ശശി: അഖില കേരളാ കള്ളന്‍സ് ആന്‍ഡ് നോട്ടപ്പുള്ളി സംഘടനയുടെ (AKKAN ‘S ) സംസ്ഥാന പ്രസിഡണ്ട് ശ്രി തൊട്ടിക്കല്ല് ബാബു ഇന്ന് ഞങ്ങളോടോപ്പമുണ്ട്. ഒട്ടനവധി മോഷണങ്ങളും എണ്ണമറ്റ പിടിച്ചു പറികളും നടത്തി, അന്തര്‍ദേശീയ തലത്തില്‍ തന്നെ വളരെ പ്രശസ്തി നേടുകയും ചെയ്ത, ലോക രാഷ്ട്രങ്ങള്‍ ഉറ്റു നോക്കികൊണ്ടിരിക്കുകയും ചെയ്യുന്ന അമാനുഷിക പ്രതിഭയാണ് ശ്രി തൊട്ടിക്കല്ല് ബാബു.
“സര്, കലാനുസൃത്തമായ മാറ്റങ്ങള്‍ ഈ പിടിച്ചു പറിയിലും മോഷണത്തിലും കൊട് വരാന്‍ അങ്ങ് ഒട്ടേറെ പരിശ്രമിക്കുന്നു. ഇത് എത്ര ത്തോളം ഫലപ്രദമായി പുതിയ തലമുറ കള്ളന്മാര് ഉള്‍ക്കൊള്ളുന്നു ?
ബാബു: കള്ളന്മാരെ നമുക്ക് രണ്ടായി തിരിക്കാം. ബുദ്ധിയുള്ള കള്ളന്മാരും ബുദ്ധിയില്ലാത്ത കള്ളന്മാരും ബുദ്ധിയുള്ള കള്ളന്മാര് വളരെ നേരത്തെ തന്നെ പ്രവര്‍ത്തന മേഖല രാഷ്ട്രീയമാക്കി കോടികള്‍ കൊയ്യും. ബാക്കിയുള്ള ബുദ്ധിയില്ലാത്ത കള്ളന്മാരാണ് തേങ്ങ മോഷണം, പോക്കറ്റടി തുടങ്ങിയ ചെറുകിട ജോലികള്‍ ചെയ്തു അന്നന്നെക്കുമുള്ള വക കണ്ടെത്തുന്നത്. ഇവരില്‍ ചിലര്‍ ബോറടിക്കുമ്പോള്‍ വല്ല ബാങ്ക് കൊള്ളയോ, മറ്റോ നടത്തി കാശുകാരായി രാഷ്ട്രീയത്തില്‍ വരുന്ന പ്രവണതയും കണ്ടു തുടങ്ങിയിട്ടുണ്ട്
ശശി: താങ്കള്‍ക്കു ജീവിതത്തില്‍ മറക്കാനാകാത്ത ഏതെങ്കിലും ഒരു സംഭവത്തെ പറ്റി വിവരിക്കാമോ ?
ബാബു: എന്റെ ഓസ്ട്രേലിയന്‍ ടൂറിനിടെ എന്റെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു സംഭവം ഉണ്ടായി. ഞാന്‍ താമസിച്ചിരുന്ന ഹോട്ടലിനടുത്തുള്ള ബീച്ചി ല്‍കുളിക്കാനിറങ്ങിയ എന്റെ ബര്മുടയും ബനിയനും എടുത്തു കൊണ്ട് ഒരുത്തന് ഓടിപ്പോയി. അര്‍ത്ഥ രാത്രി രണ്ടു മണിക്ക് നാട്ടു കാര്‍ ഉറങ്ങിയ ശേഷം വളരെ പണിപ്പെട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത്. അര്‍ത്ഥ രാത്രിയില്‍ കറുത്ത ജട്ടിയിട്ട എന്നെ കണ്ടു റിസപ്ഷനിസ്റ്റ് പെണ്ണ് തല ചുറ്റി വീണു. സെക്യൂരിറ്റിക്കാര്‍ എന്നെ പിടിച്ചു പോലീസിലുമാക്കി. പോലീസ് പറഞ്ഞതനുസരിച്ച് പണ്ട് ഏതോ സായിപ്പിനെ സിനിമയില്‍ മോഹന്‍ലാല്‍ ഇത് പോലെ കളിയാക്കിയതിന്റെ പ്രതികാരമാവാം ഈ സംഭവം എന്നാണ്.
ശശി: ഒരു സാമൂഹിക സ്നേഹി എന്നതുപോലെത്തന്നെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അങ്ങ് സജീവമാണെന്ന് കേട്ടിട്ടുണ്ട് ഒന്ന് വിശദീകരിക്കാമോ ?
ബാബു: മോഷണത്തിനിരയായി പാസ്പോര്‍ട്ടും മറ്റു രേഖകളും നഷ്ട്ടപ്പെട്ടു കോവളത്തെ ഒരു തട്ട് കടയില്‍ പറോട്ട അടിക്കാന്‍ നിന്ന സ്റ്റീഫന്‍ സായിപ്പിനെ അവിടെ നിന്ന് രക്ഷപെടുത്തി, സ്വന്തമായി ഒരു ഓട്ടോ വാങ്ങി കൊടുക്കുകയും പുത്തരിക്കണ്ടം ശാന്തയുമായുള്ള വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
ഉന്നത വിദ്യാഭ്യാസത്തിനായി 4 സോഫ്റ്റ്വെയര് എഞ്ചിനീയര്‍ മാരെ നൈജീരിയയിലേക്ക് അയക്കുകയും , ഒരു വര്‍ഷത്തിനകം അവരുടെ ഹൈടെക് മോഷണ വിദ്യകള്‍ പഠിച്ചു തിരിച്ചു വരുമെന്നും പ്രതീക്ഷിക്കുന്നു
ശശി: പുതുതായി ഈ മേഖലയിലേക്ക് എന്തെല്ലാം മാറ്റങ്ങളാണ് അങ്ങ് കൊണ്ട് വരാന്‍ ഉദേശിക്കുന്നത് ?
ബാബു: റോബിന് ഹുഡ് സിനിമയില്‍ പ്രിത്വിരാജ് ATM മോഷണത്തിനു ഉപയോഗിച്ച ആ ചെറിയ ഡിഷ് പിടിപ്പിച്ച യന്ത്രം നമ്മുടെ ശാസ്ത്രജ്ഞന്മാര് വികസിപ്പിചെടുത്തിരിക്കുകയാണ്. അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ അത് പ്രവര്‍ത്തിച്ചു തുടങ്ങാമെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞനും സിനിമാ സംവിധായകനുമായ ജോഷി സാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
ശശി: സമയത്തിന്റെ പരിമിതി കാരണം ഇതിന്റെ അടുത്ത ഭാഗം അടുത്ത ബുധനാഴ്ച കാണാം വളരെ നന്ദി ശ്രീ തൊട്ടിക്കല്ല് ബാബു ..