നാടകാചാര്യന്മാര് മലയാള സിനിമയെ താങ്ങി നിര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്‍എന്‍ പിള്ളയും രാജന് പി ദേവും നരേന്ദ്ര പ്രസാദും ഒക്കെയായിരിക്കും ഇന്നത്തെ ഒരു തലമുറയ്ക്ക് അറിയാവുന്ന നടകാച്ചര്യന്മാര്. ഇവര്‍ക്ക് മുന്‍പും മഹാന്മാരായ നാടകനടന്മാര് മലയാള സിനിമയില്‍ ഉണ്ടായിരുന്നു.
ഇവരില്‍ നിന്നുമെല്ലാം വ്യത്യസ്തനായി നല്ക്കുന്ന കലാകാരനാണ് നരേന്ദ്രപ്രസാദ്. കോമഡി,സീരിയസ്, തുടങ്ങി ഏത് വേഷവും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചെയ്യാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ഈ കഴിവ് തെളിയിക്കുന്ന അനവധി സിനിമകള്‍ അതിലെ രംഗങ്ങള്‍…
മലയാള സിനിമയിലെ നരേന്ദ്രപ്രസാദ് എന്ന നടന്റെ താരമൂല്യം വ്യക്തമാക്കുന്ന ഒരു രംഗം ഇതാ…
പൈതൃകം എന്ന ചിത്രത്തിലാണ് ഈ രംഗം.
ജന്മസിദ്ധമായി തനിക്കു ലഭിച്ച ബ്രാഹ്മണ്യത്തെ തള്ളി പറഞ്ഞ സോമദത്തന്‍, തന്റെ അച്ഛന് വിളിച്ചത് പ്രകാരം എത്തുകയാണ്. തന്റെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന സോമദത്തന്‍, തന്റെ അച്ഛന് പുലര്‍ത്തി പോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണ് എന്ന് വാദിക്കുകയാണ്, അത് താന്‍ തര്‍ക്കിച്ച് തോല്‍പ്പിക്കുകയും ചെയ്യും എന്ന വാശിയിലാണ്.
ആ വാശിയില്‍ നില്ക്കുന്ന മകനെ ഒട്ടും അനിഷ്ടം കാണിക്കാതെ, അല്പം പോലും വികാരത്തിനടിമപ്പെടാതെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കയാണ് നരേന്ദ്രപ്രസാദിന്റെ ദേവദത്തന് നന്പൂതിരി എന്നാ കഥാപാത്രം.
മകന് ശബ്ദമുയര്ത്തുന്പോള്, വാക്കുകള്‍ക്ക് കാഠിന്യം നല്‍കിയും, പിന്നീട് അനുനയത്തിന്റെ ഭാഷയില്‍ ശബ്ദം പരമാവധി താഴ്ത്തിയുമുള്ള സംഭാഷണങ്ങള്‍. ഒടുവില്‍ മകന്, തന്റെ പേരക്കിടാവിനെ എങ്ങനെ വളര്‍ത്തണം എന്ന വാശി തുറന്നു പറയുമ്പോള്‍, ‘എന്റെ മകനെ കുറിച്ച് ഞാന്‍ അങ്ങനെ വാശിപിടിച്ചില്ലല്ലോ’ എന്ന ദുഃഖം പൂണ്ട ഒരു മറുപടിയില്‍ മകന് ഉത്തരം മുട്ടുകയാണ്.
ഈ രംഗത്തിലുടനീളം നരേന്ദ്രപ്രസാദ് എന്ന നടന്റെ നടന വൈഭവം പ്രകടമാണ്. സംഭാഷണങ്ങള്‍ ആയാലും, ശരീരഭാഷയിലായാലും അഭിനയത്തെ സീരിയസായി സമീപിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാക്കാന്‍ കഴിയുന്ന ഒരു നടനും രംഗവും.