാരേം കളിയാക്കാന്‍ ഉള്ള പോസ്റ്റ് അല്ല. എനിക്ക് പരിചയമുള്ള കിളികളെ ഒരു തമാശക്ക് വേണ്ടി നമുക്കൊന്ന് മൂന്നായി തരം തിരിച്ചു നോക്കാം

Advertisement

ബസ്സിലെ കിളി (ശാസ്ത്രീയ നാമം – പെര്‌നിസ് പ്ടിലോര്‍ഹ്യ്‌ന്ച്ചുസ്)

ഒരൊറ്റ ദിവസം തന്നെ കോഴിക്കോടും പാലക്കാടും ഒരേ ലുങ്കി തുണിയില്‍ ഇവരെ മാത്രമേ കാണാന്‍ കഴിയൂ. ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്ക് ഡ്രൈവര്‍ ഒരു ആരാധ്യ പുരുഷനും,കിളി ഒരു നികൃഷ്ട്ട ജീവിയും ആയതിനു കാരണം എന്തായിരിക്കാം.ചിലപ്പോള്‍ ആ പാവം കിളി ബസ്സിന്റെ ഡോര്‍ അടക്കാന്‍ വേണ്ടി സ്ത്രീകളെ ഒന്ന് തിരക്കി മുന്നിലേക്ക് ആക്കിയതാവാം. അല്ലേല്‍ കഷ്ട്ടിച്ചു രണ്ടു പേര്‍ക്ക് നില്‍കാവുന്ന വാതില്‍ പടിയില്‍ വെച്ച് കിളി അറിയാതെ!ഒന്ന് തോട്ടതാവാം. എന്തായാലും നിങ്ങളുടെ കുട്ടിയെ ഒന്ന് ബസ്സിലേക്ക് കയറ്റണമെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ കയ്യിലുള്ള സഞ്ചി ഒന്ന് വാങ്ങി വെക്കണമെങ്കില്‍ കിളിയുടെ സഹായം തന്നെ വേണം,

നാവ് ഉണ്ടായിട്ടും സ്വന്തം സഹപ്രവര്‍ത്തകനോട് (പിറകിലെ ഡോറിലെ ചെക്കര്‍ ) ആംഗ്യ ഭാഷയില്‍ സംസാരിക്കേണ്ടി വന്ന ഹത ഭാഗ്യന്‍,ഒരു ബസ്സ് നിറച്ചും കാഴ്ചക്കാരെ ഇരുത്തി സ്‌റ്റെപ്പിനി മാറ്റേണ്ടി വരുന്ന കഠിനാദ്ധ്വാനി .
സ്‌കൂള്‍ പിള്ളാരുടെ പ്രാക്ക് മുഴുവന്‍ ശിരസ്സാവഹിക്കുന്ന നിര്‍ഭാഗ്യവാന്‍..

253719_2064254164368_3541957_n

കൊണ്ടോട്ടി കീശ്ശേരി റൂട്ടില്‍ ഓടുന്ന ബസ്സ് വളപ്പംകുണ്ട് പാടത്തേയ്ക്ക് മറിഞ്ഞു . ഭാഗ്യം ആളപായമില്ല. വിവരമറിഞ്ഞ് ബസ്സ് മുതലാളി ഹാജിയാര്‍ സംഭവ സ്ഥലത്തെത്തി. ബസ്സിനു ചുറ്റും ഹാജിയാര്‍ ഒന്ന് നടന്നു നോക്കി. ഡ്രൈവറും,കിളിയും,കണ്ടെക്ട്ടരും അനുഗമിക്കുന്നുണ്ട്. പെട്ടെന്ന് ഹാജിയാര്‍ തിരിഞ്ഞു നിന്ന് കിളിയുടെ ചെപ്പകുറ്റിക്കു ഒന്ന് കൊടുത്തിട്ട് ചോദിച്ചു ..

എന്നും വണ്ടി കഴുകിയതിനു എന്നും പറഞ്ഞു നാല്പത് ഉര്‍പ്പ്യ വെച്ച് വാങ്ങീട്ടു ഇതിന്റെ അടിഭാഗം ഒന്നും ഇജ്ജു ഇതുവരെ കഴുകിയിട്ടില്ലല്ലോ.. ബസ്സ് മറിഞ്ഞത് കൊണ്ടല്ലേ ഇനിക്കത് മനസ്സിലായത്. .അല്ലെങ്കില്‍ ഇജ്ജ് എന്നും ഇന്നെ പറ്റിക്കൂലെയ്‌ന്യോ ?

Advertisement

പെരുന്നാളിന് നല്ല തിരക്കുണ്ടായിരുന്നു ബസ്സില്‍.ഒരു താത്തയും ആറു കുട്ടികളുമായി ബസ്സില്‍ കയറാന്‍ നോക്കുന്നു. കണ്ടാലേ അറിയാം ആറില്‍ ഒരു കുട്ടിക്ക് മാത്രമേ ടിക്കെറ്റ് എടുക്കാനുള്ള പ്രായമുള്ളൂ. പെരുന്നാളിന് ലീവ് കിട്ടാത്ത കലിപ്പിലാണെന്ന് തോന്നുന്നു കിളി ആ താത്താനോട് ചോദിച്ചു ,, എങ്ങട്ടാ താത്തെ ഈ വെട്ടൂള്‍ (മരം മുറികുമ്പോള്‍ തെറിച്ചു പോകുന്ന ചെറിയ ചീളുകള്‍ ) എല്ലാം കൂടെ കൊണ്ട് പോകുന്നത്..

ഫാ .. കുരുത്തം കെട്ടോനെ ബെട്ടൂള് ….. അന്റെ ബാപ്പാന്റെ തല.. മാറി നിക്കെടാ വാതില്‍ക്കന്നു..

ബസ്സ് റിവേര്‌സ് എടുക്കുമ്പോള്‍ കിളി അടിക്കുന്ന ബെല്ലിന്റെ നീളം പോലെ പോസ്റ്റ് നീണ്ടു പോവുന്നതുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.

കിളി ഭാഗം 2

Advertisement

ജീപ്പിലെ കിളി (ശാസ്ത്രീയ നാമം – ക്രെസ്‌റെദ് ബുള്‍ബുള്‍ )

കുറഞ്ഞ സമയംകൊണ്ട് പറക്കാന്‍ പഠിക്കുന്ന കിളികളാണ് ജീപ്പിലെ കിളികള്‍,വലതുകാലിന്റെ പെരുവിരലും നടുവിരലും മതിയവര്‍ക്കു ജീപ്പില്‍ തൂങ്ങി നില്‍ക്കാന്‍.നാട്ടില്‍ ജീപ്പിന്റെ എണ്ണം കുറഞ്ഞതോടെ ഈ കിളികളും വംശനാശ ഭീഷണി നേരിടുന്നുണ്ട്.

3

മിനി ബസ്സുകള്‍ ഇത്രയും വ്യാപകമാവുന്നതിനു മുന്നേ ബസ്സുകള്‍ കുറവുള്ള പല റൂട്ടിലും ജീപ്പുകള്‍ സമാന്തര സര്‍വീസുകള്‍ നടത്തിയിരുന്നു. ഡ്രൈവര്‍ക്ക് ഒരു ചന്തി പുറത്തിട്ട് വണ്ടി ഓടിക്കുക എന്ന ഒരൊറ്റ ഉത്തരവാദിത്യം മാത്രം. ബാക്കി എല്ലാം കിളി നോക്കണം. പാവം ഒന്നിരിക്കാന്‍ പോയിട്ട് നില്ക്കാന്‍ പോലും ജീപ്പില്‍ സ്ഥലമുണ്ടാകില്ല.

പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് ആളെ ഇറക്കിയതിനു ശേഷം വണ്ടി എടുക്കാന്‍ പറഞ്ഞിട്ടേ ഈ കിളികള്‍ വണ്ടിയില്‍ ചാടി കയറൂ.എന്തുകൊണ്ട് അവര്‍ക്ക് കയറിയതിനു ശേഷം ‘ആ പോട്ടെ ‘എന്ന് പറഞ്ഞൂടാ.. അങ്ങിനെ പറഞ്ഞാല്‍ ചിലപ്പോളവരുടെ ജോലിയുടെ ആ വിശേഷ സ്വഭാവം തന്നെ നഷ്ട്ടപ്പെടും എന്ന് കരുതിയിട്ടാവാം ..

Advertisement
അബ്ബാസ്‌ ഓ എം

അബ്ബാസ്‌ ഓ എം

കഴുകാന്‍ പോയി തിരിച്ചു വരുന്ന വഴി പാടത്തേയ്ക്ക് മറിഞ്ഞ ജീപ്പില്‍ നിന്നും വല്ല്യ പരിക്കൊന്നും ഏല്ക്കാതെ പുറത്തിറങ്ങി പേടിച്ചു തറയില്‍ ഇരുന്ന ഒരു കിളിയുടെ തലയില്‍ അടുത്ത വീട്ടില്‍ പശുവിനു വെള്ളം കൊടുത്തു കൊണ്ടിരുന്ന താത്ത അവന്റെ ബോധം പോയെന്നു കരുതി തന്റെ കയ്യിലുള്ള കാടിവെള്ളതിന്റെ ബക്കെറ്റ് കമഴ്ത്തിയത് എനിക്കറിയുന്ന കഥയാണ് . ജീപ്പില്‍ കയറിയ താത്തയോട് തല മുട്ടണ്ട എന്ന് കിളി പറഞ്ഞ കഥ വേണേല്‍ ആരേലും കമന്റ് ആയി ഇട്ടോള്ളൂ. ഞാനിപ്പോള്‍ ഡീസന്റ് ആണ് 🙂

ലോറിയിലെ കിളി ( ശാസ്ത്രീയ നാമം – ബുഫാഗസ് എറിത്രോറിങ്കസ് )

1ടയര്‍ പഞ്ചര്‍ ആയാല്‍ തീര്‍ന്നു.പിന്നെ കിളിയുടെ കാര്യം പറയണ്ട.താരതമ്യേനെ കുറച്ചു ബുദ്ധിമുട്ടാണ് എന്ന് തോന്നുന്നു ലോറിയിലെ കിളി പണി. ബസ്സില്‍ മുന്നിലെ ഡോറില്‍ നിന്ന് ലോഡ് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സുഖം ലോറിയിലെ ലോഡിന് ഉണ്ടാകില്ലല്ലോ.പിന്നെ ഒരു കാര്യം എനിക്ക് തോന്നിയത് മിക്കവാറും ലോറി ഡ്രൈവര്‍ക്ക് ഒരു പരുക്കാന്‍ സ്വഭാവം ആയിരിക്കുമെന്നാണ്. ബി ക്ലാസ് പടങ്ങള്‍ കൂടുതല്‍ കണ്ടതുകൊണ്ടുള്ള എന്റെ തെറ്റിദ്ധാരണയാണോ എന്നറിയില്ലാട്ടോ .അതുകൊണ്ട് കൂടിയാവാം ലോറി കിളികള്‍ക് ജോലിയില്‍ സന്തോഷം കുറയുന്നത്.

ഏതായാലും ലോറിയിലെ കിളിക്ക് ഇരിക്കാന്‍ സീറ്റുണ്ട്. പലപ്പോഴും കിടക്കാനും സൌകാര്യമുണ്ടാകും. നാട്ടിലെ ഇട്ടാവട്ടത് കിടന്നു കറങ്ങാതെ കുറച്ചൂടെ വിശാലമായ ലോകം കാണാം .

എന്റെയും ഒരുആഗ്രഹമാണതു. ആന്ധ്ര, കര്‍ണാടക, കേരള, പോണ്ടിച്ചേരി, തമിഴ് നാട് എന്നെഴുതിയ പുതിയ ടയര്‍ ഉള്ള ഒരു നാഷണല്‍ പെര്‍മിട്ട് ലോറിയില്‍ ഒരൊറ്റ പ്രാവശ്യം കിളിയായി പോവുക.

ഒട്ടും അലസതയില്ലാത്ത ഒരുപറ്റം ജനങ്ങളെ ഏറ്റവും അലസനായിരുന്നു ഒരു ലോറിയുടെ കിളി വാതിലിലൂടെ ഒരൊറ്റ പ്രാവശ്യം നോക്കി കാണുക എന്നത് വ്യത്യസ്തമായ ഒരു കാര്യമല്ലേ?

Advertisement

 163 total views,  1 views today

Advertisement
SEX5 hours ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment5 hours ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment5 hours ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment5 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 hours ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment6 hours ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy6 hours ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment7 hours ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured7 hours ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured7 hours ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment9 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy9 hours ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX3 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment5 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket2 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment4 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment6 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »